March 24, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 3

തേക്കടിയില്‍ നിന്നും ഞങ്ങള്‍ ആലപ്പുഴയിലേക്ക് പോയി. വളരെ നല്ല റോടുകളാണു. ഭൂനിരപ്പില്‍ നിന്നും 2 മീറ്റര്‍ താഴെയാണു ഈ പ്രദേശം. ഇരുവശത്തും നില്പാടങ്ങളും കായലും. വഴി വക്കില്‍ ജീവനുള്ള മത്സ്യങ്ങള്‍ വില്ക്കാന്‍ തൂക്കി പിടിച്ചു നില്കുന്ന നാട്ടുകാരേയും കാണാം. വാങ്ങാനല്ലാ എന്നറിഞ്ഞിട്ടും മത്സ്യം ഞങ്ങളെ കാണിച്ചു തന്നു. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ (തിരോന്തരത്ത്) മീന്‍ വാങ്ങാതെ പോയ്യാല്‍ നല്ല മുഴുത്ത രണ്ടു തെറി ഉറപ്പാണു്.

വൈകുന്നേരം ഏഴ് മണിക്ക് ഞങ്ങള്‍ Finishing Point എന്നറിയപ്പെടുന്ന warfല്‍ എത്തി. House boatകളുടെ ഒരു വന്‍ നിര തന്നെയുണ്ട്. 20 ലക്ഷം മുതല്‍ 200 ലക്ഷം വരെ വിലയുള്ള luxurious ബോട്ടുകള്‍. ഒരു രാത്രിക്ക് 6000 രൂപ മുതല്‍ 40,000 രൂപ വരെയുള്ള cruise ബോട്ടുകള്‍. Breakfast, lunch and Dinner ഇതില്‍ ഉള്‍പ്പെടും. പല വന്‍ മലയാളം സിനിമാ താരങ്ങള്‍ക്കും ഇവിടെ ബോട്ടുകള്‍ ഉണ്ടെന്നും കേട്ടു. ആലോചിച്ചപ്പോള്‍ രണ്ടണ്ണം പണിഞ്ഞിട്ടാല്‍ വയസ്സാങ്കാലത്ത് നല്ല ഒരു പരിപാടിയായി എനിക്കുംതോന്നി. നാലുപേര്‍ക്ക് എല്ലാ അധുനിക സൌകര്യങ്ങളോടെ താമസിക്കാന്‍ പറ്റുന്ന ബോട്ടുകളാണു ഇവ. കുമരകത്തേകാള്‍ ചിലവും കുറവാണു്.
Single bedroom കിട്ടാനില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരു two bedroom ബോട്ട് വാടകക്കെടുത്തു്. ബോട്ടില്‍ രണ്ടു Bedrooms, രണ്ടു toilets, ഒരു Diningഉം, Living roomഉം, Kitchenഉം, staff toiletഉം upper sun deckഉം ഉണ്ടായിരുന്നു.മൂനുപേര്‍ ഉള്‍പെടുന്ന crew. Captain, Chef, Engine operator. വളരെ professional ആയി തന്നെ ഇവര്‍ കാര്യങ്ങള്‍ ചെയ്തു.
നല്ല ഭക്ഷണം. നല്ല ഗംഭീരം ചായ. മറക്കാനാവത്തെ അനുഭൂതി. ഫോട്ടോ എടുക്കാന്‍ ആവശ്യംപോലെ വിഷയങ്ങള്‍. അവര്‍ണ്ണനീയമായ പ്രകൃതി ഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാവരും ചെയ്യേണ്ട കാര്യം തന്നെയാണു് ഇതു. ആനയും കാടും കടുവയും തേടി അലഞ്ഞതെല്ലാം മിച്ചം. എന്റെ അനുഭവത്തില്‍ കേരളത്തില്‍ ചെയ്യാന്‍ പറ്റിയ ഏക വിനോദം ഇതു മാത്രമാണു്.

അടുത്ത വര്‍ഷം ഞാന്‍ ഇവിടെ വീണ്ടും വരും. കഴിയുമെങ്കില്‍ നിങ്ങളും വരണം. മറക്കാനാവാത്ത ഒരുനുഭവം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അവധിയില്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. Gods own country ഈ പരസ്യങ്ങളില്‍ കാണുന്ന കണക്ക് സുന്ദരമല്ല. More hype than actual service. സന്ദര്‍ശകരില്‍ നിന്നും പണം എങ്ങനെ ഒറ്റ വരവിനു തന്നെ തട്ടി എടുക്കാം എന്നു ഒറ്റ ഉദ്ദേശം മാത്രമേയുള്ളു. Return customers ഇവര്‍ക്ക് ആവശ്യമില്ല.

പക്ഷെ KTDC "തൂറി"സം നടത്തി നശിപ്പിക്കാത്ത അനേകം സുന്ദരമായ സ്ഥലങ്ങള്‍ ഇനിയും കേരളത്തില്‍ ബാക്കിയുണ്ട്. ആ സ്ഥലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി സന്ദര്‍ശിക്കു. അവിടമാണു് ദൈവത്തിന്റെ സ്വന്തം നാടു്.

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.