July 10, 2007

ഭാസ്കരന്റെ മുഖക്കുരു.


ചിത്രത്തില്‍ മുകളില്‍ ഇടതു വശത്തു കാണുന്നത് കാമറടെ sensor dust അല്ല. സത്യം.
സൂര്യനില്‍ താപം കുറയുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന കറുത്ത പാടുകളാണു് sunspots.

എല്ലാ 11 വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണു് ഇത്. ഈ ഇടങ്ങളില്‍ രൂക്ഷമായ ജ്വാല പ്രഭാവങ്ങളും കാന്ത ശക്തിയും ഇതിനോടൊപ്പം ഉണ്ടാവാറുണ്ട്.

ചിത്രം Sharjah Al Khan beach-ല്‍ ഇന്ന് വൈകുന്നേരം എടുത്ത ചിത്രം. Sunspots-നു് മലയാള പദം സൌരകളങ്കങ്ങള്‍ എന്നാണു്. ഈ Sunspot-നു nasa കൊടുത്തിരിക്കുന്ന അക്കം 0963. ഇതു് അവര്‍ എടുത്ത ചിത്രം ഇവിടെ

20 comments:

 1. കൊള്ളാം!
  എങ്ങനാ ഇങ്ങനത്തെ തലക്കെട്ട് കിട്ടുന്നേ?

  ReplyDelete
 2. തലക്കെട്ടും കൊള്ളാം.ഫോട്ടോയും കൊള്ളാം.

  എഴുത്തുകാരി.

  ReplyDelete
 3. ഭാസ്‌കരന്റെ മറുക് എന്നല്ലേ ഒന്നുകൂടി നല്ലതെന്ന് ആദ്യം ഓര്‍ത്തു. പക്ഷേ മുഖക്കുരു തന്നെ നല്ലത്. കാരണം സംഗതി സ്ഥിരമല്ലല്ലോ.

  ഭാസ്കരനെ ഇമവെട്ടാതെ കണ്ടു.

  ReplyDelete
 4. സൂര്യന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കാര്യമായി ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍.  1) സൂര്യസ്ഥമനത്തിനു് 10 - 20 മിനിറ്റിനു് മുമ്പ് മാത്രമെ ചിത്രം എടുക്കാന്‍ ശ്രമിക്കാവു്. അപ്പോള്‍ സൂര്യന്‍ ഭൂമിയില്‍ നിന്നും വളരെ അകലെ ആകും. മാത്രമല്ല സൂര്യ കിരണങ്ങള്‍ വായൂമണ്ഡലത്തിലൂടെ ചരിഞ്ഞ് സഞ്ജരിക്കുന്നതിനാല്‍ ദോഷകരമായ രശ്മികള്‍ കൂടുതല്‍ തടസപ്പെടും. നേരിട്ട് ഒരിക്കലും നോക്കാന്‍ ശ്രമിക്കരുത്. View finderല്‍ കൂടി നോക്കാം.

  2) സൂര്യന്റെ Ultra Violet രശ്മികള്‍ കണ്ണിന്റെ retinaയെ സ്ഥിരമായി നശിപ്പിക്കാന്‍ കഴിയും. (കണ്ണിന്റെ fuse അടിച്ച് പോവുമെന്ന് !!!)
  3) ഒരു UV filter ഉപയോഗിക്കണം. Lens ന്റെ അളവനുസരിച്ച് ഇതു ലഭ്യമാണു്.
  4) വളരേയധികം Zoom ഉപയോഗിക്കുമ്പോള്‍ 300 - 500 mm ഭാരം lens കാറ്റില്‍ ആടാതിരികാന്‍ ഒരു Tentനുള്ളില്‍ നിന്നും പടം എടുക്കാന്‍ ശ്രമിക്കുക. വാഹനത്തിന്റെ ഉള്ളില്‍ നിന്നും എടുത്താലും കുഴപ്പമില്ല. വാഹനം off ചെയ്ത ശേഷം പിള്ളേരെ എല്ലാം ചെവിക്ക് പിടിച്ച് പുറത്താക്കുകയും വേണം. വാഹനം കുലിങ്ങിയാല്‍ ചിത്രം കുളമാകും. എപ്പോഴും low ISO ഉപയോഗിക്കുക. Maximum apperture. Highest possible shutter speed.

