November 12, 2007

പേരറിഞ്ഞൂടാത്ത പൂച്ചാണ്ടി


സ്ഥലം: പറമ്പ്, കണിയാപുരം,
വലുപ്പം: 3mm
ഈ പൂച്ചാണ്ടിയെ പരിചയമുള്ളവര്‍ ദയവായി പേര്‍ രേഖപ്പെടുത്തുക.

15 comments:

 1. ഇത് നമ്മടെ പുള്ളിപ്പാറ്റ അല്ലേ?

  ReplyDelete
 2. ഇത്തിപ്പോരം കൂടെ വലുപ്പമുള്ള ഒരു പൂച്ചാണ്ടിയെ കഴിഞ്ഞ വര്‍ഷം ഇവിടെ പിടിച്ച്. പ്യേരറിഞ്ഞൂട.

  ReplyDelete
 3. എവിടെയോ നല്ല കണ്ടു പരിചയം ഉണ്ട്. ഫോട്ടോ അസ്സലായി. പാറ്റയുടെ ബന്ധുവായിരിക്കണം. പേര് പാറ്റാണ്ടി എന്നാക്കാം.

  ReplyDelete
 4. എവിടെയോ നല്ല കണ്ടു പരിചയം ഉണ്ട്. ഫോട്ടോ അസ്സലായി. പാറ്റയുടെ ബന്ധുവായിരിക്കണം. പേര് പാറ്റാണ്ടി എന്നാക്കാം.

  ReplyDelete
 5. നല്ല മുഖപരിച്ചയമുണ്ട്‌...ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്‌..പക്ഷേ എവിടെയെന്ന്‌ ഓര്‍മ്മയില്ല.....ചോണ്ണനുറുമ്പാണോ...
  എന്തായലും ഇനി ഇത്‌ തന്നെ വിളിക്കാം നമ്മുക്ക്‌..പൂച്ചാണ്ടി എന്ന്‌

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  ReplyDelete
 6. ഈ പുള്ളിക്കാരനെ ഞാനും മുന്‍പ് എവിടെയോ കണ്ടിട്ടുണ്ട്..

  എനിക്കും പേരറിയില്ല..

  എവിടെയാ കണ്ടത് എന്നും ഓര്‍മ്മയില്ല..

  എന്തായാലും ഈ പോസ്റ്റില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് , പോസ്റ്റല്‍ അഡ്രസ്സില്‍ ഒരു മെയില്‍ അയച്ചുനോക്കട്ടെ..

  രണ്ടാലൊന്നറിയാലോ..

  പേരറിഞ്ഞൂടാത്ത പൂച്ചാ‍ണ്ടി,
  പറമ്പ്, കണിയാപുരം,
  കേരളം, ഇന്ത്യ

  ഓ.ടോ: ഈ ‘ചളി ചളി’ എന്ന് കേട്ടിട്ടുണ്ടോ? ഇപ്പോ കേട്ടൂന്നോ? എന്നാ ഞാന്‍ പോട്ടേ..

  :-)

  ReplyDelete
 7. എല്ലാവരുടെയും ശ്രദ്ധയ്ക്ക് :
  പൂച്ചാണ്ടി എന്നു മലയാളത്തില്‍ പറയുന്നത് ഇരുട്ടത്തിരിക്കുകയും കാര്യമില്ലാതെ കിണുങ്ങുന്ന പിള്ളാരെ പിടിച്ചു ബക്ഷിക്കുകയും ചെയ്യുന്ന ഒരഭൌമസാതനത്തിന്റെ പേരാകുന്നു.(നാട്ടു കാര്യങ്ങള്‍ അറിയാത്തവര് ..മോണ്‍സ്റ്റര്‍ ഇങ്ക്. എന്ന അമേരിക്കന്‍ സിനിമ കാണുക പ്ലീസ്...) ഇവിടത്തെ പോട്ടത്തിലുള്ളത് പ്രാണി പക്കി പൂച്ചി എന്നൊക്കെ വിളിക്കാവുന്ന ഇത്തിപ്പോരമുള്‍ല ഒരു ജീവിയാണ്.. അയിന്റെ പേരെന്തിരിരായാലും, അയിനെ പൂച്ചാണ്ടി എന്നു വിളിക്കുന്നത് പോക്രിത്തരമാണ്..അത്രേ ഒള്ളൂ..

  ReplyDelete
 8. ബ്ലോഗാണ്ടി..:)
  അപ്പൊ കണിയാപുരമാ അല്ലേ...
  നമ്മള്‍ ദോസ്തായി..;)

  ReplyDelete
 9. ഉറുമ്പുവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പുലിയാണിത്. :)

  ReplyDelete
 10. പോട്ടം കലക്കനായി...!
  :)

  ഓ:ടോ:വെള്ളെഴുത്ത് മാഷേ..പ്രാണീ, പക്കി , പൂച്ചി ഇതിലേതാ വിളിക്കണ്ടേ..?
  :)

  ReplyDelete
 11. ഞാന്‍ അതിനെ ശരിക്കും ഒന്ന് വീക്ഷിച്ചപ്പോ എനിക്ക് ബോധ്യപ്പെട്ടതെന്തെന്നാല്‍ . ചുവന്ന ഒരു തുമ്പിക്കൈ കാണുന്നത് കൊണ്ട് നമ്മുടെ ബഷീര്‍ക്കാന്റുപ്പാപ്പയ്ക്ക് പണ്ട് ഉണ്ടായിരുന്ന കുഴിയാന വിഭാഗത്തില്‍ പെടുന്ന വല്ല പൂച്ചാണ്ടിയുമാണോ എന്നാ ഡൗട്ട്.


  ഞാന്‍ ബൂലോകം വിട്ടേ ഓടി :)

  ReplyDelete
 12. ഇത് ചോന്ന പച്ച തുള്ളനല്ലേ..
  അല്ലേ?

  ReplyDelete
 13. ഇവനെ എവിടെയോ കണ്ടിരിക്കുന്നു. എന്നാല്‍ എവിടെയെന്ന് ഒരു പിടുത്തവുമില്ല. നല്ല സൗന്ദര്യമുണ്ട്.

  ReplyDelete
 14. ഉറുമ്പ് നും പാറ്റയ്കും കൂടി ഉണ്ടായതാ എന്നാ തോന്നുനെ ...നമുക്ക് ഒരു ചേഞ്ച്‌ നു "ഉറുപ" എന്ന് വിളിച്ചാല്ലോ??

  ReplyDelete
 15. ഇയാളെ എനിക്കു നല്ല വണ്ണം അറിയാം . ചെറുപ്പത്തില് മാവിന് ചുവട്ടില് പുള്ളിക്കരന് നിത്യ സന്തര്ശകനായിരുന്നു. ഒരു കൊമ്മണ് പെര് വിലിക്കട്ടെ? പെട്ടി ഓട്ടൊ!!!!

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.