
വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം
ഇമറാത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണു് ഗഫ് (Prosopis cineraria). പക്ഷികൾക്കും ചെറുപ്രാണികൾക്കും കൂടുകൂട്ടി പാർക്കാനും, ഈ പ്രദേശത്തിന്റെ മണ്ണൊലിപ്പ് തടയാനും, മണ്ണിൽ nitrogenന്റെ അളവു കൂട്ടാനും ഈ വൃക്ഷം സഹായകരമാണു്. ഗഫ് വൃക്ഷത്തെ സംരക്ഷിക്കേണ്ടതു് ഈ പ്രദേശത്തിന്റെ ആവശ്യമാണു്. 30 വർഷം മുമ്പ് ഇമറാത്തിൽ അനേകം ഗഫ് മരങ്ങൾ ഉണ്ടായിരുന്നു. ഇന്നു് അവ ചില park-കളിൽ മാത്രമായി ചുരുങ്ങി. നഗരത്തിന്റെ വളർച്ചയുടെ ഭാഗമായി ഇവ നഷ്ടമായി തുടങ്ങിയിരിക്കുന്നു. ഭൂരിഭാഗം പ്രവാസികൾ ഉൾപെടുന്ന പൊതുജനത്തിനും ഈ വൃക്ഷത്തെ കുറിച്ചു് ഒട്ടും അറിവില്ല്ല. Barbecue ചെയ്യാൻ ശിഖരങ്ങൾ ഒടിക്കുക, കെട്ടിട നിർമ്മാണത്തിനിടയിലും, ഇല കൊഴിയുന്നു എന്ന പേരിലും അനധികൃതമായി വെട്ടി നശിപ്പിക്കുക, തുടങ്ങിയ വിവരക്കേടുകൾ നമ്മളുടെ സ്വന്തം മല്ലൂസ് തന്നെ ചെയ്യുന്നതു പലപ്പോഴും കണ്ടിട്ടുണ്ടു്.
ഈ വൃക്ഷത്തെ ഇമറാത്തിന്റെ ദേശീയ വൃക്ഷമായി പ്രഖ്യാപിക്കാൻ പ്രകൃതിസ്നേഹികൾ പരിശ്രമിക്കുന്നുണ്ടു. ദേശീയ വൃക്ഷമായി പ്രഖ്യാപിക്കുന്നതുകൊണ്ടു വൃക്ഷത്തിനെ വംശനാശത്തിൽ നിന്നും ഒഴിവാക്കാനും കഴിയും.
കൂടുതൽ വിവരം ഇവിടെ