March 24, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 2

തേക്കടി: ഇടുക്കി ജില്ലയില്‍ കുമിളി പട്ടണിത്തില്‍ നിന്നും തെക്കോട്ട് രണ്ട് കിലോമിറ്റര്‍ ഉള്ളില്‍ അതി സുന്ദരമായ വനവും പെരിയാറിന്റെ ജലസംഭരണിയുമാണു ഇവുടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അനേകം സ്വകാര്യ ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചിലതെല്ലാം വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയുമാണു്. Forest പരിധിക്ക് പുറത്ത് സ്വകാര്യ 3 star ഹോട്ടലുകള്‍ രു 1500 / night ഈടക്കുന്നുണ്ട്. Forestനു ഉള്ളില്‍ പഴയ മൂനു ഹോട്ടലുകളുണ്ട്. Arnya Nivas, Periyar House, Hotel Lake Palace. ഇതോക്കെ പൊതുവേ blade ആണു. പണ്ടു സായിപ്പന്മാര്‍ പുലിയെയും കടുവയെയും വേട്ടയാടി കൊന്നു രസിക്കാന്‍ നിര്‍മ്മിച്ച സ്ഥലങ്ങളാണു് ഇവ. കെട്ടിടങ്ങളില്‍ എല്ലാം 100 വര്‍ഷം മുന്‍പുള്ള അതേ രൂപം. മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. വാങ്ങുന്ന കാശിനു് പ്രത്യേകതകള്‍ ഒന്നുമില്ല.ഉദാഹരണം ഇതു KTDC യുടെ star hotelലെ deluxe suite roomന്റെ കവാടം. പൂട്ടാനും തുറക്കാനും നാലു് കയ്യും പിന്നെ ഒരു കാലും വേണം. ഈ നൂറ്റണ്ടിലെ ഒരു door knobഉം lockനും എത്ര ലക്ഷം ചിലവാകും?

ചിലവു പട്ടിക:
1) വണ്ടി ഉള്ളില്‍ കടത്താന്‍ രുപ 30.
2) രണ്ടു പേര്‍ക്കുള്ള entry fee രൂപ 200. (കുട്ടികള്‍ക്‍ Free)
3) റൂം വാടക രൂപ 3500/ night.
4) ബോട്ടിങ്ങ് Fee ഒരു ആളിനു് രൂപ 100.
5) binoculars deposit രു 300.
6) binoculars വാടക രു 40.
7) still കാമറ fee രു 25.

Forest Dept ആയാലും കൃത്യമായ ചില്ലറ കൊടുക്കണം. യാത്ര കഴിഞ്ഞ് വരുമ്പോള്‍ തരാം എന്നു പറയും. യാത്രയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവര്‍ ഇതു പലപ്പോഴും മറക്കാന്‍ സാദ്ധ്യതയുണ്ട്. ഇതു വെറും ഒരു കാശ് മുക്കല്‍ പരിപാടി ആയി നടക്കുന്നതായി കേട്ടിടുമുണ്ട്.

പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാം sequenc തെറ്റിക്കാതെ തന്നെ ചെയ്യുകയും വേണം.
Entry fee pass > boating fee > camera Fee> binocular deposit & Fee
എന്ററി ഫീ ഇല്ലാതെ ബോട്ടിങ്ങ് ഫീ കൊടുക്കാന്‍ പറ്റില്ല. ബോട്ട് ticket കാണിക്കാതെ camera feeയും binocular feeഉം അടക്കാന്‍ പറ്റില്ല. ഇതെല്ലാം പല സ്ഥലങ്ങളിലുമാണു. വളരെ നല്ല ഒരു സംവിധാനമാണു ഉണ്ടാക്കി വെച്ചിരിക്കുന്നത്. അതായത് ഒരിക്കല്‍ വന്നവന്‍ പിന്നെ ഈ വഴി വരരുത്.

