
കണിയാപുരത്തിനു് അടുത്തുള്ള കടിനംകുളം ശ്രി മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിനു കൊണ്ടുവന്ന കാളിദാസന്‍ എന്ന 18 വയസുകാരനായ ആനയുടെ കുളി സീന്‍. നിങ്ങളെന്തോനു വിചാരിച്ച്. ഐയ്യെ, ഞാന്‍ ആ ടൈപ്പല്ല!

ചില്ലറ കുഴപ്പക്കാരനാണെങ്കിലും മൂത്ത പാപ്പാനെ ഇവനു് വലിയ ഭയമാണു. അനുസരണയോടെ അയ്യാള്‍ പറയുന്നതെല്ലാം കേള്‍ക്കും.


ശര്‍ക്കരയും ചോറും വലിയ ഉരുളകളായി ഉരുട്ടി ഊട്ടുന്നു.

നാട്ടിലെ പിള്ളേര്‍ എന്നെ വളഞ്ഞപ്പോള്‍.
മുരുക്കുമ്പുഴയില്‍ നിന്നും കഠിനംകുളത്തേക്ക് കടത്തു വഴിയായിരുന്നു യാത്ര.

അവിടെ 1000 തൊണ്ടിനു് 330 രൂപ കൂലിക്ക് തോണ്ടടിക്കുന്ന പാവപ്പെട്ട തൊഴിലാളി സ്ത്രീകളേയും കണ്ടു.

ആറു മാസം കായലില്‍ കെട്ടി താഴ്തിയ തൊണ്ടാണു ഇവര്‍ അടിച്ച് ചകിരി(coconut fibre)യാക്കി മാറ്റുന്നത്. ഇപ്പോഴ് ഈ തൊഴില്ലും ക്ഷേച്ച് തുടങ്ങിയിരിക്കുന്നു.

10 വര്‍ഷമായി "തുറിസം" വികസനവും കാത്തു കിടക്കുന്ന കഠിനംകുളം കായല്‍ പ്രദേശം.