March 30, 2007

അശ്ലീല പുഷ്പം !

14 comments:

  1. അശ്ലീല പുഷ്പം

    ReplyDelete
  2. "കൈപ്പള്ളി said...
    അശ്ലീല പുഷ്പം"

    മനസ്സിലെ അസ്ലീലത തോണ്ടിയെടുത്‌ പടത്തില്‍ തേച്ചപ്പോള്‍ പൂ ഇറച്ചിയായി,മാംസമായി !!

    വന്യമായ സൌന്ദര്യാസ്വാദനം എന്ന നിലയില്‍ അടിക്കുറുപ്പിന്റെ ചേതോവികാരത്തെ മാനിക്കുന്നു.

    നിലാവിന്റെ ഒരു തുള്ളി പച്ചിലകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്നു എന്ന് എന്റെ ആസ്വാദനം.

    ReplyDelete
  3. ഒരു യോനീമുഖത്തിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഈ ചിത്രമെങ്ങനെ അ ശ്ലീലമാകും?

    യോനീമുഖം എനിയ്ക്ക് വളരെ സുന്ദരമായ ഒന്നായിത്തന്നെയാണ് തോന്നുന്നത്..രതിയുടേ കേന്ദ്രം മാത്രമല്ല..ജനനവും ആ അവയവത്തിലൂടേയാണ് ..(അപ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ചിത്രമാകണമല്ലോ ഏറ്റവും സുന്ദരം എന്നൊക്കെ വാദിയ്ക്കാം..പക്ഷേ നിങ്ങള്‍ ഒരു സുന്ദരമായ കാറിന്റെ എഞ്ജിന്റെ ചിത്രം ആസ്വദിയ്ക്കാറില്ലല്ലോ)

    നഗ്നത പലപ്പോഴും ആസ്വാദകരമാവാറുണ്ട്..സ്ത്രീ പുരുഷ ശരീരങ്ങളുടെ ചേര്‍ച്ചയും രതിയും മനോഹരമാണ്.

    (നേരിട്ടറിയില്ലെങ്കിലും:)

    (എന്നു വച്ച് മൂന്ന് എക്സ് ചേര്‍ന്നതൊക്കെ മനോഹരമെന്നല്ല:)

    ശിവലിംഗം ഇരിയ്ക്കുന്ന പീഠത്തിന് യോനിപീഠമെന്നല്ലേ പേര്..അതിന്റെ രൂപവും വ്യത്യാസമല്ലല്ലോ..

    അപ്പോള്‍ പിന്നെന്തിനീ പൂവിന്റെ പടം? നേരിട്ട് ചിത്രമെടുത്ത് വച്ചാല്‍ പോരേ എന്നൊരു ചോദ്യം വരും..റിയലിസത്തിനേക്കാളും പലപ്പോഴും സിംബോളിസമാണ് നല്ലത്..:)

    പൂവും ഇറച്ചി തന്നെ..നശിച്ചു പോകുന്നത്..

    (പിന്നേ..ഈ നിലാവിന്റെ തുള്ളി എന്നതാ?)

    പിന്മൊഴിയിലെ കൂട്ടായ്മയുടേ നിയമങ്ങള്‍ക്ക് നിരക്കാത്തതാവുമോ എന്നു വിചാരിച്ച് കൊരട്ടി ഇടുന്നു..സംഘനിയമങ്ങള്‍ അനുസരിയ്ക്കണാമല്ലോ:)

    കൈപ്പള്ളിയണ്ണാ..നല്ല സുന്ദരന്‍ ചിത്രം..
    നന്ദി
    qw_er_ty

    ReplyDelete
  4. പിന്മൊഴിയിലെ കൂട്ടായ്മയുടേ നിയമങ്ങള്‍ക്ക് നിരക്കാത്തതാവുമോ എന്നു വിചാരിച്ച് കൊരട്ടി ഇടുന്നു..സംഘനിയമങ്ങള്‍ അനുസരിയ്ക്കണാമല്ലോ:)

    കൈപ്പള്ളിയണ്ണാ..നല്ല സുന്ദരന്‍ ചിത്രം..
    നന്ദി

    അംബീ, കമന്റിലെ ആ ‘സംഘ’ എന്ന പ്രയോഗം കലക്കി! കലക്കി കടുകു വറുത്തു!!

