September 29, 2006
മക്രോ ഫൊട്ടൊഗ്രഫിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
F 2.8 Shutter Speed 1/100 second Full size
F 2.8 Shutter Speed 1/100 Crop (72 DPI)
F 45 Shutter Speed 3.2 seconds Full size
F 45 Shutter Speed 3.2 seconds Crop (72 DPI)
അപ്പര്‍ച്ചര്‍ (Apperture): കാമറയുടെ ഫില്മ് അധവ സെന്‍സറില്‍ എത്രമാത്രം പ്രാകാശം കടക്കുന്നു എന്ന് ക്രമീകരിക്കുന്ന പൂവിന്റെ ഇതളുകള്‍ പോലെ അടയുകയും വിടരുകയും ചെയുന്ന ഒരു ഉപകരണം ആണു്. അപ്പര്‍ചരിന്റെ ക്രമീകരണത്താല്‍ ചിത്രത്തിന്റെ വ്യക്തതയില്‍ കാര്യമായ വിത്യാസങ്ങള്‍ കാണാന്‍ സാധിക്കും.
ഷട്ടര്‍ സ്പീഡ്: (Shutter Speed): കാമറക്കുള്ളില്‍ ഒള്ളിലുള്ള ജാലകവതില്‍ തുറന്നിരിക്കുന്ന സമയം. 1/1 എന്നാല്‍ ഒരു സെകന്റ്. 0.3" എന്നാല്‍ മൂനു സെക്കന്റ് 100/1 എന്നാല്‍ ഒരു സെക്കന്റിന്റെ നൂറില്‍ ഒന്ന് എന്നര്‍ത്ഥം.
ഷട്ടരിന്റെ ഏറ്റകുറച്ചിലനുസരിച്ച് അപ്പര്‍ച്ചറും മാറ്റണം. Automatic കാമറകളില്‍ ഇതു സ്വമേധയ മാറും. SLR കാമറകളില്‍ Automatic mode ഉണ്ടങ്കില്‍ തന്നയും ഇതു ഇഷ്ടാനുസരണം മാറ്റാവുന്നതാണു്. professional SLR കാംറകളില്‍ ഇതെല്ലാം തന്നെ manual അയി സെറ്റ് ചെതു വെക്കാവുന്നതും ആണു PC വഴി നിയത്രികുകയും program ചെയ്യാനും സംവിധാനം ഉണ്ടു.
DOF: Depth of Field ഫോകസിന്റെ പരിധിക്കുള്ളില്‍ വരുന്ന മേഖല ദൈര്‍ഖ്യം
അപ്പെര്‍ച്ചര്‍ കൂട്ടുമ്പോഴും കുറക്കുമ്പോഴും ചിത്ത്രത്തില്‍ ഉണ്ടാകുന്ന വിത്യാസങ്ങള്‍ പഠിക്കാം
അപ്പര്‍ച്ചര്‍ കൂട്ടിവെച്ചാല്‍ (F 2.8) കൂടുതല്‍ പ്രകാശം കാമറയില്‍ കടക്കും. ചിത്രം കൂടുതല്‍ വ്യക്തമാവും. അതെ സമയം DOF വളരെ കുറഞ്ഞു വരും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ പോലെ കണപ്പെടും. പ്രകാശ ക്രമീകരണത്തിനോടോപ്പം ഷട്ടര്‍ സ്പീടും കൂട്ടുകയും ചെയ്യണം.
അപ്പര്‍ച്ചര്‍ കുറച്ചു വെച്ചാല്‍ (F 45) പ്രകാശം കാമറയില്‍ വളരെ കുറച്ചുമാത്രമെ കടക്കു. ചിത്ത്രത്തിന്റെ DOF വളരെ കൂടുതലാവും. ചിത്രം പൊതുവെ അല്പം മങ്ങും. ഫോകസ്സ് ചെയുന്ന വസ്തുവിന്റെ മുന്നിലും പിന്നിലും പുകച്ചില്‍ സാരമായി കുറയും.
ഇവിടെ രണ്ടു ചിത്രങ്ങള്‍ കോടുത്തിട്ടുണ്ട്. പ്രകാശവും. കാമറയുടെ ബോഡിയും, ISO യും മറ്റാതെ ലെന്‍സ്സ് മാത്രം മാറ്റി എടുത്ത രണ്ടു ചിത്രങ്ങളാണു.
