December 31, 2006

And the year has set in a blaze of brilliance.

ഈ വര്ഷം അവസാനമായി ദിവാകരന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
കള്ളന്‍. അകാശം മേഘാവൃതമായിരുന്നു എങ്കിലും ഇത്തവണ ഞാന്‍ അവനെ അങ്ങന വിട്ടില്ല.

happy new year friends.
:)

IMG_6786

ഹത്ത

ദുബൈയില്‍ ഉള്ള ഹത്ത (Hatta) എന്ന മലയോര പ്രദേശത്തുള്ള വെള്ള ചട്ടവും, Damഉം കാണാന്‍ പൊയപ്പോള്‍ എടുത്ത ചിത്രങ്ങള്‍







മറ്റു ചിത്രങ്ങള്‍ ഇവിടെ

December 27, 2006

എന്റെ മാത്രം ഒരു കൊച്ചു തോട്ടം

Wadi_ 27-Dec-2006 4-52-50

മരുഭൂമിയിലെ മലയാളിക്ക് പച്ച നിറം എന്തോ ഒരു ലഹരി കണക്കാണു. പച്ചപ്പ് കാണാന്‍ അവന്‍ എത്ര ദൂരം വേണമെങ്കിലും പോകും.

അറബി ഭാഷയില്‍ "വാദി" എന്നാല്‍ താഴ്വാരം എന്നാണു്. ഇമറാത്തില്‍ അനേകം താഴ്വാരങ്ങളുണ്ട്. ഈ താഴ്വാരങ്ങളിലായിരുന്നു പണ്ട് ഇമറാത്തിലുണ്ടായിരുന്ന അറബി കര്ഷകര്‍ തോട്ടങ്ങളുണ്ടാക്കി കൃഷി നടത്തിയിരുന്നത്. ഇന്നു് വിനോദ സഞ്ജാരികള്‍ ചവിട്ടി

മെതിക്കാത്ത തോട്ടങ്ങള്‍ കുറവാണു. അങ്ങനെയുള്ള ഒന്നാണു എനിക്ക് പ്രിയപെട്ട ഈ തോട്ടം. അതുകൊണ്ടു തന്നെ ഞാന്‍ ഈ സ്ഥലത്തിന്റെ

പേരും സ്ഥാനവും വെളിപെടുത്തില്ല. ഇവിടെ 1989ല്‍ ആണു ആദ്യമായി ഞാന്‍ എത്തുന്നത്. അന്ന് ഇതുവഴി ഷാര്‍ജ്ജക്കു പോകുന്ന ഒരു ഒറ്റവരി

റോട് ഉണ്ടായിരുന്നു. ആ റോട് ഇന്നവിടേ ഇല്ല. പഴയ റോടിന്റെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ഇപ്പോഴും അവിടെ കാണാം.

എന്റെ സുഹൃത്തായിരുന്ന റാഷിദ് അല്‍ ബന്ന, അബു ഹനീഫ എന്ന അവിടത്തെ ഒരു വൃദ്ധനായ കര്ഷകനെ അന്ന് പരിചയപെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ തോട്ടത്തില്‍ ഒരു ദിവസം മുഴുവനും ഞങ്ങള്‍ ചിലവിട്ടു. കാലങ്ങള്‍ കടന്നു പോയി. പുതിയ റോടുകള്‍ വന്നതിനാല്‍ റാഷിദിനു പോലും ആ സ്ഥലത്തു പോകുന്ന വഴി അറിയില്ല. ഒരുപാടു നളത്തെ പരിശ്രമത്തിനു ശേഷം google earthഉം GPSഉം ഉപയോഗിച്ച് ഇന്ന് ഞാന്‍ ആ താഴ്വാരം കണ്ടുപിടിച്ചു. പ്രധാന പാതയില്‍ നിന്നും 30 km മലയോര പ്രദേശതിലൂടെ കടന്നു പോയതിനു ശേഷം ആ ഗ്രാമത്തില്‍ ഞാന്‍ എത്തിപറ്റി. വഴി പറഞ്ഞു തരാന്‍ ഉത്സാഹം കാണിക്കുന്ന സ്നേഹമുള്ള് ഗ്രാമവാസികളുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം.

