September 01, 2006

കാണാന്‍ കൊള്ളം, തിന്നാല്‍ പൊള്ളും

 

ഞാന്‍ ഏറ്റവും കൂടുതല്‍ എരിവു കഴിക്കുന്ന നാട്ടുകാര്‍ ആന്ധ്രാക്കാര്‍ എന്നാണു് കരുതിയിരുന്നതു. ആ ധാരണ മെക്സിക്കന്‍ "ഹാലപിന്യൊ" (jalapeno) കൊണ്ടുണ്ടാക്കിയ ഭക്ഷണം രുചിച്ചപ്പോള്‍ മാറ്റി.

ഈ ഇടെ ഒരു തായി റെസ്റ്റൊറന്റിന്റെ ഭക്ഷ്യ സാധനങ്ങളുടെ ചിത്രം എടുക്കാന്‍ ചെന്നപ്പോള്‍, അവര്‍ ഉച്ചക്ക് വിളമ്പിയ എല്ലാ വിഭവത്തിലും ഒരു ചുവന്ന എണ്ണ ഒഴിച്ചിരുന്നു. ഇതെന്താണ്‍ സാദനം എന്നു അന്യേഷിച്ചപ്പോള്‍ chef പറഞ്ഞത്, ഒരു വലിയ പാത്രത്തില്‍ ഉണക്കിയ മുളകു വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അതില്‍ നിന്നും ഇറങ്ങുന്ന എണ്ണയാണ്‍ ഈ സാധനം എന്ന്. എന്റെ കണ്ണു തള്ളിപോയി.

എന്റെ അസിസ്റ്റന്റ് ഇതല്പം നാക്കില്‍ തൊട്ടു പരീക്ഷിച്ചുനോക്കി. പിന്നെ അദ്ദേഹം ഒന്നര ലിറ്ററിന്റെ ഒരു കുപി വെള്ളം കുടിക്കുന്നതാണ്‍ ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ ചുണ്ടിനു ചുറ്റും ലിപ്സ്റ്റിക്‍ ഇട്ടപോലെ ചുവന്നിരുന്നു.

ശരീരത്തില്‍ എവിടെയെങ്കിലും വേതനയുണ്ടെങ്കില്‍ ഈ "മുളകെണ്ണയില്‍" പൊരിച്ച് ഒരു കോഴി എടുത്ത് വേതനയുള്ള ഭാഗത്ത് തടവിയല്‍ മതി. Tiger Balm പോലെ ഒരു counter irittant ആയും പ്രവര്ത്തികും.

ചിത്രത്തില്‍ ചെമ്മിനിന്റെ പുറത്തു ചുവന നിറത്തില്‍ കാണുന്നതു് ഈ സദനമാണ്‍. പുറകില്‍ ഒരു ചെറിയ കപ്പില്‍ ഈ "മുളകെണ്ണ" കാണാം. Posted by Picasa

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.