November 07, 2006

ഉപ്പ്

ഉമ്മ് അല്‍ കുവൈനില്‍ ബരക്കുഡ ബീച് റിസൊര്‍ട്ടിലേക്ക് പോകുന്ന വഴി ഹൈ വേയുടെ വലതുവശത്തായി ഏകദേശം മുന്നൂര്‍ Sq. metre. വലുപ്പതില്‍ ഒരു ഉപ്പു കളം ഉണ്ട്. അവിടെ വേലിയേറ്റമുണ്ടാകുംബോള്‍ കടല്‍ വെള്ളം മണ്ണില്‍ നിന്നും ഊറി മുകളില്‍ വരും. ഉപ്പ് കളത്തിലെ തൊഴിലാളികള്‍ പ്രായം ചെന്ന രണ്ടു പകിസ്ഥാനികളാണു. ഞാന്‍ പക്ഷികളെ കാണാന്‍ പരിസരത്തുള്ള ചതുപ്പ് പ്രദേശങ്ങളിലേക്ക് പെക്കുംബോഴെല്ലാം പല തവണ ഇവരെ കണ്ടിട്ടുണ്ട്. ഇന്നല്ലെ ഞാന്‍ അവരുടെ ഫോട്ടോ എടുക്കാം എന്നു കരുതി. ഉപ്പുകളം അറബി മുതലാളി പാട്ടത്തിനെടുത്ത് നടത്തുന്ന ചെറുകിട വ്യവസായമാണ്‍. ഇവര്‍ രണ്ടുപരും ശമ്പളക്കാരും. Iodine ചെര്‍ത്താണോ ഇതു വില്കുന്നതെന്നു ചോദിക്‍ചപ്പോള്‍. കാലിതീറ്റയില്‍ ചെര്‍കാനുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല എന്നു അദേഹം പറഞ്ഞു




മുഹമ്മദ് യാക്കൂബ് എന്ന ഫൈസലബാദുകാരന്‍.


പജ്ജിമോളെ അല്‍പ്പം മാറ്റി ദൂരെ നിര്‍ത്തി. ഉപ്പെങ്ങാണം chassisല്‍ എവിടയെങ്കിലും കയറിപ്പോയാല്‍ പിന്നെ അത് അവിടെ ഇരുന്നു തുരുമ്പെടുത്തു തുടങ്ങും.


ഉപ്പില്‍നിന്നും കാല്‍ പാദങ്ങളെ സംരക്ഷിക്കാന്‍ പഴയ കാലുറകള്‍ ധരിച്ചിരിക്കുന്നു. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലുള്ള വെള്ളത്തില്‍ മണിക്കൂറുകളോളം നിന്നാല്‍ ഈ സാധരണ കാലുറകള്‍ എന്തു സംരക്ഷണ നള്‍കും എന്ന് എനിക്കറിയില്ല.



ഇവര്‍ താമസിക്കുന്ന കുടില്‍.


മഞ്ഞുപെഒലത്തെ ഉപ്പ്.

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.