
കണിയാപുരത്തിനു് അടുത്തുള്ള കടിനംകുളം ശ്രി മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിനു കൊണ്ടുവന്ന കാളിദാസന്‍ എന്ന 18 വയസുകാരനായ ആനയുടെ കുളി സീന്‍. നിങ്ങളെന്തോനു വിചാരിച്ച്. ഐയ്യെ, ഞാന്‍ ആ ടൈപ്പല്ല!

ചില്ലറ കുഴപ്പക്കാരനാണെങ്കിലും മൂത്ത പാപ്പാനെ ഇവനു് വലിയ ഭയമാണു. അനുസരണയോടെ അയ്യാള്‍ പറയുന്നതെല്ലാം കേള്‍ക്കും.


ശര്‍ക്കരയും ചോറും വലിയ ഉരുളകളായി ഉരുട്ടി ഊട്ടുന്നു.

നാട്ടിലെ പിള്ളേര്‍ എന്നെ വളഞ്ഞപ്പോള്‍.
മുരുക്കുമ്പുഴയില്‍ നിന്നും കഠിനംകുളത്തേക്ക് കടത്തു വഴിയായിരുന്നു യാത്ര.

അവിടെ 1000 തൊണ്ടിനു് 330 രൂപ കൂലിക്ക് തോണ്ടടിക്കുന്ന പാവപ്പെട്ട തൊഴിലാളി സ്ത്രീകളേയും കണ്ടു.

ആറു മാസം കായലില്‍ കെട്ടി താഴ്തിയ തൊണ്ടാണു ഇവര്‍ അടിച്ച് ചകിരി(coconut fibre)യാക്കി മാറ്റുന്നത്. ഇപ്പോഴ് ഈ തൊഴില്ലും ക്ഷേച്ച് തുടങ്ങിയിരിക്കുന്നു.

10 വര്‍ഷമായി "തുറിസം" വികസനവും കാത്തു കിടക്കുന്ന കഠിനംകുളം കായല്‍ പ്രദേശം.
ഒരു കുളി സീന്‍
ReplyDeleteങേ....
ReplyDeleteടൈറ്റില്‍ കണ്ട് ചാടി വീണതാണ്. :-)
കൊതിപ്പിച്ചുകളഞ്ഞല്ലോ കൈപ്പള്ളിയേ. ബൂലോഗ സെന്‍സറന്മാരുടെ കണ്ണ് വെട്ടിച്ച് ഇത്രയും പച്ചയായ കുളിസീനുകള്‍ എങ്ങനെ ഒപ്പിച്ചു. സ്റ്റിങ് ഒാപ്പറേഷന്‍ വല്ലതുമാണോ?
ReplyDeleteഹഹഹ...
ReplyDelete(ഇതൊരു ചമ്മിയ ചിരിയേ അല്ല)
ശ്ശെ.. രാവിലെ തന്നെ മൂഡോഫായിപ്പോയി..
ReplyDeleteഎന്തൊക്കെയോ പ്രതീക്ഷിച്ചു..
കഠിനംകുളം കായലിലൂടെയും മുരിക്കുമ്പുഴ കടത്തു കടന്നും യാത്ര ചെയ്തിട്ടുണ്ട്. അന്ന് ചവിട്ടുമ്പോള്‍ സ്പോഞ്ച് പോലിരിക്കുന്ന ചകിരി പാകിയ വഴികളും തൊണ്ട് തല്ലുന്ന സ്ത്രീകളേയും കണ്ടിരുന്നു
പ്രീയ കൈപ്പള്ളിയേ,
ReplyDeleteസാധാരണ ഗതിയില്‍ കൈപ്പള്ളിയുടെ പോട്ടങ്ങള് കാണാന്‍ ആള് കൂടാറുണ്ട്. പക്ഷേ ഇവിടെ അതുണ്ടായില്ല. കൈപ്പള്ളിയുടെ 'തലക്കെട്ട്' ആണോ അതോ പെട്ടന്നുള്ള എന്റെ കമന്റിലെ നര്‍മം കാണാതെ യതാര്‍ഥമാണെന്ന് ധരിച്ച്‌വശായോ?. രണ്ടാമത്തേതാണെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഏതായാലും blogger psychology പഠനവിധേയമാക്കാന്‍ സമയമായെന്നു തോന്നുന്നു. ഓന്നും തോന്നരുതേ.
qw_er_ty
ക-ആയിരുന്നെങ്കില്‍ :)-
ReplyDelete:)
ReplyDelete