  ReplyDelete
 5. കൈപ്പള്ളിയണ്ണാ,ഭാസ്കരണ്ണന്റെ മുഖക്കുരുകള്‌ പൊളപ്പെയ്‌!:)
  ഇത്തരം പടമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പറഞ്ഞുതന്നത്‌ വളരെ ഉപകാരപ്രദം. നന്ദി

  ReplyDelete
 6. കൈപ്പള്ളിയുടെ പോട്ടം എടുക്കുന്നതെങ്ങനെയെന്നുള്ള വിവരണം പോട്ടം എടുക്കാന്‍ പ്രേരണയാകുന്നു.

  തലകെട്ടിന് നൂറ് മാര്‍ക്ക്.

  ReplyDelete
 7. പകല്‍ സമയത്ത് സൂര്യനെ ക്യാമറയിലൂടെ നോക്കിയാല്‍ ക്യാമറയുടെ സെന്‍സര്‍ കേടാകാന്‍ സാധ്യതയുണ്ട് എന്നത് സത്യമാണോ?

  ReplyDelete
 8. നന്നായിരിക്കുന്നു. :)

  അതേ ഒരു സംശയം. Canon PowerShot S3 IS-ല്‍ UV Filter ഉപയോഗിക്കാമെന്നാണ് പലയിടത്തും പറയുന്നത്, പക്ഷെ അതിനുള്ള UV Filter എവിടെയും കിട്ടുന്നില്ല! അത് ലഭ്യമാണോ?
  --

  ReplyDelete
 9. saptavarnangal
  DSLR കമറകളില്‍ sensor എപ്പോഴും തുറന്നിരിക്കില്ല. shutter release ചെയുമ്പോള്‍ മാത്രമാണു് തുറന്നിരിക്കുക. കണിനേക്കാള്‍ വേഗത്തില്‍ തന്നെ ഷട്ടര്‍ തുറന്ന് അടയുകയും ചെയ്യും. (1/4000 sec) അപ്പോള്‍ പ്രശ്നം ഉണ്ടാവാന്‍ സാദ്ധ്യത കുറവാണു്.

  സ്വന്തമായി പഴയ welding maskല്‍ നിന്നും glass ഊരി മാറ്റി, Square shapeല്‍ cut ചെയ്ത് ഫില്‍റ്റര്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ Cokin filter system ഉപയോഗിച്ച് ഏതു് cameraയിലും ഉപയോഗിക്കാം.


  ഹരി
  ഒരുവിധം എല്ലാ lens നും പിരി ഉണ്ടാവണം. അതില്ലാത്ത lensഉള്ള കാമറകള്‍ക്ക് Cokin Magnetic filter ഉപയോഗിക്കാം. S3 സാമാന്യം നല്ല ഒരു കാമറയാണു്. എന്റെ അറിവില്‍ ഇതിനു പിരി ഉണ്ടാവണം.

  ReplyDelete
 10. മാഷേ...തലക്കെട്ട് കണ്ടപ്പോഴേ സംഗതി ഇതായിരിക്കുമെന്ന് ഊഹിച്ചു..തുറന്നപ്പോള്‍ ശരിയായി. നന്നായിട്ടൂണ്ട് !!