അബു ഹനീഫയുടെ തോട്ടം അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയില്ല. പിന്നെ ഒരു വൃദ്ധനെ കണ്ടപ്പോള്‍ അദ്ദേഹം അബു ഹനീഫ വര്ഷങ്ങള്‍ക്ക്

മുമ്പ് മരിച്ച വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളില്‍ ഒരാളായ ഹംദാനിനെ ഞാന്‍ അവിടെ വെച്ച് കണ്ടുമുട്ടി. ഞാന്‍ പണ്ട് വന്നതും,

അദ്ദേഹത്തിന്റെ വപ്പയെ പരിചയപെട്ട കാര്യവും അറിഞ്ഞ് അദ്ദേഹം വളരെ സന്തോഷിച്ചു. എന്നെ ആ തോട്ടത്തിലേക്ക് കൊണ്ടു പോയി. എന്റെ

പജ്ജിമോളെ വിഷമിപ്പിക്കാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ തോട്ടത്തില്‍ എത്തിലേക്ക് വണ്ടി വിട്ടു. ഞാന്‍ പണ്ടു കണ്ട അതേ തോട്ടം. പഴയ റോടിന്റെ ഇരുവശത്തും പുതിയ തോട്ടങ്ങള്‍. പഴയ റോട് മഴയും മലയും കൊണ്ടുപോയിരിക്കുന്നു.

തോട്ടത്തില്‍ വാഴയും, മാവും, മാതളവും, നരഗവും എലാമുണ്ട്.

ഭൂഗര്‍ഭ ജലാശങ്ങളില്‍ നിന്നും വെള്ളം pump ചെതു tankല്‍ ശേഖരിച്ചാണു കൃഷി നടത്തുന്നത്.

ഇതുപോലെ അനേകം ഗ്രാമങ്ങളും തോട്ടങ്ങളും ഈ രാജ്യത്തുണ്ട്. tour companyകള്‍ ചില ഇടങ്ങള്‍ ഒക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്.

പക്ഷെ ഇത്രയും സൌന്ദര്യം അവിടെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇമറത്തില്‍ അപൂര്‍വം ചിലര്‍ കണ്ടിട്ടുള്ള ഒരു ഭുപ്രദേശം തന്നെയാണു ഇത്.

Wadi_ 27-Dec-2006 4-51-13

Wadi_ 27-Dec-2006 4-54-4

എല്ലാ ചിത്രങ്ങളും ഇവിടെ

December 26, 2006

ഇന്നു ഞാന്‍ കണ്ട ഒരപൂര്‍വ്വ സംഭവം.

Grey Crowned Crane in Dubai !


ഇതു Grey Crowned Crane (Balearica regulorum) ആഫ്രിക്കന്‍ സവാനയില്‍ മാത്രം കാണപ്പെടുന്ന ഒരു ഇനം കൊക്കു്.

യുഗാണ്ടയിലെ ദേശീയ പക്ഷിയാണു ഇവ. ഈ പക്ഷികള്‍ യൂ. ഏ. ഈ. യില്‍ വരാന്‍ സാദ്ധ്യത ഇല്ല. ഈ പക്ഷികള്‍ ദേശാടനം ചെയ്യാറില്ല. ഇവര്‍ ഏതെങ്കിലു സ്വാകര്യ ശേഖരത്തില്‍ നിന്നും പുറത്തിറങ്ങിയതാകാനെ സദ്ധ്യതയുള്ളു.

Ras al Khor Flamingo Hideഇല്‍ 3:30pm നു് Flamingo കള്‍ക്കു ഭക്ഷണം കൊടുക്കുന്ന സമയം ഇവര്‍ ഇരുവരും പടിഞ്ഞാറെ ഭാഗത്തുനിന്നും പറന്ന് എത്തും. ഭക്ഷണം കഴിചുകഴിഞ്ഞ് വന്നതുപോലെ തിരിക പറന്നു പോകും.

എന്തായാലും ഒരു് ആപൂര്‍വ്വ ദൃശ്ശ്യം തന്നെയായിരുന്നു.


Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

December 24, 2006

അടുത്ത വര്ഷത്തേക്കുള്ള എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍

2006 നിങ്ങളുടെ വര്ഷമായിരുന്നു. എന്നു ഞാനല്ല. Time മാഗസിനാണു് പറഞ്ഞതു്. നിങ്ങള്‍ എന്ന internet community.

youtubeഉം, flickrഉം, metacafeയും, myspaceഉം, bloggerഉം, എല്ലാം ചേര്ന്നു ഒരുക്കിയ വേദിയില്‍ നിങ്ങള്‍ വളര്ന്നു. പന്തലിച്ചു. കുട്ടത്തില്‍ ഒരുപറ്റം മലയാളികളും ഒണ്ടായിരുന്നു. അവര്‍ ഒരുപാടു് കാര്യങ്ങള്‍ എഴുതി. ചരിത്രം സൃഷ്ടിച്ചു.