F45_Complete.jpg ഉം F2.8_Complete.jpg ഉം
ഈ ചിത്രങ്ങളുടെ 72 DPI (അതായത, യധാര്‍ത്ഥമായ ചിത്രത്തിന്റെ Resolution , ഇതില്‍ കൂടുതല്‍ വലുതാക്കിയാല്‍ Pixelation ഉണ്ടാവും) രൂപം ശ്രദ്ധിക്കു.
September 27, 2006
White eared bulbul
September 25, 2006
Perfection
Letter to Adobe re: Malayalam Support
------------------------------------------------------------
Dear guys at Adobe.
Since your purchase of Macromedia I was apprehensive about the future of Macromedia Flash. Several Issues regarding the representation, collation, encoding, and display of Malayalam Unicode Text in Flash MX2004. These issues were not Addressed in Flash 8 either and have continued to remain.
In my last communication with Mr. Masanori Oba I have explained in some detail regarding these Issues. I am pasting the thread again here for your review.
Please let us know if these issues are being addressed.
Thank you
Nishad Hussain Kaippally
The Reply to Mr. Oba's Questions are given here as a PDF Document
Attached below is the previous communication I had With Mr. Oba.
------------------------------------------------------------------------------------------------------------------------------------
RE: [Bug Report]Malayaam Text in Flash
Masanori Oba Thu, May 5, 2005 at 9:41 PM
To: Kaippally
Hi Nishad,
Your bug report has been addressed and filed as a bug in our bugbase.
Unfortunately, at this momnent, we cannot provide you any work around.
Thank you for the report.
Masanori Oba
-----Original Message-----
From: Kaippally [mailto:kaippally(at)gmail.com]
Sent: Wednesday, May 04, 2005 12:24 AM
To: Masanori Oba
Subject: Re: [Bug Report]Malayaam Text in Flash
Hi
Is there any development on the Bug Report I sent you?
Thanks
On 4/12/05, Masanori Oba wrote:
> Hi Nishad,
>
> I am following up the bug you reported. Please provide the following
> information.
>
> 1. The font name you use.
> 2. Wheather it happens with Static and Dynamic texts.
> 3. If it's a dyanamic text, did you embed the font? Which range?
> 4. Can you send the screen shot of what you described below about the
> shifting the texts?
>
> Thank you.
>
> Masanori Oba
> Flash Authoring QA Engineer
> Macromedia, Inc.
>
> >
> >----------
> >From: kaippally(at)gmail.com[SMTP:KAIPPALLY(at)GMAIL.COM]
> >Sent: Thursday, April 07, 2005 2:15:42 PM
> >To: flash_feedback(at)macromedia.com
> >Subject: [Bug Report]
> >Auto forwarded by a Rule
> >
> >
> The following information was submitted on the Software Feature
> Request and Bug Report Form for Flash:
>
> Name: Nishad Kaippally
> Email Address: kaippally(at)gmail.com
> Company/Institution: xx
>
> Feature Request/Bug Report: Bug Report
>
> Product: Flash
>
> Product Version: 7.2
>
> Browser: Netscape Navigator
> Web Server: Microsoft IIS
> Application Server: Windows.NET
> Database: Not Selected
> Operating system: Windows XP
> OS version: Windows XP SP2
> HTTPREFERRER: http://www.macromedia.com/support/email/wishform/
>
> Feedback Report:
> I have am trying to read Malayalam Text into Flash MX 2004. The I am
> able to import using XML and Loadvars. However. Whenever the Zero
> Width Non-Joiner apperars the Text shifts the baseline down. So in
> effect when words occur with the ZWNJ character (Ux200C) They seem to
> appear smaller while the rest of the text seems normal.
>
> The Second issue with importing Malayalam Unicode text into flash is
> that i can never seem to get all the glyps in the fonts to show up in
> the flash object. Only the basic glyps (128 characters) are shown the
> remaining 800 + glyphs do not show up. I tried linking the font from
> the library also without results.
>
> Any tip would be reatly appreciated.