    -സന്‍കുചിതന്‍

    ReplyDelete
  5. (മുരളി T.)മഹാവിഷ്ണു്
    പടം ഞാനെടുത്ത് എന്നു മാത്രം.
    നിങ്ങള്‍ അതു് കണ്ടുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് സ്വന്തം. അതു് അവിടിരുന്നു എന്തെങ്കിലും ഒക്കെ ചെയ്താല്‍ നിങ്ങളുടെ മാത്രം കാര്യമാണു്. അതെന്റെ പ്രശ്നമല്ല.

    പിനെ പടം എടുത്തവനെ വിമര്‍ശിച്ചിട്ടെന്തു കാര്യം.

    ReplyDelete
  6. Try to deworm ur mind so that u can ejoy the real beauty of the flower.

    ReplyDelete
  7. to the previous anony.
    Why don't you buy a 2.5 litre bottle of coke. shove it up your ass and rotate anti clock wise.

    ReplyDelete
  8. പ്രൊഫ്‌. എസ്‌. ഗുപ്തന്‍ നായരും വയലാറും തമ്മില്‍ ശീതസമരം നടക്കുന്ന സമയം. വയലാറിണ്റ്റെ "ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍" എന്ന ഗാനത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞ കമണ്റ്റ്‌ ഇപ്പോള്‍ ഓര്‍ത്തുപോയി. "ദുഷ്യന്തന്‍ കാണുമ്പോള്‍ ശകുന്തള മാവിണ്റ്റെ കൊമ്പിലായിരുന്നോ"

    ReplyDelete
  9. ഇവിടെ ‘അശ്ലീലം’ എന്താണെന്ന് മനസ്സിലായില്ല.

    ReplyDelete
  10. ദില്‍ബനെപ്പോലെയുള്ള കിടാങ്ങള്‍ ഇവിടെ കമന്റരുത്.
    :) :)
    -സങ്കുചിതന്‍

    ReplyDelete
  11. കൈപ്പള്ളീ, ഈ പൂവിനെക്കുറിച്ച് ഞാനെഴുതിയ ഒരു പഴയ ആര്‍ട്ടിക്കിളും അതിനു വേണ്ടി തുളസി എടുത്ത ചിത്രവും (വെള്ളപ്പൂവിന്റേത് മറ്റേ കോഞ്ഞാട്ട പടം ഒരു പടത്തിന്റെ മൂല വെട്ടി എടുത്തതാണ്) ഇതാ ഇവിടെയുണ്ട് അപരാജിതയായ ശംഖുപുഷ്പച്ചെടി.

    ഇതിന്റെ ശാസ്ത്രനാമം ഉണ്ടായതിന്റെ പിന്നില്‍ വളരെ രസകരമായ എന്നാല്‍ ഭയങ്കര അസഭ്യവുമായ ഒരു ചരിത്രമുണ്ട്, അത് ഞാന്‍ കമന്റ് ആക്കാതെ മെയിലില്‍ അയച്ചുതരാം [ദില്‍ബൂനു പ്രായപൂര്‍ത്തിയായോ, എന്നാല്‍ സി സി വയ്ക്കാം]

    ReplyDelete
  12. ദേവേട്ടാ,
    പ്രായപൂര്‍ത്തി ആയീന്നാ തോന്നണേ. എന്തായാലും സിസി വെയ്. ;-)

    ReplyDelete
  13. ദേവേട്ടാ,
    എനിയ്ക്കൂടൊരു സീ സീ..:)

    ReplyDelete
  14. ദേവേട്ടാ, ആ മെയില്‍ എനിക്കും അയക്കു.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.