September 29, 2006

മക്രോ ഫൊട്ടൊഗ്രഫിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍


F 2.8 Shutter Speed 1/100 second Full size

F 2.8 Shutter Speed 1/100 Crop (72 DPI)



F 45 Shutter Speed 3.2 seconds Full size

F 45 Shutter Speed 3.2 seconds Crop (72 DPI)


അപ്പര്‍ച്ചര്‍ (Apperture): കാമറയുടെ ഫില്മ് അധവ സെന്‍സറില്‍ എത്രമാത്രം പ്രാകാശം കടക്കുന്നു എന്ന് ക്രമീകരിക്കുന്ന പൂവിന്റെ ഇതളുകള്‍ പോലെ അടയുകയും വിടരുകയും ചെയുന്ന ഒരു ഉപകരണം ആണു്. അപ്പര്‍ചരിന്റെ ക്രമീകരണത്താല്‍ ചിത്രത്തിന്റെ വ്യക്തതയില്‍ കാര്യമായ വിത്യാസങ്ങള്‍ കാണാന്‍ സാധിക്കും.

ഷട്ടര്‍ സ്പീഡ്: (Shutter Speed): കാമറക്കുള്ളില്‍ ഒള്ളിലുള്ള ജാലകവതില്‍ തുറന്നിരിക്കുന്ന സമയം. 1/1 എന്നാല്‍ ഒരു സെകന്റ്. 0.3" എന്നാല്‍ മൂനു സെക്കന്റ് 100/1 എന്നാല്‍ ഒരു സെക്കന്റിന്റെ നൂറില്‍ ഒന്ന് എന്നര്‍ത്ഥം.

ഷട്ടരിന്റെ ഏറ്റകുറച്ചിലനുസരിച്ച് അപ്പര്‍ച്ചറും മാറ്റണം. Automatic കാമറകളില്‍ ഇതു സ്വമേധയ മാറും. SLR കാമറകളില്‍ Automatic mode ഉണ്ടങ്കില്‍ തന്നയും ഇതു ഇഷ്ടാനുസരണം മാറ്റാവുന്നതാണു്. professional SLR കാംറകളില്‍ ഇതെല്ലാം തന്നെ manual അയി സെറ്റ് ചെതു വെക്കാവുന്നതും ആണു PC വഴി നിയത്രികുകയും program ചെയ്യാനും സംവിധാനം ഉണ്ടു.

DOF: Depth of Field ഫോകസിന്റെ പരിധിക്കുള്ളില്‍ വരുന്ന മേഖല ദൈര്‍ഖ്യം

അപ്പെര്‍ച്ചര്‍ കൂട്ടുമ്പോഴും കുറക്കുമ്പോഴും ചിത്ത്രത്തില്‍ ഉണ്ടാകുന്ന വിത്യാസങ്ങള്‍ പഠിക്കാം
അപ്പര്‍ച്ചര്‍ കൂട്ടിവെച്ചാല്‍ (F 2.8) കൂടുതല്‍ പ്രകാശം കാമറയില്‍ കടക്കും. ചിത്രം കൂടുതല്‍ വ്യക്തമാവും. അതെ സമയം DOF വളരെ കുറഞ്ഞു വരും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ പോലെ കണപ്പെടും. പ്രകാശ ക്രമീകരണത്തിനോടോപ്പം ഷട്ടര്‍ സ്പീടും കൂട്ടുകയും ചെയ്യണം.

അപ്പര്‍ച്ചര്‍ കുറച്ചു വെച്ചാല്‍ (F 45) പ്രകാശം കാമറയില്‍ വളരെ കുറച്ചുമാത്രമെ കടക്കു. ചിത്ത്രത്തിന്റെ DOF വളരെ കൂടുതലാവും. ചിത്രം പൊതുവെ അല്പം മങ്ങും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ സാരമായി കുറയും.


ഇവിടെ രണ്ടു ചിത്രങ്ങള്‍ കോടുത്തിട്ടുണ്ട്. പ്രകാശവും. കാമറയുടെ ബോഡിയും, ISO യും മറ്റാതെ ലെന്‍സ്സ് മാത്രം മാറ്റി എടുത്ത രണ്ടു ചിത്രങ്ങളാണു.

F45_Complete.jpg ഉം F2.8_Complete.jpg ഉം

ഈ ചിത്രങ്ങളുടെ 72 DPI (അതായത, യധാര്‍ത്ഥമായ ചിത്രത്തിന്റെ Resolution , ഇതില്‍ കൂടുതല്‍ വലുതാക്കിയാല്‍ Pixelation ഉണ്ടാവും) രൂപം ശ്രദ്ധിക്കു.

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.