July 29, 2007

പറിങ്കി മാങ്ങ.



പറിങ്കി മാങ്ങ.
പറിങ്കി = ഫെറുങ്കി = Foreign
Portugeseകാര്‍ കേരളത്തിനു് സമ്മാനിച്ച അനെകം സസ്സ്യങ്ങളുടെ കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫലം. (Anacardium occidentale).

21 comments:

  1. തള്ളെ, പടങ്ങള് കാ‍ണണില്ലല്ല്

    ReplyDelete
  2. പടം കാണുന്നില്ല മാഷെ...
    :(

    ReplyDelete
  3. ചിത്രം കാണുന്നില്ല.

    പിന്നെ പറങ്കി എന്നല്ലേ ശരി.

    ReplyDelete
  4. കൈപ്പള്ളി, പടം പറങ്കിക്ക്‌ പോയോ. പറങ്കി മാങ്ങയല്ലേ? പറങ്കിയില്‍ നിന്നും അതായത്‌ പോര്‍ച്ചുഗലില്‍നിന്നും വന്ന മാങ്ങ. അതോ എനിക്ക്‌ തെറ്റിയൊ?

    ReplyDelete
  5. പിള്ളേരെ അടങ്ങിയിരി; പടം ഇപ്പം വരും.

    ReplyDelete
  6. പറങ്കി അണ്ടി കാണാം ന്‌ നിരീചു, അപ്പ കിടകുന്നു ഒരു ചതുരം, ഇതെന്ത് അണ്ടി അപ്പ

    ReplyDelete
  7. ഇവിടിരുന്ന മാങ്ങേന്ത്യേ..?

    ReplyDelete
  8. പറിങ്കി മാങ്ങ വന്നേ !!!!

    ReplyDelete
  9. പറങ്കി മാങ്ങ കണ്ടേ!

    ReplyDelete
  10. അണ്ടി പോയ ________ പോലെ തലങ്ങും വിലങ്ങും കെടക്കണ കെടപ്പ്‌ കണ്ടാ.... സഹിയ്ക്കില്ല....!
    ഇതിനെയൊക്കെ കയ്യീകിട്ട്യാ, ഒന്നു പെരുമാറാമായിരുന്നു...

    ഫെറുങ്കി അല്ല ഫിരംഗി.. വിദേശികളെ ഹിന്ദിയില്‍ അങ്ങനെയാണു പറയുക. :)

    ReplyDelete
  11. മനസിലായി മോനേ.........
    അണ്ടി കളഞ്ഞ് വാറ്റാന്‍ വെച്ചിരിക്കുവാ അല്ലിയോ...
    പറിങ്കിയല്ല, പറങ്കി തന്നെ.

    ReplyDelete
  12. ഇപ്പം പടം കണ്ടു.

    “ഫിരംഗി” എന്ന ഹിന്ദി പദത്തില്‍ നിന്നു തന്നെയാണോ “പറങ്കി” എന്ന മലയാളം വന്നത്? ഇവിടെ ആദ്യം വന്ന ഫിരംഗികള്‍ പോര്‍ച്ചുഗീസുകാരായതുകൊണ്ട് ഇതു അവര്‍ക്കു പതിഞ്ഞതും പുറകെ അവര്‍ കൊണ്ടുവന്ന പറങ്കിമാങ്ങ, പറങ്കിപ്പുണ് എന്നിവയ്ക്കു പതിഞ്ഞതുമാകാം

    ReplyDelete
  13. പറങ്കിമാങ്ങയ്ക്ക് കശുമാങ്ങയെന്നും പറയാറുണ്ട്. കശൂവണ്ടി. പറങ്കിമാവിന്‍ തോപ്പില്‍ മാങ്ങയുള്ള കാലത്ത് വാറ്റുമഹോത്സവം നടക്കുന്നത് കണ്ടിട്ടുണ്ട്. പറങ്കിമാങ്ങനീര് വാറ്റി നല്ല പറങ്കിച്ചാരായം. പറങ്കി വിനാഗരി അങ്ങനെ എന്തൊക്കെ ..
    നല്ല പടം.

    ReplyDelete
  14. അഞ്ചാം ക്ലാസ്സിലേക്കു ട്യൂഷനു വന്ന സജീവന്‍ ഇതുവരെ നോട്ടുബുക്കു വാങ്ങിയിട്ടില്ല മാഷേ! ഒന്നു പേടിപ്പിക്കണെ!
    മലയാളം ക്ലാസുകഴിഞ്ഞു ഇറങ്ങുന്ന സുമതി ടീച്ചര്‍ അതേ ക്ലാസ്സില്‍ സയന്‍സിനു കേറുന്ന എന്നോടു മറ്റുകുട്ടികള്‍ കേള്‍ക്കാതെ പറഞ്ഞു.

