Showing posts with label tourism. Show all posts
Showing posts with label tourism. Show all posts

March 13, 2011

Imperial Palace Hotel


4 Audi's in the Parking lot

A Rolls !!!!?




Standard Double Room





മുമ്പൈയിൽ ഗോറെഗാവ് film Cityക്കടുത്തുള്ള Imperial Palace Hotel ആണു് ഇതു. 40inch LCD panel. ബാത്രൂമിൽ Jacuzziയും, LCD പനലും, എല്ലാ Standard മുറിയിൽ വരെയുണ്ടു്.



Guestകളെ airportൽ നിന്നും കൊണ്ടുവരാനും പോകാനും Audi A4 കാറുകൾ അങ്ങനെ എല്ലാ സൌകര്യങ്ങളും ഉള്ള അന്താരാഷ്ട്ര നിലവാരമുള്ള പഞ്ചനക്ഷത്ര ഹോട്ടൽ. മുമ്പൈയിലുള്ള മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളെ കാൾ ഒക്കെ rateഉം കുറവു്. ഭക്ഷണം മാത്രം അല്പം മെച്ചപ്പെടേണ്ടതായിട്ടുണ്ടെന്നതു് ഒഴിച്ചാൽ എല്ലാം കൊണ്ടും വളരെ നല്ല ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. നഗരത്തിൽ നിന്നും 25Km ദൂരെ ഒരു കുന്നിന്റെ മുകളിലാണു ഈ ഹോട്ടൽ. അതുകൊണ്ടു രാത്രി പുറത്ത് പോയി ഭക്ഷണം കഴിക്കാൻ സൌകര്യം തീരെയില്ല. പിന്നെ ഒരു cell ഫോണും work ചെയ്യില്ല.



ആത്മാർത്ഥമായി പണം ചിലവാക്കി നിർമ്മിച്ച ഒരു സംരംഭം ആണെന്നു പറായതിരിക്കാൻ നിവർത്തിയില്ല. അകവും പുറവും രൂപകല്പന ചെയ്യുന്നതിൽ വളരെ അധികം ശ്രദ്ധചെലുത്തിയിട്ടുണ്ടു്. Roman ശില്പങ്ങളും 17ആം നൂറ്റാണ്ടിലെ Aristocratic ചിത്രങ്ങളും നിറഞ്ഞ മനോഹരമായ Lobbyയും Hallകളും. ഞാൻ ആദ്യമായിട്ടാണു് ഇത്രയും finish ഉള്ള ശില്പങ്ങൾ ഇന്ത്യയിൽ കാണുന്നതു്. അന്വേഷിച്ചപ്പോൾ ആണറിയാൻ കഴിഞ്ഞതു് കെട്ടിടത്തിൽ കാണുന്ന ഓരോ ശില്പങ്ങളും ചൈനയിൽ നിർമിച്ച് ഇറക്കുമതിചെയ്തതാണു. എന്തായാലും സംഭവം ഗംഭീരം തന്നെ. ഒരു European Museum കാണുന്ന പ്രതീതിയായിരുന്നു. Worth every rupee spent.



April 06, 2010

എന്റെ കേരളം എത്ര സുന്ദരം, part V

വർക്കല പാപനാശം കടൽ തീരം വൃത്തിയാക്കാൻ സർക്കാർ ജോലിക്കാർ ഉണ്ടായിട്ടും കുപ്പ കുന്നുകൂടുന്നതിൽ കുറവൊന്നുമില്ല.

;


April 05, 2010

"എല്ലാ നാലുചക്രവാഹനങ്ങൾക്കും ശക്തിയുണ്ടാകും"

മലയാളം അറിയാവുന്ന ബ്ലോഗ്ഗർമാരുടെ entertainmentനു് ഒരു മത്സരം. കേന്ദ്ര സർക്കാർ അച്ചടിച്ച ഈ parking ticketൽ എത്ര തെറ്റുകൾ ഉണ്ടെന്നു പറയാമോ?

എന്റെ കേരളം എത്ര സുന്ദരം, part IV

തിരുവനന്തപുരത്ത് 20 Km/hൽ ഓടുന്ന Carൽ ഇരിക്കുന്ന ഡ്രൈവർ Seat Belt ധരിക്കാത്തതിനു് fine അടിക്കുന്നു. പക്ഷെ കുട്ടികളെ ഇരുചക്ര വാഹനത്തിൽ കൈയ്യിൽ തൂക്കിയിട്ട് യാത്ര ചെയ്യുന്നതു് നിരോധിക്കുന്ന നിയമം എന്നു വരും?


 

April 04, 2010

എന്റെ കേരളം എത്ര സുന്ദരം, part III

 

തിരുവനന്തപുരം നഗരത്തിൽ പവർ ഹൌസിനു് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട Hotel Fort Manorന്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ കൊതുകു വളർത്തൽ കേന്ദ്രം. പുതിയ ഇനം കൊതുകുകളെ mutate ചെയ്യാനുള്ള ഈ പത്ഥധി തികച്ചു ശ്രേഷ്ഠമായ ഒരു പോതു സേവനം തന്നെയാണു്.

എന്റെ കേരളം എത്ര സുന്ദരം, part II

തിരുവനന്തപുരത്തിന്റെ അഭിമാനമാനവും, വിവര സാങ്കേതിക മേഖലയെ മൊത്തം വിറപ്പിക്കുന്ന പുലികൾ ജോലി ചെയ്യുന്ന അന്താരാഷ്ട്ര നിലവാരമുള്ള Technoparkന്റെ മൊത്തം മാലിന്യവും നിർമ്മാർജ്ജനം ചെയ്യാനായി തൊട്ടു മുമ്പിൽ നിർമിച്ച by-pass road.


March 30, 2010

എന്റെ കേരളം എത്ര സുന്ദരം. Part I

മൂന്നാറിൽ കണ്ട ചില കാഴ്ചകൾ. KTDCയുടെ brochureൽ കാണാൻ കഴിയാത്ത അതി “മനോഹരമായ” ചില കാഴ്ചകൾ പകർത്താൻ ശ്രമിക്കുകയാണു.

കേരളത്തിന്റെ അഭിമാനമായ മൂന്നാറിൽ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ വന്നു് കണ്ടു് അന്തം വിടുന്ന ചില കാഴ്ചകൾ നിങ്ങളും കാണുക.













©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.