
കൃഷ്ണയും (18) ശിവ യും (30) [പേരുകള്‍ മാറ്റി] ശേഖരിച്ച് വെച്ചിരുന്ന് കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകള്‍ മഴയില്‍ കുതിരാതെ സൂക്ഷിച്ച് വെക്കുകയാണു. ഇവിടുള്ള് കടകളില്‍ നിന്നും ശേഖരിച്ചു കൂട്ടി, paper millല്‍ കോടുത്ത് കിട്ടുന്നതുകൊണ്ടാണു് ഇവര്‍ കഴിയുന്നത്.
ഇവരെ പോലെ ആയിരത്തില്‍പരം വരുന്ന് മനുഷ്യര്‍ ഷാര്‍ജ്ജയിലും ദുബയ്യിലും ഇങ്ങനെ ജോലിചെയ്യുന്നു. അധികം പേരും ആന്ത്രാ പ്രദേശത്തുള്ളവരാണു്.
ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചതോടെ ഇവര്‍ കാര്‍ട്ടണ്‍ കെട്ടുകള്‍ പലയിടത്തും സൂക്ഷച്ചു വെക്കും. രാത്രി മാത്രമെ സൈക്കിള്‍ പുറത്തെടുക്കു.
മിക്കവാറും എല്ലാവരും ലേബര്‍ ആയി വന്നിട്ട് "ചാടി" നില്ക്കുന്നവരാണു്. യൂ.ഏ.ഈ. സര്‍ക്കാരിന്റെ അടുത്ത "അമ്നേസിയ" (Amnesty) വരുമ്പോള്‍ ഇവരില്‍ ചിലര്‍ നാട്ടില്‍ തിരികെ പോകും. ചിലര്‍ ഇവിടെയൊക്കെ തന്നെ കാണും, കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.