December 29, 2008

ഒഴുക്കു്

December 17, 2008

"combleetly" നീല ആകാശം

ഷാർജ്ജ ഇത്തിഹാദ് പാർക്കിലെ സന്ദർശ്ശകർ


ഇന്നുണ്ടായ മഴയിൽ ഇത്തിഹാദ് പാർക്കിൽ വിശ്രമിക്കാനെത്തിയ Black-headed Gulls (Larus ridibundus). ചുണ്ടുകകൊണ്ടു കോതിമിനുക്കിയ തൂവലുകൾ ഇളകാതിരിക്കാൻ കാറ്റിന്റെ ദിശ നോക്കി ഇരിക്കുന്നു.

അസ്ഥി

December 13, 2008

And thy name?




"What’s in a name? That which we call a rose
By any other name would smell as sweet" ©W.Shakespeare

December 06, 2008

GP2 & Speedcar series മത്സരം




ഇന്നലെ (5-Dec-2008) ദുബൈ ഔട്ടോഡ്രോമിൽ നടന്ന GP2 Asia Series മത്സരത്തിന്റെ ചില ദൃശ്യങ്ങൾ.








വിജയികൾ
ഒന്നാം സ്ഥാനം: Kamui Kobayashi (Japan), രണ്ടാം സ്ഥാനം: Davide Valsecchi (Italy), മുന്നാം സ്ഥാനം: Roldan Rodriguez (Spain)

GP2 Seriesൽ അറിയപ്പെടുന്ന ഇന്ത്യൻ താരം കരൺ ചന്ദൊക്ക് Asia seriesൽ പങ്കേടുത്തില്ല.

രണ്ടാമത്തെ മത്സരം Speedcar series ആയിരുന്നു. കാണികളെ ഏറ്റവും രസിപ്പിച്ച മത്സരം ഇതായിരുന്നു എന്നു് തോന്നുന്നു.


Disneyയുടെ 'Cars' എന്ന animated cinemaയിൽ Lightning McQueenനു് headlightനു പകരം വെറും sticker ആണുള്ളതെന്നും അതുകൊണ്ടു് രാത്രി 'കണ്ണു' കാണാൻ കഴിയില്ലാ എന്നും അവൻ പറയുന്നതിന്റെ കാരണം ഇതാണു്.
ഇവിടെ ആർക്കും രാത്രി 'കണ്ണു' ഇല്ല. എല്ലാരും headlightനു പകരം stickerആണു് ഒട്ടിച്ചിരിക്കുന്നതു്.

ദുബൈ ഭരണാധികാരി ഷെഖ മുഹമ്മദ് ബിൻ രാഷിദ് അൽ മക്തൂമിന്റെ അനന്തരവൻ ഷെഖ ഹാഷർ അൽ മക്തൂം അഞ്ചാമതു് finish ചെയ്തു.


ഈ വാഹനങ്ങളിൽ നാലു് ടയർ, ഷാസി, ഗിയർ, സ്റ്റീയറിങ്ങ്, പിന്നെ ഒരു പണ്ടാരക്കാലൻ എഞ്ചിൻ ഇത്ര മാത്രമാണുള്ളതു്. Door, window glass, പിൻ സീറ്റ് ഒന്നുമില്ല. ബോഡി ഉണ്ടാക്കിയിരിക്കുന്നതു് composite carbon fibre കൊണ്ടാണു്.



"മഹൻ"



ഈ അണ്ണന്റെ eos-1 and L-series 300mmഉം പിന്നെ താഴെ ഒരു 500mm കൂടിയുണ്ടായിരുന്നു. കഴുത്തിൽ മൊത്തം മുന്നു eos 1ഉം ഉണ്ടായിരുന്നു. ദുഷ്ടൻ !

October 30, 2008

വളരേ busy ആയിട്ടുള്ള ചെല്ലക്കിളികളെ:

കലയുടെ പേരിൽ ഞാൻ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ കാണാൻ നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞു് (നെടുമുടി വേണു 'കൈയ്യും തലയും പുറത്തിടരുതു്' എന്ന സിനിമയിൽ പറഞ്ഞപോലെ) വളരെ കഷ്ടപ്പെട്ടു്, ബുദ്ധിമുട്ടി ഇവിടെംവരെ വന്നതിനു് വളരെ നന്ദി.

അതുകൊണ്ടാണല്ലോ ചിലർ എനിക്കു് പാരിദോഷികമായി ഒരു (മലം സൂക്ഷിക്കുന്ന) colonഉം ഉണങ്ങി വളഞ്ഞ മടങ്ങിയ ഒരു bracketഉം മാത്രം ഇട്ടുട്ടു് ഓടി പോകുന്നതു്. ഇതെന്തരിനു്? പുഴുങ്ങി തിന്നാന?

