November 11, 2007

ഹുപ്പോ

"ഹുപ്പോ" (Upupa epops). ഇന്ത്യയിലും, ഖലീജ് രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷി. ദുബൈ നഗരത്തില്‍ നിന്നും 30 കീ.മീ. അകലെയുള്ള Khawaneejല്‍ കുതിരകള്‍ മേയുന്ന സ്ഥലത്ത് ഈ ഇനത്തില്‍ പെട്ട 50 ഓളം പക്ഷികളുണ്ട്.

മണ്ണില്‍ നിന്നും പുഴുക്കളേയും പ്രാണികളേയും കൊത്തി തിന്നുന്നതിനാല്‍ ഇവര്‍ കര്ഷകന്‍റെ സുഹൃത്താണു്. ഇവ
മരം കൊത്തി കിളി എന്ന് പലപ്പോഴും തെറ്റിധരിക്കപ്പെടാറുണ്ട്. സൂര്യാസ്ഥമനത്തിനു കുറച്ച് മുന്‍പ് ഇവര്‍ മണ്ണില്‍ ചില പ്രകടനങ്ങള്‍ കാഴ്ചവെക്കാറുള്ളതിന്‍റെ ചിത്രങ്ങളാണു് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രകടനങ്ങള്‍ ഇണയെ ആകര്ഷിക്കാനായിരിക്കും എന്ന് സംശയിക്കുന്നു.





5 comments:

  1. ഉപ്പൂപ്പ ഇ-പോപ്സ് മരംകൊത്തിപോലെ തന്നെ.
    പക്ഷെ നല്ല വര്‍ണങ്ങള്‍.
    പോട്ടം..ഹത് പ്പിന്നെ പറയണോ?

    ReplyDelete
  2. പോട്ടം കലക്കി അണ്ണാ..
    അപ്പം ഇനി അണ്ണന്‍ തന്നെ എന്റെ ഗുരു..
    ഇനി എപ്പളും വരാം..:)

    ReplyDelete
  3. സുന്ദരന്‍!

    പുഴുക്കളെയും പ്രാണികളേയും കൊത്തി തിന്നോ. മണ്ണിരയെ എങ്ങാനും കൊത്തിയെന്നറിഞ്ഞാല്‍ കര്‍ഷകരെല്ലാം കൂടി വന്ന് പോസ്റ്റിട്ടുകളയും.

    എന്തരിനാണ് ഇന്ന് ഇവിടെയെക്കെ കെടന്ന് കറങ്ങണതെന്ന് മനസിലായാ?

    ReplyDelete
  4. ഈ പരിചയപ്പെടുത്തല്‍ നന്നായി കൈപ്പിള്ളി. ഈ പക്ഷിയെ കണ്ടിട്ടുണ്ടെങ്കിലും പേരും സ്വഭാവവും കാണപ്പെടുന്ന സ്ഥലവും എണ്ണവും എല്ലാം അറിണ്‍ജതില്‍ അതിയായ സന്തോഷമുണ്ട്.

    ഗോമ്പിറ്റീഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്.
    ഈ പക്ഷിയുടെ ഊരും പേരും നാളും ഓര്‍ത്ത് വെച്ചോളൂ.......

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.