
മരുഭൂമിയിലെ മലയാളിക്ക് പച്ച നിറം എന്തോ ഒരു ലഹരി കണക്കാണു. പച്ചപ്പ് കാണാന്‍ അവന് എത്ര ദൂരം വേണമെങ്കിലും പോകും.
അറബി ഭാഷയില്‍ "വാദി" എന്നാല്‍ താഴ്വാരം എന്നാണു്. ഇമറാത്തില് അനേകം താഴ്വാരങ്ങളുണ്ട്. ഈ താഴ്വാരങ്ങളിലായിരുന്നു പണ്ട് ഇമറാത്തിലുണ്ടായിരുന്ന അറബി കര്‍ഷകര്‍ തോട്ടങ്ങളുണ്ടാക്കി കൃഷി നടത്തിയിരുന്നത്. ഇന്നു് വിനോദ സഞ്ജാരികള് ചവിട്ടി
മെതിക്കാത്ത തോട്ടങ്ങള്‍ കുറവാണു. അങ്ങനെയുള്ള ഒന്നാണു എനിക്ക് പ്രിയപെട്ട ഈ തോട്ടം. അതുകൊണ്ടു തന്നെ ഞാന്‍ ഈ സ്ഥലത്തിന്റെ
പേരും സ്ഥാനവും വെളിപെടുത്തില്ല. ഇവിടെ 1989ല്‍ ആണു ആദ്യമായി ഞാന്‍ എത്തുന്നത്. അന്ന് ഇതുവഴി ഷാര്‍ജ്ജക്കു പോകുന്ന ഒരു ഒറ്റവരി
റോട് ഉണ്ടായിരുന്നു. ആ റോട് ഇന്നവിടേ ഇല്ല. പഴയ റോടിന്റെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ഇപ്പോഴും അവിടെ കാണാം.
എന്റെ സുഹൃത്തായിരുന്ന റാഷിദ് അല്‍ ബന്ന, അബു ഹനീഫ എന്ന അവിടത്തെ ഒരു വൃദ്ധനായ കര്‍ഷകനെ അന്ന് പരിചയപെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ തോട്ടത്തില്‍ ഒരു ദിവസം മുഴുവനും ഞങ്ങള്‍ ചിലവിട്ടു. കാലങ്ങള്‍ കടന്നു പോയി. പുതിയ റോടുകള്‍ വന്നതിനാല്‍ റാഷിദിനു പോലും ആ സ്ഥലത്തു പോകുന്ന വഴി അറിയില്ല. ഒരുപാടു നളത്തെ പരിശ്രമത്തിനു ശേഷം google earthഉം GPSഉം ഉപയോഗിച്ച് ഇന്ന് ഞാന്‍ ആ താഴ്വാരം കണ്ടുപിടിച്ചു. പ്രധാന പാതയില്‍ നിന്നും 30 km മലയോര പ്രദേശതിലൂടെ കടന്നു പോയതിനു ശേഷം ആ ഗ്രാമത്തില്‍ ഞാന്‍ എത്തിപറ്റി. വഴി പറഞ്ഞു തരാന്‍ ഉത്സാഹം കാണിക്കുന്ന സ്നേഹമുള്ള് ഗ്രാമവാസികളുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം.
അബു ഹനീഫയുടെ തോട്ടം അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയില്ല. പിന്നെ ഒരു വൃദ്ധനെ കണ്ടപ്പോള്‍ അദ്ദേഹം അബു ഹനീഫ വര്‍ഷങ്ങള്‍ക്ക്
മുമ്പ് മരിച്ച വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളില്‍ ഒരാളായ ഹംദാനിനെ ഞാന്‍ അവിടെ വെച്ച് കണ്ടുമുട്ടി. ഞാന്‍ പണ്ട് വന്നതും,
അദ്ദേഹത്തിന്റെ വപ്പയെ പരിചയപെട്ട കാര്യവും അറിഞ്ഞ് അദ്ദേഹം വളരെ സന്തോഷിച്ചു. എന്നെ ആ തോട്ടത്തിലേക്ക് കൊണ്ടു പോയി. എന്റെ
പജ്ജിമോളെ വിഷമിപ്പിക്കാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ തോട്ടത്തില്‍ എത്തിലേക്ക് വണ്ടി വിട്ടു. ഞാന്‍ പണ്ടു കണ്ട അതേ തോട്ടം. പഴയ റോടിന്റെ ഇരുവശത്തും പുതിയ തോട്ടങ്ങള്‍. പഴയ റോട് മഴയും മലയും കൊണ്ടുപോയിരിക്കുന്നു.
തോട്ടത്തില്‍ വാഴയും, മാവും, മാതളവും, നരഗവും എലാമുണ്ട്.
ഭൂഗര്‍ഭ ജലാശങ്ങളില്‍ നിന്നും വെള്ളം pump ചെതു tankല്‍ ശേഖരിച്ചാണു കൃഷി നടത്തുന്നത്.
ഇതുപോലെ അനേകം ഗ്രാമങ്ങളും തോട്ടങ്ങളും ഈ രാജ്യത്തുണ്ട്. tour companyകള്‍ ചില ഇടങ്ങള്‍ ഒക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്.
പക്ഷെ ഇത്രയും സൌന്ദര്യം അവിടെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇമറത്തില് അപൂര്‍വം ചിലര്‍ കണ്ടിട്ടുള്ള ഒരു ഭുപ്രദേശം തന്നെയാണു ഇത്.


എല്ലാ ചിത്രങ്ങളും ഇവിടെ
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.