ഈ smiley കണ്ടുപിടിച്ചവനെ എന്റെ കൈയിൽ കിട്ടിയാൽ പള്ളിയാണ ഞാനവന്റ നെഞ്ചാമൂടു് ഇടിച്ച് പിരുക്കും.

എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കിൽ പറയണം ഇല്ലെങ്കി ചുമ്മ മിണ്ടാതെ പോണം. എനിക്ക് ഒരു കെറുവുമില്ല.

അവധി ദിവസങ്ങളിൽ പിള്ളേരെ കളിപ്പിച്ചു് ചുമ്മ വീട്ടിലിരിക്കുന്ന നേരത്തു് ഈ 3D കോപ്പെല്ലാം ഉണ്ടാക്കിവിടുന്ന എന്നേ വേണം പറയാൻ. Commentആയി ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെടെയ്. ഈ colonഉം bracketഉം മാത്രം ഇവിടെ ഇട്ട് നാറ്റിക്കാതിരുന്നാ മതി. ഇതൊരുമാതിരി വേണ്ടിടത്തും വേണ്ടാത്തിടത്തും കോഴി തൂറിയിടണ കണക്ക് ഇട്ട് ഇട്ട് പോയാൽ മോശമല്ലെടെയ്?.

അതുകൊണ്ടു് ഇനി എന്റെ ബ്ലോഗിൽ വരുമ്പം ഒന്നും പറയാനില്ലെങ്കി ഒന്നും എഴുതല്ലും. "കൊള്ളൂല്ലടെയ് കോപ്പെ" അല്ലെങ്കി "ഇത്തിരിക്കൂട magenta ഇടു് മച്ച" എന്നെങ്കിലും എഴുതണം. ഒരു smiley മാത്രം ഇട്ടു് ബുദ്ധിമുട്ടണമെന്നില്ല.

കേട്ടല്ലെ?

October 28, 2008

ചന്ദ്രനിലേയ്ക്ക്

 


ചന്ദ്രനിലേയ്ക്ക്
ചിലര്‍ നേരത്തേ പോയി
ദരിദ്രര്‍
കാശില്ലെങ്കിലും
ചന്ദ്രനില്‍ പോകണമെന്നാശ
ചന്ദ്രായനത്തിനായ്
പട്ടിണിക്കാരും പണിതു
ഒരു പേടകം!
-------------
ആശയം എന്റേതാണെങ്കിലും കവിത ചെത്തിമിനുക്കിയതു് എന്റെ സുഹൃത്തു് അനിലൻ

October 26, 2008

ബന്ധനം



എനിക്ക് ചുറ്റും ഇരുമ്പുവേലികൾ
എന്റെ സംരക്ഷണത്തിനാണെന്നവർ പറഞ്ഞു.
വേലികളെ ഞാൻ ചുംബിച്ചു.
ഞാൻ വളർന്നു.
വേലികൾ വളർന്നില്ല.
വേലിയിൽ ദേഹം തട്ടിയുരസിയിട്ടും
അവർ വേലികൾ വികസിപ്പിച്ചില്ല.
കള്ള പന്നികൾ.
ഇരുമ്പുവേലികൾ മാംസത്തിൽ അമർന്നിറങ്ങി.
വേലിയഴികളിലൂടെ ദേഹം വികൃതമായി
ഞാനൊരു സത്വമായി പരിണമിച്ചു.
വേലികളെ ഉരുക്കാൻ ഞാൻ കത്തിയുരുകി
എന്റെ കിരണങ്ങൾ ചുറ്റും പ്രതിഭലിച്ചു.
വേലികൾ ഉരുകിയില്ല.
ഞാൻ ഞാനല്ലാതായി.
എനിക്ക് ചുറ്റും ഇരുമ്പുവേലികൾ.

-----------------------------------
ചിത്രം വലുതാക്കി കാണാൻ അപേക്ഷ

"Lust"

കോളാഷ് എന്ന ബ്ലോഗിനു വേണ്ടി നിർമിച്ച എന്റെ സംഭാവനകളിൽ പെട്ട രണ്ടു 3D ചിത്രങ്ങളാണു് ഇവ.
"കൊളാഷ്" എന്ന ബ്ലോകിന്റെ ലക്ഷ്യം ഒരു വിഷയത്തെ കഥ, കവിത, ചിത്രരചന, സംഗീതം തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണു് .
ഇപ്രാവശ്യത്തെ വിഷയം "Lust / കാമം " ആയിരുന്നു.



September 29, 2008

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.