February 02, 2007

വീണ്ടും ഒരു Warqa സന്ദര്‍ശനം

വെള്ളിയാഴ്ച രാവിലെ. (എന്നു വെച്ചാല്‍ 11:am രാവിലെ അല്ല ലവമ്മാരു് പറയുമ്പെലെ ungodly hour ആയ 7:00am രാവിലെ !! ) Warqaയില്‍ ഒരു work siteല്‍ പോകാനുണ്ടായിരുന്നു. എന്തായാലും രാവിലെ എണീക്കണം എന്നാല്‍ പിന്നെ ഇത്തിരി നേരത്തെ തന്നെ ആകാം എന്നു കരുതി. കൊറക്കണതെന്തിനു്, പ്രാന്തു പിടിച്ച 5 മണിക്ക് എണീറ്റ്. റോട്ടിലൊന്നും ഒരു തെണ്ടിയും ഇല്ലായിരുന്നു. അതെങ്ങന ഷാര്‍ജ്ജയില്‍ എന്നെപോലെ വേറെ പിരന്തന്മാര്‍ ആരേങ്കിലും കാണുമോ? റോട്ടിലെ സര്‍വ്വശക്തനും സകല അധികാരവുമുള്ള വണ്ടികള പോട്ടം പിടിക്കണ പടച്ചതമ്പുരാനായ speeding കാമറ പിടിക്കാതെ 119ല്‍ തന്നെ വണ്ടി E311 വഴി വിട്ടു. Warqaയിലെ മണ്‍ കുന്നുകള്‍ കുറ്റാകൂരിരിട്ടില്‍ എന്നോടു പറഞ്ഞു: "കൈപ്പള്ളി ടാ.. !! നീ ആങ്ങാട്ട് എവട പ്വാണു്? ഇഞ്ഞാട്ട് കൊണ്ടുവാട.. " എന്ന് എന്നെ വെല്ലുവിളിച്ചു. ഞാന്‍ വിട്ടുകൊടുത്തില്ല. കൊണ്ടു ചെന്നു. അവിടെ അതി സുന്ദരമായ ഏകാന്തത ഞാന്‍ അനുഭവപ്പെട്ടു. വെട്ടവും വെളിച്ചവും concrete കല്‍ മേടകള്‍ എല്ലാത്ത പ്രദേശം. കാറ്റ് തലോടി വരച്ച വരകളുള്ള മണ്മലകള്‍. അപ്പോള്‍ ചക്രവാളത്തിന്റെ വിളുമ്പില്‍‍‍ ദിവാകരന്‍ മേഘങ്ങള്‍ നീക്കി എന്നെ നോക്കി. ഭാഗ്യത്തിനു പെട്ടം പിടിക്കണ പെട്ടി വണ്ടിയില്‍ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ ഇതു എല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞു ഭലിപ്പിക്കേണ്ടി വരുമായിരുന്നു. :)






















11 comments:

  1. വീണ്ടും ഒരു Warqa സന്ദര്‍ശനം

    ReplyDelete
  2. അഞ്ചാമത്തെ പടം എനിക്കേറ്റം ഇഷ്ടായി.

    ReplyDelete
  3. നല്ല കാഴ്ചകള്‍ . :) കൈപ്പള്ളിയുടെ ഭാഗ്യം. കൈപ്പള്ളി ഇങ്ങനെ ഓരോന്ന് ക്യാമറയ്ക്കുള്ളില്‍ അടയ്ക്കുന്നതുകൊണ്ട് കാണുന്നവരുടേയും ഭാഗ്യം.

    ReplyDelete
  4. കൈപ്പള്ളീ,
    മൂന്നാമത്തെ പടം, വണ്ടി പടം കിടിലം, പരസ്യ ചിത്രങ്ങള്‍ പോലെയുണ്ട്!

