കലയുടെ പേരിൽ ഞാൻ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ കാണാൻ നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞു് (നെടുമുടി വേണു 'കൈയ്യും തലയും പുറത്തിടരുതു്' എന്ന സിനിമയിൽ പറഞ്ഞപോലെ) വളരെ കഷ്ടപ്പെട്ടു്, ബുദ്ധിമുട്ടി ഇവിടെംവരെ വന്നതിനു് വളരെ നന്ദി.
അതുകൊണ്ടാണല്ലോ ചിലർ എനിക്കു് പാരിദോഷികമായി ഒരു (മലം സൂക്ഷിക്കുന്ന) colonഉം ഉണങ്ങി വളഞ്ഞ മടങ്ങിയ ഒരു bracketഉം മാത്രം ഇട്ടുട്ടു് ഓടി പോകുന്നതു്. ഇതെന്തരിനു്? പുഴുങ്ങി തിന്നാന?
ഈ smiley കണ്ടുപിടിച്ചവനെ എന്റെ കൈയിൽ കിട്ടിയാൽ പള്ളിയാണ ഞാനവന്റ നെഞ്ചാമൂടു് ഇടിച്ച് പിരുക്കും.
എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കിൽ പറയണം ഇല്ലെങ്കി ചുമ്മ മിണ്ടാതെ പോണം. എനിക്ക് ഒരു കെറുവുമില്ല.
അവധി ദിവസങ്ങളിൽ പിള്ളേരെ കളിപ്പിച്ചു് ചുമ്മ വീട്ടിലിരിക്കുന്ന നേരത്തു് ഈ 3D കോപ്പെല്ലാം ഉണ്ടാക്കിവിടുന്ന എന്നേ വേണം പറയാൻ. Commentആയി ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെടെയ്. ഈ colonഉം bracketഉം മാത്രം ഇവിടെ ഇട്ട് നാറ്റിക്കാതിരുന്നാ മതി. ഇതൊരുമാതിരി വേണ്ടിടത്തും വേണ്ടാത്തിടത്തും കോഴി തൂറിയിടണ കണക്ക് ഇട്ട് ഇട്ട് പോയാൽ മോശമല്ലെടെയ്?.
അതുകൊണ്ടു് ഇനി എന്റെ ബ്ലോഗിൽ വരുമ്പം ഒന്നും പറയാനില്ലെങ്കി ഒന്നും എഴുതല്ലും. "കൊള്ളൂല്ലടെയ് കോപ്പെ" അല്ലെങ്കി "ഇത്തിരിക്കൂട magenta ഇടു് മച്ച" എന്നെങ്കിലും എഴുതണം. ഒരു smiley മാത്രം ഇട്ടു് ബുദ്ധിമുട്ടണമെന്നില്ല.
കേട്ടല്ലെ?