"ബ്വാ"ട്ടിങ്ങ്.
തുരുംബിച്ച ഈ സാദനം 1930ല്‍ ഏതോ ആഫ്രിക്കന്‍ രാജ്യത്ത് നിന്നും കണ്ടം ചെയ്യാന്‍ കൊടുത്തപ്പോള്‍ കൈ കൊണ്ടു പെയിന്റടിച്ചിട്ട് പോക്കി എടുത്ത ഇവിടെ തള്ളി. Boat Jettyയില്‍ ഇതിലും മൂത്ത് "retire" ചെയ്ത സധനങ്ങള്‍ അവിടെ ദ്രവിക്കാനും ഉണങ്ങാനുമായി വെയിലത്ത് വെച്ചിറ്റുണ്ട്. Tetanus vaccine എടുക്കാത്തവര്‍ ശ്രദ്ദിച്ച് യത്ര ചെയ്യേണ്ടതാണു. ഇതിന്റെ engine പ്രവര്‍ത്തിപ്പികുമ്പോള്‍ നാലു് കിലോമിറ്റര്‍ ദൂരെയുള്ള കാട്ടാനയും കാട്ട് പോത്തും ഓടി ഒളിക്കും. കാത് തീരെ കേള്‍ക്കാത്ത് മൃഗങ്ങളെ ചിലപ്പോള്‍ കണ്ടാലായി.

ബോട്ടില്‍ യാത്ര സമയം 7:00am തൊട്ടു 10:00am വരെ ആണു. രണ്ടു മണിക്കൂര്‍. കുടിക്കാനും തിന്നാനും ബോട്ടിലും ഒന്നും കിട്ടില്ല. Jettyക്കടുത്തുള്ള KTDCയുടെ cafetaeria and souvanir സെന്റര്‍ തുറക്കുന്നത് കൃത്യം 7:15am തുറന്ന് സജ്ജീവമായി പ്രവര്‍ത്തിക്കുന്നതാണു്. അതായത് ബോട്ടുകള്‍ Jetty വിട്ട ഉടന്‍. എത്ര സുന്ദരമായ സംവിധാനങ്ങള്‍. ആനയെ കാണാന്‍ രാവിലെ പോകുന്ന ബോട് ട്രിപ്പില്‍ പറ്റില്ല എന്നു ബോട്ട് ഡ്രൈവര്‍ പറഞ്ഞു. ആനയെ കാണാനുള്ള ആഗ്രഹം മൂത്ത് വട്ടായ ഞാന്‍ വൈകുന്നേരമുള്ള ട്രിപ്പിലും പോയി. അപ്പോള്‍ വേറെ ഒരു ബോട് ഡ്രൈവര്‍ എന്നോടു പറഞ്ഞു രാവിലെ ആണു ആനകളെ കാണാന്‍ പറ്റിയ സമയം എന്നു. ചുരുക്കത്തില്‍ ഇതൊരു പറ്റിക്കല്‍ പരിപാടി ആണെന്നു എനിക്ക് ബോദ്ധ്യപെട്ടു. രാവിലെ പോകുന്നവരോടു വൈകുന്നേരവും പോകാനുള്ള ഒരു പറ്റിക്കല്‍ പരിപാടി. ബെസ്റ്റ് കണ്ണ ബെസ്റ്റ്! ഞാനൊരു മണ്ടന്‍. KTDC കീ ജെയ്. നമ്മുടെ Trade Culture ഇതാണല്ലോ. കപടം നടത്താന്‍ കച്ച കെട്ടിയവര്‍. ഒരിക്കല്‍ വന്നവന്‍ ഇനി ഒരിക്കലും വരരുത്.


സാധാരണ horror സിനിമകളില്‍ കാണുന്ന അദരീക്ഷം. സന്ദര്‍ശകര്‍ക്ക് ബോട്ടിങ്ങിനു് ഇറങ്ങി പോകാനുള്ള പടികെട്ട്.
തേക്കടി വന്യ മൃഗ സംകേതത്തിനു് Forest Departmentന്റെ Information Centreല്‍ സന്ദര്‍ശകര്‍ക്ക് brochure ഉന്നു കൊടുക്കാറില്ല. പക്ഷെ ഒരു നീണ്ട price list കൊടുക്കും.