എന്നാല്‍ ഇതൊന്നും അറിയാതെ കഴിയുന്ന ഒരു ലോകം ഉണ്ട്, അതില്‍ കേരളവും പെടും. അഞ്ജതയുടെ സുഖ നിദ്രയില്‍ അവര്‍ ഉറങ്ങുന്നു. സീരിയലുകളും, തെറിപ്പടങ്ങളും, പാന്‍ പരാഗും കഴിച്ച്, ബസ്സുകളില്‍ കയറി പെണ്ണുങ്ങളെ തോണ്ടി എന്റെ കേരളം സന്തുഷ്ടമായി മുന്നേറുന്നു.

അടുത്ത വര്ഷവും എങ്കിലും ഒരു മുന്‍ നിര മലയാളം വാര്ത്താ പത്രം unicode സ്വീകരിക്കുമോ? നമുക്ക് ഉപയോഗിക്കാന്‍ സൌകര്യത്തിനു മലയാളം ചില്ലക്ഷരങ്ങള്‍ എല്ലാവരും സഹകരിച്ച് ഉണ്ടാക്കി തരുമോ?

CDACഉം CDITഉം ERNDCയും അടച്ചുപൂട്ടുമോ?

Adobe indic-യൂണികോടു സ്വീകരിക്കുമോ?

Nokiaയുടെ ഫോണുകളില്‍ മലയാളം യൂണികോട് ഉപയോഗിക്കാന്‍ കഴിയുമോ.

മലയാളികള്‍ കംബ്യൂട്ടറില്‍ മലയാളം കാണുമ്പോള്‍ ഞെട്ടാതെയും പരിഹസിക്കാതെയുമിരിക്കുമോ?

ഇന്നുവരെ നാമകരണം ചെയ്യാത്ത ഒരു പക്ഷി എങ്കിലും ഞാന്‍ കാണുമോ? അങ്ങനെ എന്റെ പേരു് അതിന്റെ ശാസ്ത്രനാമമായി സ്വീകരിക്കുമോ? (അത്രക്കും വെണ്ട അല്ലെ?)

എല്ലാം കണ്ടറിയാം

Happy New Year.

ഒരു മല



ഇമറാത്തിനുള്ളില്‍ തന്നെയുള്ള മദ്ദ്ഹ എന്ന ഒമാനി ഗ്രാമത്തില്‍ നിന്നും ഫുജൈറയിലേക്ക് പോകുന്ന വഴി കണ്ട കാഴ്ച.

ഞാന്‍ വണ്ടി റോടില്‍ നിന്നും 300 മീറ്റര്‍ ഈ ചതൂപ്പിലൂടെ ഓടിച്ചു എടുത്ത ചിത്രം. (40 dirham കാര്‍ വാഷിനും കോടുത്തു !!).

:) Posted by Picasa

December 22, 2006

ഒരു HDRI പരീക്ഷണം


(Fujeirah)


High Dynamic Range Imaging technique എന്ന വിദ്യ എന്നാല്‍ നാലു വ്യത്യസ്ത exposure-കള്‍ ഉള്ള ചിത്രങ്ങള്‍ merge ചെയ്ത് ഉണ്ടാക്കുന്ന ചിത്രം എന്ന അര്ത്ഥം.

December 09, 2006

December 08, 2006

മല്ബാറി സിനിമയിലൂടെ ഒരു National Geographic Photographerനെ പരിചയപെടാം



പനി പിടിച്ച് കിടക്കുകയായിരുന്നു. ഒന്നും കാണാനില്ലാതിരുന്നപ്പോള്‍ കണ്ടുപോയി.
"അപരിചിതന്‍" എന്ന ഒരു ചള്‌ക്ക് പടം കണ്ട ക്ഷീണം ഇതുവരെ മാറീല്ല. Psycho, Vertigo, Birds എന്നി Alfred Hitchcock സിനിമകളുടെ സങ്കീത സംവിദായകനായ Bernard Hermannന്റെ സൌണ്ട് ട്രാക്ക് വാങ്ങി, തിരിക്കി കയറ്റിയ മ്യൂസിക്കാണു് ഇതിലുള്ളത്. Suresh Peter ഇതില്‍ എന്താണു് ചെയ്യതതെന്ന് മനസിലാകുന്നില്ല.

