
ദുബായില്‍ zabeel, nad al shiba, awir, മുതലായ സ്ഥാങ്ങളിലെ കുറ്റികാടുകളില്‍ സ്ഥിര താമസക്കാരണിവര്‍. പറക്കുംബോള്‍ പലപ്പോഴും പ്രാവുകളാണെന്നു സംശയിക്കപെടുന്ന, "കാട കോഴി" ഇനത്തില്‍ പെട്ട Francolinus pondicerianus Francolinus pondicerianus
20 വര്ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ സാധാരണ കണ്ടിട്ടില്ലാത്ത് ഒരു ഇനമാണു ഇവ. പണ്ടു വടക്കേ ഒമാനില്‍ പാകിസ്ഥാനില്‍ നിന്നും ഇവരുടെ പൂര്‍വികരെ വേട്ടയ്കായി കോണ്ടുവന്നിരുന്നു. വെടിയുണ്ടയ്ക്ക് ഇര ആവാതവര്‍ കുറ്റികാടുകളിലേക്ക് പറന്ന് ഒളിച്ചു, മുട്ടയിട്ടു പെരുകി. ഇന്നു 1000 - 1500 വരെ ദുബൈയില്‍ മാത്രം ഉണ്ടെന്നാണു് നികമനം.
ബഹുദൂരം പറക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. ഭൂരിഭാഗം സമയവും തറിയിലാണിവര്‍ ചിലവഴിക്കുക. മനുഷ്യരുമായി വല്യ അടുപ്പം ഇഷ്ടപെടാത്ത് ഒരു പക്ഷിയാണ് F. pondicerianus. അമേരിക്കയില്‍ ഇവയെ Hyderbadie Francolin എന്നാണ് അറിയപെടുന്നതു. അവിടയും വേട്ടക്കു തന്നെയാണിവരെ വളര്ത്തുന്നതും.
Nad al Shiba യില്‍ വെച്ചാണിവരെ ഞാന്‍ കണ്ടതു. വളരെ നേരം നിശബ്ദമായി അനങ്ങാതെ പച്ച വസ്ത്രം ധരിച്ചു ക്യമെറ സെറ്റ് ചെതു കുത്തിയിരുന്നെടുത്ത ചിത്രമാണിത്. പക്ഷേ ഇതോരു നല്ല പടമല്ല. എനിക്ക് വേറേ നല്ലതോന്നും ഇല്ലാത്തതുകോണ്ടാണ് ഇതിവിടെ ഇടുന്നതു.
ഒരു (വളരെ മോശമായ) specimen ഷോട്ട് എന്നാണിതിനെ പക്ഷിശാസ്ത്രത്തില്‍ പറയുക.
(സ്വകാര്യമായി സംരക്ഷിച്ച് വളര്ത്തുന്ന മൃഗങ്ങളെ വെട്ട ചെയുന്നതിനോടു എനിക്കാദ്യം എതിര്‍പ്പു തോന്നിയിരുന്നു എങ്കിലും, പല വന്യമൃഗങ്ങളും ഇന്നു സൌത്താഫ്രിക്കയില്‍ സകാര്യ സംരക്ഷിത വേട്ട കേന്ദ്രങ്ങളില്‍ വംശനാശത്തില്‍ നിന്നും തിരിച്ചുവരുന്നുണ്ട്.)
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.