>
--
നിഷാദ് കൈപ്പള്ളി
Nishad Kaippally
ِUNICODE ഉപയോഗിക്കു, മലയാളഭാഷ വളരട്ടെ
qw_er_ty

On 4/12/05, Masanori Oba

Indian Roller നീലകണ്ഠന്‍
September 20, 2006
മീന്‍പിടികുന്ന Caspian Tern
ഇവന്‍ 40m - 60m oval orbit ല്‍ വെളത്തിന്റെ മുകളില്‍ 30m ഉയരത്തില്‍ വട്ടമിട്ട് പറന്നുകോണ്ടിരിക്കും. വെള്ളത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഉടന്‍ ഇവന്‍ കുത്തനെ അതിവേഗത്തില്‍ വെള്ളത്തില്‍ ശരംവിട്ടപോലെ ഇറങ്ങും. എന്നിട്ട് പോങ്ങുന്നത് മത്സ്യവുമായിട്ടാണു്.
(അവസാനത്തെ ചിത്രം മഹാ ബോറാണു് , ഇവിടെ ഞാന്‍ ഫോട്ടൊഗ്രാഫറിന്റെ shoes ഊരിവെക്കുന്നു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത് ഔ ചിത്രമാണ്. പക്ഷെ ഈ ദൃശ്യം നേരിട്ട് കാണാന്‍ മനോഹരമാണ് !)
മേഖ നൃത്തം !
Albert Cuyp (1620 - 1691) ആല്ബര്‍ട്ട് കൌപ്പ് ആംസ്റ്റര്‍ഡാമില്‍ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു. ഇദ്ദേഹം പശുക്കളേയും ആകാശവും മാത്രം ചിത്രീകരിക്കുന്നതില്‍ ബഹു കേമനായിരുന്നു. (അംസ്റ്റര്‍ഡാം) റൈക്സ് മ്യൂസിയത്തില്‍ ഇദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 70% ആകാശം എന്ന ആശയം ഇദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.
ഈ പടം ഞാന്‍ ഷാര്ജ്ജ ഖാലിദ് ലഗൂണിന്‍റെ പടിഞ്ഞാറെ ഭാഗത്ത് നിന്നു് എടുതാണ്. ഈ ചിത്രത്തിലെ പ്രാധാനിയം സൂര്യനോ, ചക്രവാളത്തിനോ, ജലാശത്തിനോ ഒന്നുമല്ല. മേഖങ്ങള്‍ക്ക് തന്നെയാണ്.
വിമാനങ്ങള്‍ പറന്നുപോയ വഴിയേ മേഖപടലങ്ങള്‍ കീറിമുറിച്ച സൃഷ്ടിച്ച മേഖ നൃത്തം !!
ആ ചിത്രകാരന്‍റെ ഓര്മക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.

September 19, 2006
"ത്യാന്‍" ഈച്ച
ഒരു സുഹൃത്തിനുവേണ്ടി വണ്ടിയില്‍ കാത്ത് ഇരുന്നപ്പോള്‍, ഷാര്‍ജ്ജ Industrial Area യില്‍ ഒരു കുറ്റി കാട്ടില്‍ ഇവനെ കണ്ടു. കുത്ത് കൊള്ളാതെ കുറേ പടങ്ങള്‍ എടുത്തു. അല്പം നന്നായ (എന്നു എനിക്ക് തോന്നിയ !!) ഒരണ്ണം. മാക്രോ ലെന്സും, മാക്രോ ഫ്ലാഷും ഒന്നും എടുത്തു വെക്കാന്‍ സമയം കിട്ടിയില്ല. സോറി.
ദയവായി അഭിപ്രാം പറയണം. കരുണ ഇല്ലാത്ത അഭിപ്രായങ്ങള്‍.

September 17, 2006
നാം എന്തിനിങ്ങനെ ചെയ്യുന്നു:
(ഇതില്‍ മലയാളികളുടെ പരസ്യമായ ചില പെരുമാറ്റങ്ങളെ കുറിച്ചുള്ള തുറന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്നു. സഹിക്കാന്‍ പറ്റാത്തവര്ക്ക് ഇപ്പോള്‍ തന്നെ വായന നിര്‍ത്താം)
പല സ്ഥലങ്ങളിലും എന്റെ നാട്ടുകാര്‍ (യെസ്സ് മല്ലുസ്) അവരുടെ അവരുടെ ചില പ്രത്യേകതകള്‍ കാണിക്കാറുണ്ട്.
