
ബ്ലഗാക്കളെ
"പോഹ" യുടെ പോട്ടം പിടിക്കണ വിധം.
ആവശ്യമുള്ള സാദനങ്ങള്‍
ഒരു പൊതി ചന്നന തിരി
2 മുക്കാലി (Tripod)
1 വെട്ടം (Flash)
1 വെട്ടം ദൂരേന്ന് അമുക്കണ ഡിഗില്ഗുനാരി (Remote Flash Trigger)
(പസ്റ്റ്) പോട്ടം പിടിക്കണ എഞ്ജിം മുക്കാലീല്‍ കേറ്റി വെക്കണം.
(പിന്ന) നല്ല ഭേഷ പൊക ഒണ്ടാക്കണ (നാറ്റം കൊറഞ്ഞ) ചന്നന (ചാണക)തിരി കത്തിച്ച് വെക്കണം.
മുറി അടക്കണം. മുറിക്കകത്ത് കാറ്റ് തീരെ വരല്ലും. കുരുത്തംകെട്ട കൂട്ടുകാരും പുള്ളാളും ആരും അടുത്ത് പാടില്ല.
പുകയിലേക്ക് തുമ്മാനും, ചെമെക്കാനും, ശ്വാസം വിടാനും പാടില്ല. പുക പുകയല്ലാതാകും.
യേസി (AC) ഫേന്‍ അണച്ചിടണം.
എല്ലാ ലൈറ്റും അണച്ചിടണം.
ചറപറാന്ന് പോട്ടം പിടിക്കു.
photoshopല്‍ പോട്ടങ്ങളെല്ലാം എടിത്തിട്ട് പെരുമാറുക. ഒരുപാട് പണിഞ്ഞ് ചളമാക്കരുത്. ഒരു പരുവത്തിനു് ഇട്ട് പണിയുക.
വെക്കം പോയി പണി.
പോഹ"യുടെ പോട്ടം പിടിക്കണ പോട്ടോളൊജി
ReplyDeleteഇപ്പഴല്ലേകാണുന്നതീ പൊഹയുടെ പടം.. :)
ReplyDeleteതാങ്ക്യൂ കൈപ്പള്ളീ.. ഇനി പൊഹയെപ്പിടിച്ചിട്ടുത്തന്നെ കാര്യം..
നന്ദി കൈപ്പള്ളി ഇതു പറഞ്ഞു തന്നതിനു.
ReplyDeleteപക്ഷേ എനിക്ക് രണ്ട് മുക്കാലിയും ഫ്ലാഷുമില്ലാ.
മുക്കാലിക്കു പകരം എന്തിന്റേയെങ്കിലും മണ്ടയില്‍ ക്യാമറ വെയ്ക്കാം പക്ഷേ ഫ്ലാഷിനു പകരം മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ?
മുക്കാലി ഇല്ലെങ്കിലും, "വിദൂര-അമുക്കല്‍-സുന" ഇല്ലെങ്കിലും ഇതെല്ലാം നടക്കും.
ReplyDeleteFlash ഇല്ലെങ്കില്‍ നടകൂല്ലാാാാാാാാാാ.
നല്ല വിവരണം കൈപ്പള്ളീ..
ReplyDeleteഅതുശരി, അപ്പോ ഇതാണ് ആ ‘ബൂട്ടിഫുള്‍ & കളര്‍ഫുള്‍ പൊഹ’ ക്ക് പിന്നിലെ തത്വശാസ്ത്രം!
ഹും, പിന്നെ, ആ “ഡിഗില്ഗുനാരി“ (ഹൊ! മലയാളം ഡിക്ഷ്‌ണറി തപ്പിത്തപ്പിത്തളര്‍ന്നു!) കിട്ടിയിരുന്നേല്‍ ഒന്ന് ട്രൈ ചെയ്യാമായിരുന്നെന്ന് തോന്നുന്നു. അതിന് അധികം വിലയൊന്നും ഇല്ല എന്നറിയന്‍ കഴിഞ്ഞു.
എന്നാ പിന്നെ, ഞാന്‍ ഈ ‘പൊക പ്രൊജക്റ്റ്’ ചെയ്യാന്‍ തന്നെ തീരുമാനിച്ചു..
ആത്മഗതം: ‘പൊകയായില്ലെങ്കിലും പരിപാടി കട്ടപ്പൊകയാകുമെന്ന് ഉറപ്പ്’ :-)
-അഭിലാഷ്, ഷാര്‍ജ്ജ
Shutter 5 seconds (1/5)ആക്കി set ചെയ്യുക.
ReplyDeleteapperture F10 - F13 set ചെയ്യുക.
Shutter Release ചെയ്യുക
Flash കൈയില്‍ (5 secondനുള്ളില്‍) വെച്ച് Test Fire ചെയ്യുക.
ഇങ്ങനെയും ചിത്രം എടുക്കാം.
എപ്പൊഴെങ്കിലും ഞാന്‍ ഇത് ഒരു വീഡിയോ tutorial ആക്കി പോസ്റ്റ് ചെയ്യാം. (ഇപ്പോഴ് സമയം തീരെ ഇല്ല!!!!)