കടുവയും പുലിയും ആനയും.
Overnight Camping Tiger Trail രുപ 10,000 ! day trip ഒന്നും ഇല്ല. ഞാന്‍ രാവിലെ കൃത്യം 5 മണിക്ക് അലാം ക്ലോക്ക് ഇല്ലാതെ ഉണരുന്നവനാണു്. രവിലെ തന്നെ പ്രാധമിക കര്‍‍മ്മങ്ങള്‍ ചെയ്യുകയും വേണം. വനം വൃത്തികേടക്കാന്‍ തീരെ താല്പര്യമില്ലായിരുന്നു. പിന്നെ ബോട്ടിങ്ങിന്റെ നല്ല അനുഭവം മനസില്‍ ഉള്ളതുകോണ്ടും, ഇവിടെ ശേഷിക്കുന്ന് നാലും മൂനു ഏഴ് കടുവയെ വെറും ഒരു 12 മണിക്കൂറ് കൊണ്ടു കാണാനുള്ള സാദ്ധ്യതയില്‍ വിശ്വാസം തീരെ ഇല്ലാത്തതുകൊണ്ടും, അതു് ഒഴിവാക്കി. മാത്രമല്ല ഈ overnight tiger trailല്‍ പോയ ഒരു അമേരിക്കന്‍ സഞ്ജാര സംഘത്തെ ഞാന്‍ പരിചയപെടു. അവര്‍ കാലിലും കൈയിലും മുഖത്തും കൊതുകടി കൊണ്ട പാടുകള്‍ എന്നെ കാണിച്ചു തന്നു. പിന്നെ കടുവ, അതിനെ കണ്ടവര്‍ ആരുമില്ലയിരുന്നു. 10,000 രൂപാ കോടുത്ത് കൊതുകു് കടി കൊള്ളണ്ട എന്നു കരുതി.

ദൈവത്തിന്റെ സ്വന്തം ദേശീയ പക്ഷി.
നമ്മുടെ സ്വന്തം ദേശീയപക്ഷിയായ കൊതുവിനെ നിലയ്ക്ക് നിര്‍ത്താന്‍ ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടേത്തി. വിയര്‍പ്പിന്റെ ഗന്ധം മണത്താണു കൊതുക് നമ്മളെ തേടി എത്തുന്നത്. Axeന്റെ Deodarant spray കാല്‍ പാതങ്ങളിലും മുതുകത്തും കക്ഷത്തിലും നല്ലതുപോലെ അടിക്കുക. കോതുകല്ല, തിമിങ്കലം പോലും അടുക്കില്ല.


റൂം വലിയ തെറ്റില്ല. Air conditioned double rooms, നല്ല വൃത്തിയുള്ള western toilets. വളരെ നല്ല professional and well trained staff ആണു്. Forestന്റെ ഉള്ളിലാണു KTDC ഹോട്ടലുകള്‍. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണിവരെ ഹോട്ടലിന്റെ പുറത്ത് ഇറങ്ങാനും പറ്റില്ല ! Restaurantലെ ഭക്ഷണം വന്‍ ചളമാണു! ഹോട്ടല്‍ Restaurantല്‍ chocolate, ice cream, coca cola, pepsi cola, sprite, fanta, candy, ഒന്നും ഒരിക്കലും stock കാണില്ല. ഇതെല്ലാം നേരത്തെ തന്നെ പുറത്തു കുമിളി പട്ടണത്തില്‍ നിന്നും വാങ്ങി കൊണ്ടുപോകണം. അവിടുത്തെ പരിതാപരമയ സ്ഥിധിവിശേഷങ്ങള്‍ ഹോട്ടല്‍ ജോലിക്കാര്‍ തന്നെ നമുക്ക് പറഞ്ഞു തരും.എങ്കിലും കുറ്റം പറയരുതല്ലോ. വളരെ അധികം പ്രകൃതി ഭംഗിയുള്ള സ്ഥലം തന്നെയാണു് ഇവിടം. ചില ഇടങ്ങളില്‍ പരിസ്ഥിധി ഭോധമില്ലാത്ത തെണ്ടി domestic tourists ഇടുന്ന പ്ലാസ്റ്റിക്‍ ബാഗും കുപ്പികളും ഇവിടെയും കാണം.