Sh. Zayed Streetലുള്ള ഒരു 30 നില കെട്ടിടത്തില്‍, ലിഫ്റ്റിനു വേണ്ടി 22ആം നിലയിലുള്ള കാത്തു നില്‍ക്കുന്ന ചില വിദേശികള്‍. ഈ നിലയിലാണ് കിച്ചനും കോഫി ഷോപ്പും. അതിനാല്‍ നല്ല തിരക്കുള്ള നിലയാണ്.
ലിഫ്റ്റ് കാത്തു നിന്നവര്‍ ഈ ഞാനും, ഇറാനികളും, അമേരിക്കന്‍സും, അറബികളും പിന്നെ രണ്ട് സിന്ധികളും ആയിരുന്നു. അവിടെ മലയാളിയായി ഈ ഉള്ളവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നര്‍ത്ഥം. എല്ലാവര്‍ക്കും താഴേക്കാണു് പോകേണ്ടത്. അതനുസരിച്ച് ആരോ ലിഫ്റ്റിന്റെ താഴേക്കുള്ള ബട്ടന്‍ അമര്‍ത്തി. ബട്ടണില്‍ പ്രകാശം തെളിഞ്ഞു. അതായത് "ചേട്ടന്മാരെ ചേച്ചികളെ "ലിഫ്റ്റ്" ആകുന്ന ഞാന്‍, ഇപ്പോള്‍ മുകളിലാണു്. ഉടന്‍ താഴേക്ക് വരുന്നുണ്ട്, പ്ലീസ് വെയിറ്റ്".
ഒരു മലയാളി ചേട്ടന്‍ തിടുക്കത്തില്‍ ഓടിവന്ന്, രണ്ടു ബട്ടനും അങ്ങ് അമര്‍ത്തി. അതായത്, മുകളിലേക്കുള്ളതും താഴേക്കുള്ളതും. മുകളിലേക്കുള്ള ബട്ടനും പ്രകാശിച്ചു് തുടങ്ങി. ചിലരൊക്കെ ഈ ആളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരുന്ന ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് പോകാന്‍ വഴികൊടുത്തുകൊണ്ട് എല്ലാവരും ഒരു വശത്തേക്ക് അല്പം മാറി നിന്നു. മല്ലു ചേട്ടന്‍ ലിഫ്റ്റിന്റെ മുന്നില്‍ ശിവലിംഗത്തിന്റെ മുന്നിലെന്ന പോലെ നിന്നു. മുകളിലത്തെ നിലയില്‍നിന്നും ലിഫ്റ്റ് വന്നു നിന്നു. നിറഞ്ഞ ലിഫ്റ്റിന്റെ ഉള്ളിലേക്ക് മല്ലു ചേട്ടന്‍ ഉന്തിതള്ളി കയറി. ലിഫ്റ്റിലുള്ളവര്‍ മുഖംചുളിപ്പിച്ച് അയ്യാളെ ശപിച്ചുകൊണ്ട് പുറത്തിറങ്ങി. കാത്തുനിന്നവരെല്ലാം ലിഫ്റ്റില്‍ കയറി. "ശ്രീനിവാസന്‍" സ്റ്റൈലില്‍ മല്ലു ചേട്ടന്‍ ടൈയും തലമുടിയും നന്നാക്കി.
എന്റെ മനസില്‍ ഒരു സംശയം. എന്തിനാണാവോ ഈ ആള്‍ രണ്ടു ബട്ടനും അമര്‍ത്തിയത്?
എന്റെ മനസ്സ് അറിഞ്ഞെന്നോണം എന്റെ അടുത്ത് നിന്ന ഒരു യുവതി അയാളോട് ഈ ചോദ്യം ചോദിച്ചു. "Excuse me, This lift is going down. You pressed for going up ?".