    ടീച്ചര്‍ തോറ്റിടത്തു ജയിക്കാനും ആണത്തം കാണിക്കാനും കിട്ടിയ സുവര്‍ണ്ണാവസരം.
    പരമാവധി എയര്‍ ഉള്ളിലെടുത്തു സ്വയം ഒന്നു നന്നായി വീര്‍ത്തു.
    ഞാന്‍ ക്ലാസ്സില്‍ കയറിയ ഉടനെ ഗൗരവത്തോടെ!
    " സജീവ്‌, നീ ഇനിയും പുസ്തകം വാങ്ങിയില്ലെ?"
    "മാഷേ അണ്ടിക്കാലം വന്നാലേ കാശുണ്ടാവൂന്നാ അപ്പന്‍ പറഞ്ഞത്‌"
    അതിനു നിങ്ങള്‍ക്കു കശുമാവുണ്ടോ?"
    ഞങ്ങള്‍ക്കില്ലങ്കിലും ഞങ്ങളുടെ അയല്‍പക്കത്തൊക്കെയുണ്ട്‌!
    മറുപടി കേട്ടും മസിലു പിടിച്ചു നിന്ന ഞാന്‍ ഉള്ള എയറും അധികം കേറ്റിയ എയരും ഒന്നിച്ച്‌ എല്ലാ വഴിക്കും ലീക്കായപ്പോള്‍ എപ്പോ ക്ലാസ്സീനു സ്കൂട്ടായി എന്നു ചോദിക്കണോ.കാരണം സജീവന്റെ വീട്ടിന്റെ അയല്‍പക്കത്താണു ഞങ്ങളുടെ കശുമാവിന്‍ തോട്ടം.

    "കശുമാങ്ങ കാണിച്ചു ഈ ഓര്‍മ്മ തിരിച്ചു തന്ന കൈപ്പള്ളിക്കഭിവാദ്യങ്ങള്‍"

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. thanks kaippally, took me to many decades back. many times this was a saviour for me. we didnt had a single tree in our property. but my yonunger brother and me used to flick as many as possible every day from others property... dont call me kallaa...

    ReplyDelete
  17. എന്റെ നാട്ടില്‍ (കണ്ണൂ‍ര്‍) ഇതിന്‍ ‘പൃത്തിഗ മാങ്ങ’ എന്നാണ്‍ പറയുക.പൃത്തീ മാങ്ങ എന്നും പറയും.‘പോറ്ട്ടുഗീസ്‘ എന്നത് ലോപിച്ചാവണം “പൃത്തിഗ” എന്നായത്.കശുമാവിനെ പൃത്തിഗ മാവ് എന്നും പറയും.
    ഫോട്ടോ നന്നായി:)

    ReplyDelete
  18. ഇതങ്ങോട്ട് പിഴിഞ്ഞ് ചാറെടുത്ത് ശകലം കുരുമുളകും ശകലം യീസ്റ്റും ചേര്‍ത്ത് ഭരണയിലടച്ച് മണ്ണില്‍ കുഴിച്ചിടണം. ഒരു മാസം കഴിഞ്ഞ് എടുത്ത് അരിച്ച് ഒരു ഗ്ലാസ്സില്‍ ആക്കി കുടിച്ചാല്‍ കീഴ്‌ശ്വാസം, കുടല്‍പ്പുണ്ണ്, പുളിച്ചു തികട്ടല്‍ (flatulance, stomach ulcer, acid reflex) എന്നിവയ്ക്ക് ഉടനടി ആശ്വാസവും കിട്ടും, തരക്കേടില്ലാത്ത രീതിയില്‍ ബൂസും ആകും.

    വാര്‍ണിങ്ങ്: നല്ല കള്ളു മണം ഉണ്ടാകും ഇതു കുടിച്ചാല്‍ മണിക്കൂറുകളോളം, ടീനേജ് ഒളിച്ചു വീശുകാര്‍ വീട്ടില്‍ പിടിക്കപ്പെടും. ചിലര്‍ക്ക് ഇതു കുടിച്ചാല്‍ വായിലെ തൊലി ഇളകുകയും ചെയ്യും.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.