  സപ്താ...പണ്ടൊരിക്കല്‍ നട്ടുച്ചനേരത്ത് നടന്ന് സൂര്യഗ്രഹണം ലൈവായി ഞാന്‍ വീ‍ഡിയോയിലാക്കി. എല്ലാം കഴിഞ്ഞ് പിന്നെ റിക്കോര്‍ഡ് ചെയ്യൂന്ന സകല പടങ്ങളിലും സൂര്യന്റെ ചുമന്ന പാടും കിട്ടി. അനുഭവം ഗുരു. വീഡിയോ ക്യാമറയുടെ സെന്‍സര്‍ സൂര്യനിലേക്ക് നേരിട്ട് തിരിച്ച് കുറേയധികം സമയം വച്ച്ചാല്‍ അത് പോക്കായി. സ്റ്റില്‍ ക്യാമറയില്‍ കൈപ്പള്ളിമാഷ് പറഞ്ഞതാണു ശരി.

  ReplyDelete
 11. പ്രിയ കൈപ്പള്ളി ,

  ഉഗ്രനായിരിക്കുന്നു ഭാസ്ക്കരന്റെ മുഖക്കുരു എന്ന പ്രയോഗം !!!
  ചിത്രത്തിനുപിന്നിലെ നര്‍മ്മമോ, മനോധര്‍മ്മമോ.... എന്തായാലും കൊള്ളാം !! ഭാസ്ക്കരന്റെ മുഖക്കുരു.... ഹ ,,ഹ,, ഹ ....
  അഭിനന്ദനങ്ങള്‍.

  ReplyDelete
 12. പിരിയൊക്കെ ഉണ്ട്. ടെലി/വൈഡ് ലെന്‍സുകളും PowerShot S3IS-ല്‍ ഘടിപ്പിക്കുവാന്‍ സാധിക്കും. പക്ഷെ, ഇവിടെങ്ങും അതിന്റെ UV-Filter കിട്ടാനില്ല! എന്റെയൊരു കൂട്ടുകാരന്റെ ക്യാമറയുടെ CCD അടിച്ചുപോയി, ഫില്‍റ്ററില്ലാത്തതിനാല്‍, പുള്ളി ഉത്സവത്തിന് കൊടികയറുന്നത് എടുത്തതാണ്‍. :)
  --

  ReplyDelete
 13. chettayi, nalla padam!
  sooryane shoot cheyyan padannu padam kandappam thonniyilla!

  ReplyDelete
 14. കൈപ്പള്ളി
  ഷാര്‍ജ്ജ,
  ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണന്‍.

  ഹ ഹ ഹ... പ്രൊഫൈല്‍ കലക്കി, പടവും.

  ReplyDelete
 15. മുഖകുരുക്കവിളില്‍ നഖ ചിത്രമെഴുതിയതാരു?

  ReplyDelete
 16. sapthavarnnam,
  സൂര്യന്റെ ചിത്രമെടുത്താല്‍ ക്യാമറയുടെ സെന്‍സര്‍ അടിച്ചുപോകുമെന്നു പറയുന്നത്‌ സത്യമാകാന്‍ വഴിയില്ല.കാരണം സെന്‍സറിലെ ഫോട്ടോഡയോഡുകള്‍ ആവശ്യത്തിനു വെളിച്ചമെത്തിക്കഴിഞ്ഞാല്‍ സാച്ചുറേഷനിലെത്താറാണു പതിവ്‌. ഗ്ലാസില്‍ വെള്ളമൊഴിച്ചാല്‍ നിറഞ്ഞു കവിയുന്നതുപോലെ. കൂടുതല്‍ അറിവുള്ളവര്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരിക്കും.

  ReplyDelete
 17. നന്നായിട്ടുണ്ട്... തലക്കെട്ടും.
  :)

  ReplyDelete
 18. ഭാസ്ക്കരേട്ടന്റെ മൂഖക്കുരു കാണാന്‍ ഇത്തിരി വൈകിപ്പോയി..ഇങ്ങിനെയുള്ള ഒരു ഫോട്ടോ ആദ്യമായിട്ടാ കാണുന്നേ...ശരിക്കങ്ക്ട് ഇഷ്ടപ്പെട്ടു. പിന്നെ ഭാസ്ക്കരേട്ടനെ ക്യാമറിയില്‍ ആക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപകാരപ്പെട്ടു..

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.