മലയാളി ചേട്ടന്‍ പതറി. "Ai yaam... Ai yaaam. the hurry.. very very hurry.. two battan pressing ante the lift come cookly"
ഇനി ഈ പറഞ്ഞ് ഭാഷയുടെ പരിഭാഷ. "ക്ഷമിക്കണം മാഡം, ഞാന്‍ വളരെ തിരക്കിലാണ്, ഞാന്‍ കരുതുന്നത്, ലിഫ്റ്റിന്റെ രണ്ടു ബട്ടനും ഒരുമിച്ച് ഞെക്കിയാല്‍ ലിഫ്റ്റ് പെട്ടന്ന് വരും എന്നാണു്, ഞങ്ങളുടെ നാട്ടില്‍ ഉള്ള 30 നില കെട്ടിടങ്ങളില്‍ അങ്ങനെയാണ്. അതിന്റെ മുകളിലേക്ക് വരുന്ന് ഇരപ്പാളികള്‍ കുറച്ച് നേരം വെരുതെ വെയിറ്റ് ചെയ്യട്ടെ. യെസ്സ് ദാറ്റ്സ് ആള്‍! മാഡത്തിന്റെ പേര്?"
മല്ലു ചേട്ടന്‍ 14 ആം നിലയിലേക്ക് അമര്‍ത്തി. ലിഫ്റ്റ് 14ആം നിലയില്‍ ഇറങ്ങി. ചേട്ടന്‍ മാത്രം ചാടി ഇറങ്ങി.
വാതില്‍ അടഞ്ഞ ശേഷം കൂട്ടത്തിലുണ്ടായിരുന്ന രണ്ടു് സിന്ധികള്‍ തമ്മില്‍ ഹിന്ദിയില്‍ പറയുന്നത് കേട്ടു. "ബില്കുല്‍ മല്ബാറി ജൈസ.." എനിക്ക് സങ്കടം വന്നു.
ഈ സീന്‍ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇതുപോലെഒരു നല്ല സീനില്‍ അനുഭവിക്കാന്‍ കഴിഞ്ഞത്.
മറ്റുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ സ്വാഭാവികമായി കാണിക്കുന്ന സാമാന്യ മര്യാദകള്‍ നാം മലയാളികള്‍ പലപ്പോഴും കാണിക്കാറില്ല.
സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.
ഡോക്ടറുടെ waiting roomല്‍ ഉള്ള വാര്‍ത്താപത്രങ്ങള്‍ ചിഹ്നഭിന്നം ആക്കുക.
റെസ്റ്റാറന്റില്‍ കൈകഴുകുന്ന സ്ഥലത്ത് ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുക. (National Passtime)
സിഗ്നലില്‍ ഡ്രൈവര്‍ സൈഡ് ഡോര്‍ തുറന്ന് റോഡില്‍ തുപ്പുക.
ഇതെല്ലാ നാട്ടുകാരും ചെയുന്ന കാര്യമായിരിക്കാം, പക്ഷേ മലയാളികള്‍ ധാരാളമുള്ള ഈ നാട്ടില്‍ ഇതു കണ്ടുവരുന്നത് മലയാളികളിലാണ്.
നാം ഇനി എന്നിതെല്ലാം പഠിക്കും?

September 14, 2006
September 04, 2006
Grey Francolin
ദുബായില്‍ zabeel, nad al shiba, awir, മുതലായ സ്ഥാങ്ങളിലെ കുറ്റികാടുകളില്‍ സ്ഥിര താമസക്കാരണിവര്‍. പറക്കുംബോള്‍ പലപ്പോഴും പ്രാവുകളാണെന്നു സംശയിക്കപെടുന്ന, "കാട കോഴി" ഇനത്തില്‍ പെട്ട Francolinus pondicerianus Francolinus pondicerianus
20 വര്ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ സാധാരണ കണ്ടിട്ടില്ലാത്ത് ഒരു ഇനമാണു ഇവ. പണ്ടു വടക്കേ ഒമാനില്‍ പാകിസ്ഥാനില്‍ നിന്നും ഇവരുടെ പൂര്‍വികരെ വേട്ടയ്കായി കോണ്ടുവന്നിരുന്നു. വെടിയുണ്ടയ്ക്ക് ഇര ആവാതവര്‍ കുറ്റികാടുകളിലേക്ക് പറന്ന് ഒളിച്ചു, മുട്ടയിട്ടു പെരുകി. ഇന്നു 1000 - 1500 വരെ ദുബൈയില്‍ മാത്രം ഉണ്ടെന്നാണു് നികമനം.
