
ബ്ലഗാക്കളെ
"പോഹ" യുടെ പോട്ടം പിടിക്കണ വിധം.
ആവശ്യമുള്ള സാദനങ്ങള്‍
ഒരു പൊതി ചന്നന തിരി
2 മുക്കാലി (Tripod)
1 വെട്ടം (Flash)
1 വെട്ടം ദൂരേന്ന് അമുക്കണ ഡിഗില്ഗുനാരി (Remote Flash Trigger)
(പസ്റ്റ്) പോട്ടം പിടിക്കണ എഞ്ജിം മുക്കാലീല്‍ കേറ്റി വെക്കണം.
(പിന്ന) നല്ല ഭേഷ പൊക ഒണ്ടാക്കണ (നാറ്റം കൊറഞ്ഞ) ചന്നന (ചാണക)തിരി കത്തിച്ച് വെക്കണം.
മുറി അടക്കണം. മുറിക്കകത്ത് കാറ്റ് തീരെ വരല്ലും. കുരുത്തംകെട്ട കൂട്ടുകാരും പുള്ളാളും ആരും അടുത്ത് പാടില്ല.
പുകയിലേക്ക് തുമ്മാനും, ചെമെക്കാനും, ശ്വാസം വിടാനും പാടില്ല. പുക പുകയല്ലാതാകും.
യേസി (AC) ഫേന്‍ അണച്ചിടണം.
എല്ലാ ലൈറ്റും അണച്ചിടണം.
ചറപറാന്ന് പോട്ടം പിടിക്കു.
photoshopല്‍ പോട്ടങ്ങളെല്ലാം എടിത്തിട്ട് പെരുമാറുക. ഒരുപാട് പണിഞ്ഞ് ചളമാക്കരുത്. ഒരു പരുവത്തിനു് ഇട്ട് പണിയുക.
വെക്കം പോയി പണി.