
ഷാര്‍ജ്ജാ Industrial Area യില്‍ ധാരാളം turning workshopകള്‍ ഉണ്ട്. അവയില്‍ നിന്നും വിത്യസ്തതയുള്ള് ഒന്നാണു് ഇരുമ്പ് പണിക്കാരനായ ജോണ്‍ ദമെദിയാന്‍ എന്ന അര്മീനിയ കാരന്റെത്. 70 വയസുകാരനായ ജോണ്‍ മലയാളം ഉള്‍പെടെ 14 ഭാഷകള്‍ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ stainless steel fittingsന്റെ സാധനങ്ങള്‍ കടഞ്ഞെടുക്കാന്‍ കൊണ്ടു ചെന്നപ്പോള്‍, ഞാന്‍ മലയാളിയാണ്‍ എന്നു മനസിലാക്കി അദ്ദേഹം അളവുകള്‍ എല്ലാം നല്ല മലയാളത്തില്‍ ചോദിച്ചു മനസിലാക്കി. എന്നിട്ട് എന്നോട് മലയാളത്തില്‍ സംസാരിക്കുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ അല്ഭുതപെട്ടുപോയി. സാധാരണ അറബികളും, പാക്സിഥാനികളും മലയാളത്തില്‍ കുശലം ചോദിക്കുന്നതു് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ ഇദ്ദേഹം ഒരുവിധം നല്ലതുപോലെതന്നെ സംസാരിക്കുകയും ചെയ്തു.

ലോഹങ്ങളുടെ കാര്യത്തില്‍ എന്നപോലെ തന്നെ കോഫിയുടെ കാര്യത്തിലും അദ്ദേഹം ഒരു ചെറിയ encyclopaedia തന്നെയാണു്. ജോണിന്റെ പക്കല്‍ അറാബിക്കായു, റോബസ്റ്റായം അല്ലാതെതന്നെ, കൊളമ്പിയന്‍, ടര്‍ക്കിഷ്, അമേരിക്കന്‍, ബ്രസീലിയന്‍, തുടങ്ങി ഒരു ഡസന്‍ കാപ്പി പോടികള്‍ എപ്പോഴും സ്റ്റോക്കാണു്. ഞാന്‍ ഇന്നു ചെന്നപ്പോള്‍ എനിക്ക് അദ്ദേഹം ഒരു പുതിയ ഇനം കോഫി രുചിച്ചുനോക്കുന്നോ എന്നു ചോദിച്ചു. "ചച്ചാ, ജോ കോഫി ആപ് മുഝെ കല്‍ പിലായ, ഉസ്കി 'കിക്ക്' അബ് ഭി സര്‍ കോ ചുക്കാ റഹാ ഹെ" (ഇന്നലെ താങ്കള്‍ എനിക്ക് തന്ന കോഫി ഉണ്ടല്ലോ, അതിന്റെ കിക്ക് ഇന്നും എന്റെ തലയെ ചുറ്റിച്ചുകൊണ്ട് ഇരിക്കുകയാണ്‍", എന്നു പറഞ്ഞു ഞാന്‍ ഒഴുഞ്ഞു.

"നീ എന്തിന എന്റെ പടം എടുക്കുന്നത്? ഈ പടമെല്ലാം ഇന്റര്നെറ്റില്‍ ഇട്ടാല്‍ പിന്നെ ഇതു കണ്ടിട്ട് പെണ്ണുങ്ങള്‍ എന്നെ ശല്ല്യം ചെയ്ത് തുടങ്ങും"
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.