ബഹുദൂരം പറക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. ഭൂരിഭാഗം സമയവും തറിയിലാണിവര്‍ ചിലവഴിക്കുക. മനുഷ്യരുമായി വല്യ അടുപ്പം ഇഷ്ടപെടാത്ത് ഒരു പക്ഷിയാണ് F. pondicerianus. അമേരിക്കയില്‍ ഇവയെ Hyderbadie Francolin എന്നാണ് അറിയപെടുന്നതു. അവിടയും വേട്ടക്കു തന്നെയാണിവരെ വളര്ത്തുന്നതും.
Nad al Shiba യില്‍ വെച്ചാണിവരെ ഞാന്‍ കണ്ടതു. വളരെ നേരം നിശബ്ദമായി അനങ്ങാതെ പച്ച വസ്ത്രം ധരിച്ചു ക്യമെറ സെറ്റ് ചെതു കുത്തിയിരുന്നെടുത്ത ചിത്രമാണിത്. പക്ഷേ ഇതോരു നല്ല പടമല്ല. എനിക്ക് വേറേ നല്ലതോന്നും ഇല്ലാത്തതുകോണ്ടാണ് ഇതിവിടെ ഇടുന്നതു.
ഒരു (വളരെ മോശമായ) specimen ഷോട്ട് എന്നാണിതിനെ പക്ഷിശാസ്ത്രത്തില്‍ പറയുക.
(സ്വകാര്യമായി സംരക്ഷിച്ച് വളര്ത്തുന്ന മൃഗങ്ങളെ വെട്ട ചെയുന്നതിനോടു എനിക്കാദ്യം എതിര്‍പ്പു തോന്നിയിരുന്നു എങ്കിലും, പല വന്യമൃഗങ്ങളും ഇന്നു സൌത്താഫ്രിക്കയില്‍ സകാര്യ സംരക്ഷിത വേട്ട കേന്ദ്രങ്ങളില്‍ വംശനാശത്തില്‍ നിന്നും തിരിച്ചുവരുന്നുണ്ട്.)
പടങ്ങള്‍: കൊടകര രത്‌നം വിശാലന്......
പടങ്ങള്‍: കൊടകരത്‌നം വിശാലന്......
എന്റെ പ്രീയപ്പെട്ട വക്കാരി:
താങ്കളെടുത്ത ഒരു ജപ്പാനീസ് പാര്‍ക്കിന്റെ ചിത്രത്തെകുറിച്ചാണ് പറയാനുള്ളത്. ആ "മഞ്ഞ" കാട്.
താങ്കളുടെ മനസിലെ കവിതയാണ് പടങ്ങളായി പ്രതിഭലിക്കുന്നതു്. കവിത എഴുതുന്ന പേന കോള്ളാം. വിഷയം കൊള്ളാം. പക്ഷേ മഷി പുരളുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തണം. (സാഹിത്യം മതി അല്ലേ?).
കാര്യത്തിലേക്ക് കടക്കാം. നാലു രാത്രിയും അനേകം (!!) ലാര്‍ജ്ജുകള്‍ക്കും ശേഷമാണു് എനിക്കിതു് എഴുതാന്‍ തോന്നിയതു. എന്റെ തലയില്‍ തോന്നിയതാണു്. വേദവാക്യങ്ങളല്ല.
ചിത്രത്തില്‍ ഒരുപാട് സ്കോപ്പുണ്ട്. ഒരുപാട് വിഷയങ്ങള്‍ ഒളിഞ്ഞുകിടക്കുന്ന വനാന്തരമാണീ കാട്. അങ്ങേ കരയില്‍ കാണുന്ന ആ വലിയ ബോണ്സായി മരങ്ങളുടെ ഭംഗിയും, ജലാശയത്തിലെ തിളക്കവും ഒക്കെ ഒരു സ്വപ്നലോകത്തെയാണ് താങ്കള്‍ നമുക്കു കാണിച്ചു തരുന്നതു്. എത്ര സുന്ദരം. എത്ര മനോഹരം (മനഃ + ഹരം).