മൃഗങ്ങള്.
ആനയും പുലിയും കടുവയും ഒന്നും കാണാന്‍ കഴിയില്ലെങ്കിലും അനേകം പക്ഷികളും മറ്റു മൃഗങ്ങളും ഉള്ള സ്ഥലം തന്നെയാണു തേക്കടി. കരിങ്കുരങ്ങ്. nut-cracker, മ്ലാവ്, കലമാന്‍, കാട്ട് പോത്ത്, കാട്ട് പന്നി, (Unidentified) Giant squirel, (Unidentified) Otter, Indian Cormorrant, Lesser Cormorant, Black crane, Lesser Egret, Greater Egret, Purple Heron, Cattle Egret, (Unidentified) Black Frog. (Unidentified) species of Mynah, (Unidentified) species from the Corvus Family. (ഇതെല്ലാം കൃത്യമായി തിരിച്ചറിഞ്ഞ ശേഷം "പോട്ടം" ബ്ലോഗില്‍ ഇടുന്നതായിരിക്കും.) ബോട്ടില്‍ guide ആരും ഇല്ല. പക്ഷികളെ കുറിച്ച് അറിയാവുന guideഉം അവിടെ ഇല്ലായിരുന്നു. കാണുന്നത് പോത്താണോ തടി കഷണമാണോ എന്ന് സന്ദര്‍ശകര്‍ സ്വയം ഊഹിച്ചെടുക്കണം. വരുന്ന സന്ദര്‍ശകരെ പരിസ്ഥിധിയെകുറിച്ചും പ്രകൃതി സംരക്ഷണത്തെകുറിച്ചും ബോധവല്കരണം നടത്താനുള്ള ഒരു നല്ല് അവസരമാണു ഈ boating trip. പക്ഷെ ഇത് ഇവിടെ ആരും നടത്തുന്നില്ല. കാണുന്ന മൃഗങ്ങളെ ഒച്ച വെച്ചും തുപ്പിയും വിരട്ടി ഓടിക്കുന്നതിലാണു് നമ്മുടെ സഞ്ജാരികള്‍ "വിനോദിക്കുന്നത്". Forest Dept.ന്റെ Guide ആരും എന്റെ കൂടെ വരാന്‍ തയ്യാറായില്ല. വേറെ Tripഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു. Tips കിട്ടില്ല എന്നു കരുതിയായിരിക്കണം.


രാവിലെ ഹോട്ടലിന്റെ പിന്നില്‍ ഒരു മനുഷ്യന്‍ ജലാശയത്തില്‍ വലവീശി മീന്‍ പിടിക്കുന്നതു കണ്ടു. പ്രായം തികയാത്ത കുഞ്ഞു മീന്‍ പോലും പിടിക്കാവുന്ന ചെറിയ അഴികളുള്ള വീശ് വല. അദ്ദേഹത്തിനോടു ഞാന്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഒരു ഫോറസ്റ്റ്(officer) ആണെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ പടം എടുക്കരുതെന്നും പറഞ്ഞു. വല വീശിയപ്പോള്‍ മുഖം തിരിഞ്ഞു നില്കുന്ന പടം അദ്ദേഹം അറിയാതെ തന്നെ ഞാന്‍ എടുത്തു. കാക്കാന്‍ നിര്‍ത്തിയവന്‍ തന്നെ വിള തിന്നുന്ന ആ പടം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഇടുന്നു. ആനയും, കടുവയും, പുലിയു, കരടിയും എല്ലാം ഈ വലയില്‍ തന്നെ വീണിരിക്കും.

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.