Showing posts with label bird. Show all posts
Showing posts with label bird. Show all posts

April 25, 2010

Black Crowned Night-Heron

Nycticorax nycticorax
Black Crowned Night-Heron

December 17, 2008

ഷാർജ്ജ ഇത്തിഹാദ് പാർക്കിലെ സന്ദർശ്ശകർ


ഇന്നുണ്ടായ മഴയിൽ ഇത്തിഹാദ് പാർക്കിൽ വിശ്രമിക്കാനെത്തിയ Black-headed Gulls (Larus ridibundus). ചുണ്ടുകകൊണ്ടു കോതിമിനുക്കിയ തൂവലുകൾ ഇളകാതിരിക്കാൻ കാറ്റിന്റെ ദിശ നോക്കി ഇരിക്കുന്നു.

January 20, 2008

Birds, Birds , and more Birds !



കഴിഞ്ഞ 10 വര്ഷത്തെ പക്ഷികളുടെ പോട്ടങ്ങള്‍ കൊണ്ടു ഉണ്ടാക്കിയ ഇത്തിരി വലിയ പോട്ടം. (അല്പം നാറിയ ego boost ആണു്. ക്ഷമിക്കുമല്ലോ)

ഈ ചിത്രത്തിന്റെ പൂര്ണ രൂപം കാണാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ അമുക്കാം.







December 30, 2007

ദാണ്ടെ ഈച്ച വന്ന് !!!



bee

bee-eater

ഈച്ച വന്ന്
ഈച്ചയെ തിന്ന്



----------------------------------------
ഇനി ചില കാര്യങ്ങള്‍ പറയട്ടെ
ഇമറാത്തില്‍ തന്നെ ഈ പക്ഷിയുടെ ഒരു sub-species ഉണ്ടാകാന്‍ സാദ്ധ്യത്യുള്ളതായി ഞാന്‍ കരുതുന്നു. വാലിന്റെ നീളത്തില്‍ ഏറ്റകുറച്ചിലുകള്‍ പലയിടങ്ങളിലും കണ്ടിട്ടുണ്ട്.

പ്രധാനമായും രണ്ട് species ആണു ഇവിടെയുള്ളത്.

Merops orientalisഉം
Merops persicusഉം

കേരളത്തില്‍ മുമ്പൊരിക്കല്‍ ആലപ്പുഴയില്‍ ഞാന്‍ ഒരു bee eaterന്റെ പടം എടുത്തത് അതിന്റെ പേര്‍ വീണ്ടും ചില സംശയങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തല ഭാഗത്ത് നിറം ഓരെ പ്രദേശത്തും വിത്യസ്തമായി കാണുന്നുമുണ്ട്.

ഇവര്‍ inter breed ചെയ്യുന്നുണ്ട് എന്നാണു് എന്റെ സംശയം.

December 28, 2007

ഈച്ചയേയും കാത്ത്...

 

Little Green Bee-eater (Merops orientalis)

(ഈ പക്ഷിയുടെ ശാസ്ത്രനാമം ഞാന്‍ മുമ്പ് പലയിടത്തും തെറ്റായി എഴുതിയതിയിട്ടുണ്ട് ഇതാണു് ശരിയായ spelling)
Posted by Picasa

November 11, 2007

ഹുപ്പോ

"ഹുപ്പോ" (Upupa epops). ഇന്ത്യയിലും, ഖലീജ് രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷി. ദുബൈ നഗരത്തില്‍ നിന്നും 30 കീ.മീ. അകലെയുള്ള Khawaneejല്‍ കുതിരകള്‍ മേയുന്ന സ്ഥലത്ത് ഈ ഇനത്തില്‍ പെട്ട 50 ഓളം പക്ഷികളുണ്ട്.

മണ്ണില്‍ നിന്നും പുഴുക്കളേയും പ്രാണികളേയും കൊത്തി തിന്നുന്നതിനാല്‍ ഇവര്‍ കര്ഷകന്‍റെ സുഹൃത്താണു്. ഇവ
മരം കൊത്തി കിളി എന്ന് പലപ്പോഴും തെറ്റിധരിക്കപ്പെടാറുണ്ട്. സൂര്യാസ്ഥമനത്തിനു കുറച്ച് മുന്‍പ് ഇവര്‍ മണ്ണില്‍ ചില പ്രകടനങ്ങള്‍ കാഴ്ചവെക്കാറുള്ളതിന്‍റെ ചിത്രങ്ങളാണു് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രകടനങ്ങള്‍ ഇണയെ ആകര്ഷിക്കാനായിരിക്കും എന്ന് സംശയിക്കുന്നു.