മതി. ഇനി കീറിമുറിക്കാം.
എന്നാലേ താങ്കള്‍ വീണ്ടും അവിടെ പോയി ഈ പടം എടുക്കേണ്ട രീതിയില്‍ ഒപ്പിയെടുക്കു...
1) ഇടത്തെ വശത്തു ഉന്തി നില്കുന്ന ആ മരം ഒഴിവാക്കണം. അതിനെ 20% മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. അതു പ്രധാന കഥപത്രമല്ലല്ലോ? അങ്ങേ കരയില്‍ നടുവില്‍ കാണുന്ന (coniferous ?) വൃക്ഷം പൂര്‍ണ്ണമായും കാണാന്‍ കഴിയണം.
2) ഒരു 20 മീറ്ററ് പുറകിലേക്ക് ക്യാമറ Tripod ല്‍ സ്ഥാപിക്കണം. കൈയില്‍ വെച്ച് ഈ ചിത്രങ്ങള്‍ ഒരിക്കലും എടുക്കരുത്തു്. പുറകിലേക്ക് പോയാലെ ഒരല്പം ആകാശം കൂടി കാണാന്‍ കഴിയൂ.
3) ട്രൈപോഡ് ഉപയോഗിക്കാന്‍ പറഞ്ഞ കാരണം: ഷട്ടര്‍ സ്പീഡ് 10-30 second ആയി കുറക്കണം. അപ്പോള്‍ സ്വാഭാവികമായും apperture അടയും. വളരെ ചെറുതാകും. Depth of field വളരെ കൂടും. എല്ലാം ഫോക്കസ്സില്‍ വരും. ദീര്‍ഘ നേരം ഷട്ടര്‍ തുറന്നിരിക്കുന്നതിന്റെ കാരണത്താലും, ജലത്തിന്റെ ചലനം മൂലവും ചിത്രത്തില്‍ ജലാശയത്തിന്റെ മീതെ ഒരു പുകച്ചില്‍ (smoke-like effect) പോലെ പ്രത്യക്ഷപേടും.
5) ഒന്നുകില്‍ താങ്കള്‍ ഇതിനെ Photoshopല്‍ ഇട്ടു പണിഞ്ഞ് ഈ വിധത്തില്‍ ആക്കിയതാകും. അല്ലെങ്കില്‍ white balance മൊത്തതില്‍ തെറ്റികിടക്കുകയാണു്. WB ശരിയാകണം.
മുന്‍വശത്തെ പുല്‍ത്തകിടി വളരെ flat ആയ പോലെ തോന്നുന്നു.
(എന്റെ ഏളിയ അഭിപ്രായത്തില്‍, പ്രകൃതിയെ അതിന്റെ വഴിക്കു് വിടുക എന്നതാണു്. Photoshop കഴിയുന്നതും ഒഴിവാക്കുക.)
6) കൂടുതല്‍ ജലാശയം കാണാന്‍ തക്ക ഉയരത്തിലേക്ക് ക്യാമറയുടെ perspective angle (tripodന്റെ ഉയരം) കൂട്ടണം.
7) രണ്ടു തരത്തില്‍ ഇതിന്റെ ഉത്തമ പ്രകാശനം നമുക്ക് സങ്കല്പിക്കാം:
a) സൂര്യപ്രകാശം വൃക്ഷങ്ങളുടെ നേര്‍ക്ക് (ക്യാമറക്കു് പിന്നില്‍ നിന്നും) പ്രകാശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണം: ഇരുണ്ട് കാണുന്ന സ്ഥലങ്ങളൊക്കെ വ്യക്തമാകും.
