July 31, 2007

ചികയുന്ന സുന്ദരന്‍.

ദുബൈ ഭരണാധികാരിയും പ്രകൃതി സ്നേഹിയും, സര്വോപരി പക്ഷിമൃഗാതികളുടെ സംരക്ഷകനുമായ ഷേഖ് മുഹമ്മദിന്റെ സ്വകാര്യ വസതിയായ സബീല്‍ പാലസിലെ അന്തേവാസികളാണു് ഇവര്‍. പരിസരത്തുള്ള റോടുകളില്‍ എന്നും വൈകുന്നേരം സുന്ദരന്മാരും, സൌന്ദര്യം അല്പം കുറഞ്ഞ സുന്ദരികളും കുഞ്ഞുങ്ങളേയും കൂട്ടി ചികയാന്‍ ഇറങ്ങും.

ഇവിടെ പിന്നെ മൈലെണ്ണ കാച്ചല്‍ പ്രസ്ഥാനം ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിളിസംഖ്യ കാര്യമായി കൂടിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 100 ആണെഗ്കിലും. 200 കവിഞിട്ടുണ്ഡാവും.

ട്രിപ്പിള്‍ വാര്‍ട്ട് സീ ഡെവിള്‍ എന്ന മത്സ്യത്തിന്റെ ആണിന്റെ ഗതി ഒഴിച്ചാല്‍ പൊതുവെ പക്ഷിമൃഗാതികളില്‍ ആണിനാണു സൌന്ദര്യം. (Cryptopsaras couesii) ഈ വര്‍ഗ്ഗത്തില്‍ ആണു് മത്സ്യം പെണ്ണിന്റെ ജനനേന്ത്ര്യത്തില്‍ പറ്റിപ്പിടിച്ച് ശുഷ്കിച്ച് വെറും ബീജം ഉത്പാതിക്കുന്ന ഒരു ഉപകരണം മാത്രമാണു്. രക്തവും പോഷകങ്ങളും ഇവന്‍ പെണ്ണില്‍ നിന്നും "ഊറ്റല്‍"സ് ചെയ്യും.


പക്ഷികളില്‍ sexual dimorphismത്തിന്റെ നല്ല ഒരു ഉദാഹരണമാണു് മായില്‍ (Pavo cristatus). എന്തായാലും മനുഷ്യ വര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ എത്ര ഭാഗ്യവാന്മാര്‍.


നമുക്ക് ഇതുപോലെ നീണ്ട പീലിയും വാലും ഉണ്ടായിരുന്നു എങ്കില്‍ റോഡ് കടക്കുന്ന കാര്യം ഓര്‍ക്കാനേ വയ്യ!


സന്ദാനങ്ങള്‍ പോരാഞ്ഞിട്ടായിരിക്കും, ദാണ്ടെ ഒരുത്തന്‍ ഒരുത്തിയേ പീലി വിടര്‍ത്തി വളക്കാന്‍ ശ്രമിക്കുന്നു.
"ഹോ! എനിക്കിത്രയും സൌന്ദര്യം എന്തിനു തന്നു"
അതെ കൂട്ടുകാരെ! ഇവനും എന്നേപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാവും.

11 comments:

 1. ചികയുന്ന സുന്ദരന്‍.

  ReplyDelete
 2. ഉവ്വ. (അവസാനത്തെ പടത്തിന്റെ അടിക്കുറിപ്പിനുള്ള മറുപടിയാണ്)

  ഓടോ: കിടിലന്‍ പടങ്ങള്‍. റോഡിലിറങ്ങിയാല്‍ ഓട്ടോറിക്ഷ ഇടിച്ച് മരിക്കില്ലെ ലവന്മാര്‍?

  ReplyDelete
 3. ദില്ബാ
  എനിക്കറിയാം സഹോദരാ, നീയും എന്തുമാത്രം ഈ കാര്യം ഓര്‍ത്ത് വിഷമിക്കുന്നുണ്ട് എന്ന്.

  ReplyDelete
 4. കുയിലിന്റെ നിറവും മയിലിന്റെ സ്വരമാധുരിയും ടര്‍ക്കിയുടെ അംഗവടിവും ഒക്കെ ചേര്‍ന്നപോലെ ...

  ReplyDelete
 5. ഫോട്ടോ കൊള്ളാം. നന്നായി.

  ഓ.ടോ.: മയിലമ്മ ഇതുവായിക്കില്ലല്ലോ. ധൈര്യമായി അടിക്കുറിപ്പിട്ടോ! :D

  ReplyDelete
 6. പിന്നെയും മയിലിനാണു ഇത്തിരി സൌന്ദര്യം കുറവ്.(അവസാനത്തെ കമെന്റ്)

  ReplyDelete
 7. അവസാനത്തെ പോട്ടം മൊഴിയ്ക്കു "വധുവിനെത്തേടുന്നു"....ആരെങ്കിലുമുണ്ടോ?? എന്നുള്ളധ്വനിയൊളിഞ്ഞിരിപ്പുണ്ടൊ ?

  ReplyDelete
 8. കേരളത്തിന്‌ ഈ ഗതി വരുമോ അവോ

  ReplyDelete
 9. ചാത്തനേറ്: ചേരുന്ന അടിക്കുറിപ്പുകള്‍.

  അവിടെ ചികഞ്ഞ് റോഡ് വൃത്തികേടാക്കിയാല്‍ കേസെടുക്കൂലെ?

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.