വളരെ നന്ദി ഗുരോ..:)
ReplyDeleteടൈറ്റിലു കണ്ടപ്പോ “നോഹ“യുടെ പെട്ടകം പോലുള്ള യെന്തോന്നു കരുതി..
“പോഹ” യുടെ പോട്ടം..;)
നോര്‍ത്തിന്‍ഡ്യന്‍ പൊഹയാണെന്നു കരുതി..കഴിക്കുന്ന സാധനമേ...!
ReplyDelete:)
സ്പെസിമെനായി ഒന്നുരണ്ട് പോട്ടങ്ങളുകൂടി വേണമായിരുന്നു.. ചുമ്മാ ....പിടിക്കണെങ്കി ഇതുപോലെ പിടിക്കണമെന്നു കൊതിച്ചിട്ട് പിടിക്കാന്‍...
ReplyDeleteവെള്ളെഴുത്ത്
ReplyDeleteചേട്ട ഇത് കണ്ടില്ലീ...
വളരെ നന്ദി. എന്റെ ഒരു സംശയം. ഫ്ലാഷിന്റെ പൊസിഷന്‍ ആണ്. അത് ആ പടത്തില്‍ കാണിച്ചതുപോലെ തന്നെ ആവണം എന്നുണ്ടോ?
ReplyDeleteഓഹ്... ഞാനിതൊന്നും ശ്രമിക്കുന്നില്ലേ..
ReplyDeleteനമ്മുക്ക് ഇതൊക്കെ എടുത്ത് കാണിച്ചു തരാന്‍ അപ്പൂസും, കൈപ്പള്ളിയും ഒക്കെ ഉള്ളപ്പോള്‍ പിന്നെ നമ്മളെന്തിനാ കഷ്ടപെട്ട് എടുത്ത് കൊളമാക്കണത്..
എന്നാലും സംഭവം കണ്ടിട്ട് കൊള്ളാം. നോക്കട്ടെ ആ പൊഹ നമ്മട കാമറയിലും കേറിക്കിട്ടിയാ കൈയ്യോടെ പോസ്റ്റ് ചെയ്യുന്ന കാര്യം ഞാനേറ്റൂ
:)
വാല്‍മീകി
ReplyDelete"ഫ്ലാഷിന്റെ പൊസിഷന്‍ ആണ്. അത് ആ പടത്തില്‍ കാണിച്ചതുപോലെ തന്നെ ആവണം എന്നുണ്ടോ?"
വളരെ പ്രസക്തമായ ചോദ്യം.
പുകയും പൊടിയും എല്ലാം നാം കാണുന്നത് പ്രകാശം പുകയിലൂടെ കടന്നതിനു ശേഷമാണു്. പ്രകാശ കിരണങ്ങള്‍ തടസപ്പെടുമ്പോഴാണു് കാമറയിലും കണ്ണിലും കാണപ്പെടുന്നത്. തടസം ഇല്ലെങ്കില്‍ ഇരുട്ട് മാത്രമാകും കാണപ്പെടുക. അപ്പോള്‍ പുക നാം സൃഷ്ടിക്കുന്ന തടസമാണു്.
പ്രകാശ സ്രോതസ്സ് കാമറയുടെ എതിര്‍ഭാഗത്തില്‍ സ്ഥാപിക്കുമ്പോള്‍ പശ്ചാത്തലം ഇരുളുകയും പുക ദൃശ്യമാവുകയും ചെയ്യുന്നു. ഫ്ലാഷ് കാമറയുടെ പിന്നില്‍ നിന്നും പ്രകാശിപ്പിച്ചാല്‍ പശ്ചാത്തലത്തിലുള്ള (ചിത്രീകരണത്തിനു് അവശ്യമില്ലാത്ത) ചുവരും മറ്റും ദൃശ്യമാകും.
ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ചുവരില്‍ backdrop ഒന്നും ഉപയോഗിച്ചിട്ടില്ല. വെറും off-white painted wall ആണ്.
ഏ.ആര്‍. നജീം
നമ്മുക്ക് ഇതൊക്കെ എടുത്ത് കാണിച്ചു തരാന്‍ അപ്പൂസും, കൈപ്പള്ളിയും ഒക്കെ ഉള്ളപ്പോള്‍ പിന്നെ നമ്മളെന്തിനാ കഷ്ടപെട്ട് എടുത്ത് കൊളമാക്കണത്..
ഒരിക്കലും അങ്ങനെ കരുതരുത്. അങ്ങനെ എല്ലാവരും കരുതിയാല്‍ ലോകത്ത് പുതിയ പ്രതിഭകള്‍ ഉണ്ടാവില്ല. താങ്കളുടെ ഉള്ളിലും ഒരു ഫോട്ടോഗ്രാഫര്‍ ഉള്ളതുകൊണ്ടാണല്ലോ ഈ ചിത്രങ്ങള്‍ കാണാനും അഭിപ്രായം പറയാനും ഇവിടെ വന്നത്.
ഇപ്പ കണ്ട്.. താങ്ക്സ് ട്ടാ
ReplyDelete