February 13, 2007

കൊര്മൊറന്റ് പക്ഷിയുടെ മത്സ്യ ബന്ധന രീതി



ഇത് Great Cormorant (Phalacrocorax carbo) . കടലിലും കായലിലും വെള്ളത്തില്‍ മുങ്ങി മത്സ്യം പിടിക്കുന്ന പക്ഷി. ചിറകുകള്‍ തമ്മിലുള്ള നീളം: 120cm -150cm. ചുണ്ടും വാലും തമ്മിലുള്ള നീളം: 60cm - 100cm.

ഇരുപതും മുപ്പതും സെകന്റ് വെള്ളത്തില്‍ ഊളിയിടുകയും അതിവേഗത്തില്‍ മത്സ്യത്തെ പിന്തുടര്ന്നു പിടിക്കുകയും ചെയ്യും. ‌

കഴിഞ്ഞ നൂറ്റാണ്ടില്‍ മത്സ്യബന്ധനത്തിനു ഭീഷണി കാരണം ചില നാടുകളില്‍ ഇവ വേട്ടയാടപ്പെടുകയുണ്ടായി. വംശനാശത്തിന്റെ വക്കില്‍ വരെ എത്തിനിന്ന ഈ പക്ഷിയെ കര്‍ശനമായ സംരക്ഷണതിന്റെ ഫലത്താല്‍ പൂര്വാധികം ശക്തിയോടെ തന്നെ ഇവ തിരികെവരുകയും ചെയ്തു.

മത്സ്യബന്ധനത്തിനു ഇവ നൂറും മുന്നൂറും വരെയുള്ള കൂട്ടങ്ങളായി "C" ആകൃതിയില്‍ ജെല നിരപ്പിന്റെ തൊട്ടു മുകളില്‍ (ഒന്നോ രണ്ടോ അടി മുകളില്‍ !!! ) അതി വേഗത്തില്‍ പറക്കും. ജലത്തിലെ മത്സ്യങ്ങള്‍ മുകളില്‍ അകാശം മറയ്ക്കുന്ന ഏതോ ഒരു ഭീകര ജീവി വരുന്നത് കണ്ടു ഭയന്ന് "C" ആകൃതിയുടെ ഉള്ളിലേക്ക് നീന്ദി നീങ്ങും.



മുന്‍ നിരയിലെ പക്ഷികള്‍ വെള്ളത്തിലേക്ക് ഊളിയിടും. മത്സ്യങ്ങളെയും ചുണ്ടിലാക്കി ഇവ "C" ആകൃതിയുടെ പിന്‍ഭാഗത്തിലേക്ക് പൊങ്ങിവരും.

ഈ പക്ഷിയുടെ ജീവിത ശാസ്ത്രം പഠിക്കാന്‍ എനിക്ക് സൌകര്യം ചെയ്തു തന്നത് Baraccuda Beach Resortലെ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത് കലേഷ് കുമാര്‍ ആണ്.

4 comments:

  1. കൊര്മൊറന്റ് പക്ഷിയുടെ മത്സ്യ ബന്ധന രീതി

    ReplyDelete
  2. നമ്മുടെ നാട്ടിലെ എരണ്ട എന്ന് പറയണ പക്ഷിയല്ലേയിത്.

    ReplyDelete
  3. സറീയാണു. ഇത് എരണ്ടയുടെ ഒരു അകന്ന ബന്ധുവാണു.

    ReplyDelete
  4. ഇവനാണ് നീർക്കാക്ക

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.