July 31, 2007

ചികയുന്ന സുന്ദരന്‍.

ദുബൈ ഭരണാധികാരിയും പ്രകൃതി സ്നേഹിയും, സര്വോപരി പക്ഷിമൃഗാതികളുടെ സംരക്ഷകനുമായ ഷേഖ് മുഹമ്മദിന്റെ സ്വകാര്യ വസതിയായ സബീല്‍ പാലസിലെ അന്തേവാസികളാണു് ഇവര്‍. പരിസരത്തുള്ള റോടുകളില്‍ എന്നും വൈകുന്നേരം സുന്ദരന്മാരും, സൌന്ദര്യം അല്പം കുറഞ്ഞ സുന്ദരികളും കുഞ്ഞുങ്ങളേയും കൂട്ടി ചികയാന്‍ ഇറങ്ങും.









ഇവിടെ പിന്നെ മൈലെണ്ണ കാച്ചല്‍ പ്രസ്ഥാനം ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിളിസംഖ്യ കാര്യമായി കൂടിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 100 ആണെഗ്കിലും. 200 കവിഞിട്ടുണ്ഡാവും.

ട്രിപ്പിള്‍ വാര്‍ട്ട് സീ ഡെവിള്‍ എന്ന മത്സ്യത്തിന്റെ ആണിന്റെ ഗതി ഒഴിച്ചാല്‍ പൊതുവെ പക്ഷിമൃഗാതികളില്‍ ആണിനാണു സൌന്ദര്യം. (Cryptopsaras couesii) ഈ വര്‍ഗ്ഗത്തില്‍ ആണു് മത്സ്യം പെണ്ണിന്റെ ജനനേന്ത്ര്യത്തില്‍ പറ്റിപ്പിടിച്ച് ശുഷ്കിച്ച് വെറും ബീജം ഉത്പാതിക്കുന്ന ഒരു ഉപകരണം മാത്രമാണു്. രക്തവും പോഷകങ്ങളും ഇവന്‍ പെണ്ണില്‍ നിന്നും "ഊറ്റല്‍"സ് ചെയ്യും.


പക്ഷികളില്‍ sexual dimorphismത്തിന്റെ നല്ല ഒരു ഉദാഹരണമാണു് മായില്‍ (Pavo cristatus). എന്തായാലും മനുഷ്യ വര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ എത്ര ഭാഗ്യവാന്മാര്‍.


നമുക്ക് ഇതുപോലെ നീണ്ട പീലിയും വാലും ഉണ്ടായിരുന്നു എങ്കില്‍ റോഡ് കടക്കുന്ന കാര്യം ഓര്‍ക്കാനേ വയ്യ!


സന്ദാനങ്ങള്‍ പോരാഞ്ഞിട്ടായിരിക്കും, ദാണ്ടെ ഒരുത്തന്‍ ഒരുത്തിയേ പീലി വിടര്‍ത്തി വളക്കാന്‍ ശ്രമിക്കുന്നു.




"ഹോ! എനിക്കിത്രയും സൌന്ദര്യം എന്തിനു തന്നു"
അതെ കൂട്ടുകാരെ! ഇവനും എന്നേപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാവും.

June 24, 2007

June 14, 2007

"വിഷ്ണുവാഹനഃ"



पतत्रिराड्वैनतेयस्तथा नारायणध्वजः ।
काश्यपेयो ऽमृताहर्त्ता नागारिर्विष्णुवाहनः ॥
patatrirāḍvainateyastathā nārāyaṇadhvajaḥ /
kāśyapeyo .amṛtāharttā nāgārirviṣṇuvāhanaḥ //

വംശനാശ ഭീഷണി നേരിടുന്ന "വലിയ പുള്ളിപ്പരുന്ത്
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.