b) നേര്ത്ത മഞ്ഞു പെയ്യുന്ന സമയത്ത് (morning fog) സൂര്യന്‍ വൃക്ഷങ്ങള്‍ക്ക് പുറകില്‍ (ക്യാമറയുടെ മുന്നില് നിന്നും) പ്രകാശിക്കുന്നു. അപ്പോള്‍ സൂര്യകിരണങ്ങള്‍ വൃക്ഷങ്ങളുടെ ഇടയിലൂടെ വെട്ടിതെളിച്ച് താഴെ പ്രകാശ രശ്മികളായി ഇറങ്ങുന്നു. മരച്ചില്ലകളുടെ നിഴലുകള്‍ നീണ്ട വരകളായി കാണുന്നു, ജലാശയത്തില്‍ സൂര്യകിരണങ്ങള്‍ വെട്ടിതിളങ്ങുന്നു. തീര്‍ച്ഛയായും അങ്ങനെ അനേകം ദിനങ്ങള്‍ ഇവിടെ ഉണ്ടാകാറുണ്ട്. അതെന്നാണു് എന്നു കണ്ടുപിടിക്കണം. എന്നിട്ട് അവിടെ പോയി പല സെറ്റിങ്സില്‍ പടം എടുക്കണം. നന്നാവും. ഒരുപാട് നന്നാവും.
And most important: photography is not about equipment, lights, angles or time. Its all about the balance you feel within the frame.
ഇതിനെ കുറിച്ച് പറയാതിരുന്നാല്‍ തൊഴിലിനോടു കാണിക്കുന്ന തെറ്റായിപോകും.
ഒരുപാടു കാര്യങ്ങള്‍ ഇതില്‍ നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. നന്ദി

September 02, 2006
September 01, 2006
കാണാന്‍ കൊള്ളം, തിന്നാല്‍ പൊള്ളും
ഞാന്‍ ഏറ്റവും കൂടുതല്‍ എരിവു കഴിക്കുന്ന നാട്ടുകാര്‍ ആന്ധ്രാക്കാര്‍ എന്നാണു് കരുതിയിരുന്നതു. ആ ധാരണ മെക്സിക്കന്‍ "ഹാലപിന്യൊ" (jalapeno) കൊണ്ടുണ്ടാക്കിയ ഭക്ഷണം രുചിച്ചപ്പോള്‍ മാറ്റി.
ഈ ഇടെ ഒരു തായി റെസ്റ്റൊറന്റിന്റെ ഭക്ഷ്യ സാധനങ്ങളുടെ ചിത്രം എടുക്കാന്‍ ചെന്നപ്പോള്‍, അവര്‍ ഉച്ചക്ക് വിളമ്പിയ എല്ലാ വിഭവത്തിലും ഒരു ചുവന്ന എണ്ണ ഒഴിച്ചിരുന്നു. ഇതെന്താണ്‍ സാദനം എന്നു അന്യേഷിച്ചപ്പോള്‍ chef പറഞ്ഞത്, ഒരു വലിയ പാത്രത്തില്‍ ഉണക്കിയ മുളകു വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അതില്‍ നിന്നും ഇറങ്ങുന്ന എണ്ണയാണ്‍ ഈ സാധനം എന്ന്. എന്റെ കണ്ണു തള്ളിപോയി.
എന്റെ അസിസ്റ്റന്റ് ഇതല്പം നാക്കില്‍ തൊട്ടു പരീക്ഷിച്ചുനോക്കി. പിന്നെ അദ്ദേഹം ഒന്നര ലിറ്ററിന്റെ ഒരു കുപി വെള്ളം കുടിക്കുന്നതാണ്‍ ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ ചുണ്ടിനു ചുറ്റും ലിപ്സ്റ്റിക്‍ ഇട്ടപോലെ ചുവന്നിരുന്നു.
ശരീരത്തില്‍ എവിടെയെങ്കിലും വേതനയുണ്ടെങ്കില്‍ ഈ "മുളകെണ്ണയില്‍" പൊരിച്ച് ഒരു കോഴി എടുത്ത് വേതനയുള്ള ഭാഗത്ത് തടവിയല്‍ മതി. Tiger Balm പോലെ ഒരു counter irittant ആയും പ്രവര്ത്തികും.
ചിത്രത്തില്‍ ചെമ്മിനിന്റെ പുറത്തു ചുവന നിറത്തില്‍ കാണുന്നതു് ഈ സദനമാണ്‍. പുറകില്‍ ഒരു ചെറിയ കപ്പില്‍ ഈ "മുളകെണ്ണ" കാണാം.
Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.