    ReplyDelete
  5. saptvarnan
    മുനാമത്തെ ചിത്രം താങ്കള്‍ പറയുന്ന അത്ര നന്നല്ല എന്നാണു എന്റെ അഭിപ്രായം. external ഫ്ലാഷ് ഉപയോഗിച്ചാല്‍ മാത്രമെ professional quality ഉണ്ടാകു എന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇതുപോലുള്ള backlit subjectനെ എടുക്കാന്‍ ഒന്നിലധികം fill flash കള്‍ ഉപയോഗിക്കണം. ഇതു കൊണ്ടു തന്നെയാണു മൂനാമത്തെ വണ്ടിയുടെ ചിത്രത്തിന്റെ വലത്തെ അറ്റം തീരെ പ്രകാശം കുറഞ്ഞതായി വന്നതു്.
    :)

    But yes the sky is great. It was too good to disappear.

    അതിരാവിലേയും സന്ധ്യ സമയവും പ്രകാശം വളരേ dynamic ആണു്. വളരെ പെട്ടന്നു തന്നെ ചെയ്യാനുള്ളതെല്ലാം ചെയ്യണം. Planning ചുയുന്ന പോലെ എല്ലാം നടന്നില്ലെങ്കിലും plan ചെയ്യാതിരിക്കരുത്.
    :)

    ReplyDelete
  6. 1:45 am(21 minutes ago) കൈപ്പള്ളിയോടു വിയോജിപ്പുണ്ടായിട്ടല്ല പിന്മോഴി വിട്ടു പോരാത്തത്. പിന്മൊഴിക്കു പിന്നില്‍ സദാനേരം കുത്തിയിരിക്കുന്ന ഒരാള്‍ക്കു മാത്രമേ അതു നല്ല രീതിയില്‍ നടത്തികൊണ്ടു പോകാന്‍ കഴിയൂ. ഒരാള്‍ക്കല്ല ഒരുപാടു പേരുണ്ട്.കൈപ്പള്ളി കമ്പ്യൂട്ടറുമായിരുന്നാല്‍ മറ്റുസര്‍ഗ്ഗവാസനകള്‍ നഷ്ടപ്പെട്ടു പോകും. നാം അതിനു കാരണമായിക്കൂടാ. അദ്ദേഹം മള്‍ട്ടി സിദ്ധികള്‍ ദൈവം അനുഗ്രഹിച്ചു കൊടുത്ത കലാകാരനാണ്. വെറും കോഡെഴുത്തിനായി ഒരുപാടു പേരെ കിട്ടും. കൈപ്പള്ളിക്കു മാത്രം കഴിയുന്നത് (കൈപ്പള്ളിയെ കൊണ്ടു മാത്രം ചെയ്യാന്‍ കഴിയുന്നത് മറ്റാരെകൊണ്ടും കഴിയാത്തതു) കൈപ്പള്ളി ചെയ്യുക എന്നതാണ് എന്റെ AB പ്രായം.
    ഈ “പോട്ടങ്ങള്‍” എന്റെ വാക്കിണ്ടെ Concreted Proof and Cemented evidence

    ReplyDelete
  7. ഹൌ,

    ഇതൊക്കെ കാണുമ്പളാ ഒരു ‘പോട്ടം’ പിടിച്ചാലോന്ന് എനിക്കും തോന്നുന്നത്.

    ആ അഞ്ചാമത്തെ പടം ഞാനെടുത്ത് വെക്കുന്നു,

    പിന്നെ, പടം ഫ്ലിക്കറിലിടാതെ ‘പിക്കാസിലിട്ടത്‘ നന്നായി. ലവന്മാരിവിടെ ഫ്ലിക്കറ് ബ്ലോക്ക് ചെയ്തിരിക്കുന്നു, എന്തിനാ അത് ചെയ്തതെന്ന് ആലോചിച്ചിട്ട് ഒരു പിടിം കിട്ടണില്ല.

    ReplyDelete
  8. എനിക്ക് 2,9 ഫോട്ടോകളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇങ്ങനെ ആ പുലരിയൊന്നു കണ്ടിരിക്കാന്‍ മോഹം.

    ReplyDelete
  9. കിടിലം കൈപ്പള്ളീ..

    ReplyDelete
  10. This comment has been removed by a blog administrator.

    ReplyDelete
  11. Almost natural lighting(ignoring the flash on the front car), position of the car, dramatic sky. These are the things impressed me in that photo.

    Agree with you on the need for external flashes to light up the rear side of the car.

    :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.