July 31, 2006

സുഹേലിന്റെ അക്വേറിയം

ആറു വയസുകാരന്‍ സുഹേലിനു സ്കൂള്‍ വെക്കേഷന്‍ തീരാ‍ന്‍ ഇനി ഒരു മാസംകൂടി ബാക്കിയുണ്ട്. രണ്ടു മാസം മുന്‍പ് വാപ്പയും ഉമ്മയും ഇവിടെ വന്നകാരണം സുഹേലിനു നാട്ടില്‍ പോകാനുള്ള ഒരു അവസരം നഷ്ടമായി. പുറത്ത് വേനലിന്റെ കടുത്ത ചൂടുകാരണം വെളിയില്‍ ഇറങ്ങാറില്ല‍. പോകാന്‍ ഇടങ്ങളും കുറവാണ്. സുഹേലിന്റെ പാട്ടിയുമായി (സുഹേലിന്റെ മമ്മിയുടെ മമ്മി) ഷാര്‍ജ്ജയിലെ എല്ലാ ടോയ് ഷോപ്പകളും അവന്‍ സന്ദര്‍ശിക്കുന്നതിന്റെ തെളിവുകള്‍ വിട്ടില്‍ കാണാം. ഒരിത്തിരി ഉത്തരവാദിത്ത ബോധം ഉണ്ടാകട്ടെ എന്നു കരുതി കഴിഞ്ഞ ആഴ്ച്ച സുഹേലിനു 30 ലിറ്ററിന്റെ ഒരു അക്വേറിയം വാങ്ങി സമ്മാനിച്ചു. ഒരു വെള്ളിയാഴ്ച മുഴുവനും അതിനെ സജ്ജമാക്കാന്‍ തീരുമാനിച്ചു.


എന്റെ വാപ്പ എനിക്കു അക്വേറിയം വാങ്ങി തന്ന കാര്യം ഞാന്‍ ഓര്ത്തുപോയി.
20 വര്‍ഷം മുന്‍പ് വാപ്പയുടെ വണ്ടി വിശാലമായ ഒരു കറുത്ത Mercedes Benz 280SEL ആയിരുന്നു. ഞാന്‍ കടയില്‍ കണ്ടുവെച്ചിരിന്ന ടാങ്ക്‍ 250 ലിറ്റര്‍ വെള്ളം കൊള്ളുന്ന 1.2 മീറ്റര്‍‍ നീളമുള്ള ഒരു ഭീമന്‍ അക്വേറിയം ആയിരുന്നു. യാതൊരു പ്രശ്നവും ഇല്ലതെ ടാങ്ക് ‌വണ്ടിയില്‍ കയറും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.

പക്ഷേ വാപ്പയുടെ കാര്‍ സര്‍‌വീസിനായി വര്‍ക്ക് ഷോപ്പിലായിരുന്നു. പക്കലുള്ള തല്‍‌കാല ആവശ്യത്തിനുള്ള വണ്ടി ഒരു കൊച്ചു വാല്‍ മുറിയന്‍ Civic ആയിരുന്നു. 250 ലിറ്റര്‍ ടാങ്കു പോയിട്ട് അതില്‍ നാലുപേര്‍ക്ക് കഷ്ടിച്ചു യാത്രചെയ്യാന്‍ കൂടി പറ്റില്ല.
ടാങ്കിന്റെ വിലയുടെ കാര്യം ഒരുവിധത്തില്‍ വാപ്പയെകൊണ്ടു സമതിപ്പിച്ചു. എടുക്കാനായി കടയില്‍ ചെന്നു ഈ സദനം കണ്ടപ്പോള്‍, വപ്പ ഞെട്ടിപോയി. Civic ല്‍ ഇതെങ്ങെനെ കയറും എന്നതായി പ്രശ്നം. ഇനി ഈ സാധനം വിട്ടില്‍ ഏതിക്കാന്‍ എന്തു വഴി. "വര്‍ക്ഷോപ്പില്‍ നിന്നും നമ്മുടെ വണ്ടി വന്നിട്ട് പോരെ മോനെ" എന്ന് വപ്പ പറഞ്ഞു നോക്കി. ഒരു ദിവസം കഴിഞ്ഞല്‍ വാപ്പ മനസുമാറ്റിയാലോ?. എന്തെങ്കിലും പ്രശ്നം ഉണ്ടായല്‍ പിന്നെ ഡങ്ക്‍ കിട്ടില്ല. പിന്നെ വീണ്ടു ഒന്നോ രണ്ടോ മാസം പ്രശ്നങ്ങളൊന്നും ഇല്ലാതെ നല്ല കുട്ടിയായി കഴിയണം. അതു് പ്രശ്നമാണു്.
സെന്റിമെന്റസ് എടുത്തുനോക്കി. എന്റെ വിഷമം വാപ്പയെ വല്ലതെ സങ്കടത്തിലാക്കി. ആ രാത്രിതന്നെ വാപ്പയുടെ ഒരു സുഹൃത്തിന്റെ വലിയ വണ്ടി വിളിച്ചു വരുത്തി ടാങ്ക്‍ വീട്ടില്‍ എത്തിച്ചു.

എന്നെ വാപ്പ വളരെ അധികം സേഹിക്കുന്നതു കോണ്ടാണു വാപ്പ എന്റ അഗ്രഹം സാധിച്ചു തന്നതു. അതു എനിക്കു മനസിലാകുന്നതു എനിക്കൊരു മകന്‍ ഉണ്ടായപ്പോളാണു്.

മാതപിതാക്കള്‍ മക്കളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മക്കള്‍ അറിയുന്നില്ല. അവര്‍ക്കു മക്കളുണ്ടാകുമ്പോളാണു ആ സ്നേഹത്തിന്റെ ആഴം മനസിലാക്കുന്നതു. ആ വികാരം സ്വയം ഉണ്ടാകുമ്പൊഴാണു് അതു മനസിലാകുന്നതു. മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നു ഞാന്‍ അത് അറിയുന്നു.

മറന്നു പോയ ലളിതമായ പല കാര്യങ്ങളും എന്നെ ഓര്മിപ്പിച്ചു തരുന്നതു എന്റെ മകന്‍ സുഹേലാണ്. "The Child is the Father of the Man" എന്ന് വിശ്വ കവി വില്യം വേർഡ്സ്‌വർത്ത് പറഞ്ഞത് എത്രയോ ശരി!

DVD in Color !!!



Zero Photoshop
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.