2006 നിങ്ങളുടെ വര്‍ഷമായിരുന്നു. എന്നു ഞാനല്ല. Time മാഗസിനാണു് പറഞ്ഞതു്. നിങ്ങള്‍ എന്ന internet community.
youtubeഉം, flickrഉം, metacafeയും, myspaceഉം, bloggerഉം, എല്ലാം ചേര്‍ന്നു ഒരുക്കിയ വേദിയില്‍ നിങ്ങള്‍ വളര്‍ന്നു. പന്തലിച്ചു. കുട്ടത്തില്‍ ഒരുപറ്റം മലയാളികളും ഒണ്ടായിരുന്നു. അവര്‍ ഒരുപാടു് കാര്യങ്ങള്‍ എഴുതി. ചരിത്രം സൃഷ്ടിച്ചു.
എന്നാല്‍ ഇതൊന്നും അറിയാതെ കഴിയുന്ന ഒരു ലോകം ഉണ്ട്, അതില്‍ കേരളവും പെടും. അഞ്ജതയുടെ സുഖ നിദ്രയില്‍ അവര്‍ ഉറങ്ങുന്നു. സീരിയലുകളും, തെറിപ്പടങ്ങളും, പാന്‍ പരാഗും കഴിച്ച്, ബസ്സുകളില്‍ കയറി പെണ്ണുങ്ങളെ തോണ്ടി എന്റെ കേരളം സന്തുഷ്ടമായി മുന്നേറുന്നു.
അടുത്ത വര്‍ഷവും എങ്കിലും ഒരു മുന്‍ നിര മലയാളം വാര്‍ത്താ പത്രം unicode സ്വീകരിക്കുമോ? നമുക്ക് ഉപയോഗിക്കാന്‍ സൌകര്യത്തിനു മലയാളം ചില്ലക്ഷരങ്ങള്‍ എല്ലാവരും സഹകരിച്ച് ഉണ്ടാക്കി തരുമോ?
CDACഉം CDITഉം ERNDCയും അടച്ചുപൂട്ടുമോ?
Adobe indic-യൂണികോടു സ്വീകരിക്കുമോ?
Nokiaയുടെ ഫോണുകളില്‍ മലയാളം യൂണികോട് ഉപയോഗിക്കാന്‍ കഴിയുമോ.
മലയാളികള്‍ കംബ്യൂട്ടറില്‍ മലയാളം കാണുമ്പോള്‍ ഞെട്ടാതെയും പരിഹസിക്കാതെയുമിരിക്കുമോ?
ഇന്നുവരെ നാമകരണം ചെയ്യാത്ത ഒരു പക്ഷി എങ്കിലും ഞാന്‍ കാണുമോ? അങ്ങനെ എന്റെ പേരു് അതിന്റെ ശാസ്ത്രനാമമായി സ്വീകരിക്കുമോ? (അത്രക്കും വെണ്ട അല്ലെ?)
എല്ലാം കണ്ടറിയാം
Happy New Year.
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.