മമൂട്ടിയുടെ അഭിനയം സഹിക്കാന്‍ പറ്റാത്ത് ഒന്നാണു്.

വീജ ബോര്‍ഡിനെ "ഓജൊ ബോര്‍ഡ്" എന്നാണു് ഈ സിനിമയില്‍ എല്ലാവരും വിളിക്കുന്നത്. "മല്ബാറീസ്സ്" അല്ലെ സാരമില്ല.

മമ്മൂട്ടിയുടെ ഇം‌ഗ്ലീഷിനെ പറ്റി പറയണ്ടലോ. "Natasha get my equipments ready" Equipment എന്ന വാക്കിനു് plural equipment തന്നെയാണു്. script എഴുതിയവനെ പഴി പറയണോ? പറയാം. എങ്കിലും വിളിച്ചു പറയുന്നവന്‍ കൂടി ശ്രദ്ധിക്കണ്ടെ?

വല്ല തൊലിപ്പ് മലയാളം വാരികക്ക് പടമെടുക്കുന്ന് ഒണക്ക ഫൊട്ടോഗ്രാഫര്‍ എന്ന് പറഞ്ഞിരുന്നു എങ്കില്‍ ഞാന്‍ ഇതൊന്നും എഴുതുകില്ലായിരുന്നു. പതിനഞ്ജു വര്ഷം തുടര്‍ച്ചയായി ഈ (National Geographic Magazine) സാധനം കാശുകോടുത്ത് വായിക്കുന്ന ഒരുത്തനും മിണ്ടാതിരിക്കില്ല.

wild life ഫൊട്ടോഗ്രഫി എന്താണെന്നോ, അതിനുള്ള് സാമഗ്രികള്‍ എന്തൊക്കെയാണെന്നോ ഒന്നും പഠിക്കാതെ വെറുതെ National Geographic Photographer എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും ഒന്നും കേട്ടോണ്ടിരിക്കില്ല.

ആ ശ്രേഷ്ടമായ ബഹുമതി ഈ സിനിമയില്‍ വലിച്ച് കീറി കൊളമാക്കി. എന്റെ അറിവില്‍ National Geographic Photographers അരും തന്നെ 1997നു ശേഷം Film കാമറകള്‍ ഉപയോഗിക്കുന്നതായി അറിവില്ല.


ഇതില്‍ canon L series ലെന്സുകള്‍ ഒന്നും തന്നെ ഉപയോഗിച്ചു കണ്ടില്ല. Bird photography ചെയ്യുന്ന kit അല്ല Tiger, wild cats മുതലായ വന്യമൃഗങ്ങളെ എടുക്കാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും Tigerനെ ഫോട്ടോ എടുക്കാന്‍ camoflaged tentsഉം remote shutter release set upഉം ആണു് ഉപയോഗിക്കുക. കടുവയെ മരത്തിന്റെ മറവില്‍ ചാരി നിന്നു പടം എടുക്കാമായിരിക്കും, പക്ഷെ അത് അവശ്യമില്ലാത്ത് ഒരു Risk ആണു. National Geographic Photographerമാര്‍ എടുക്കാന്‍ പാടില്ലാത്ത് Risk.




ഒരിടത്ത് മമ്മൂട്ടി Zenit 12ന്റെ Photosniper mount ഉപയോഗിക്കുന്നതും കാണാം. ഇത് വളരെ ഭാരം കൂടിയ കമറയണു് NGM photographers ആരും Assignment കളില്‍ ഇതു ഉപയോഗിച്ചതായി അറിവില്ല. അതിനു് സാധ്യതയും ഇല്ല.

ഇന്ത്യയില്‍ തന്നെ സാമാന്യം ഭേതപെട്ട cinematographer എന്നറിയപെടുന്ന സന്തോഷ് ശിവന്‍ ഇതു സംവിതായകനോടു് ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു.





ഒരു Telefoto lense എങ്ങനെ കൈയില്‍ പിടിക്കണം എന്നു കൂടി നടന്‍ മമ്മൂട്ടിക്ക് ആരും പറഞ്ഞ് കോടുത്തില്ല എന്നതാണ ഖേദകരം.




ഇതില്‍ 25 ദിര്ഹത്തിനു കിട്ടുന്ന ഒരു ഉണക്ക Tripod ആണു NGM Wild life photographer ഉപയോഗിക്കുന്നത്. കണ്ടിട്ട് കരച്ചില്‍ വന്നു.

Photographer മാരെയും, Psychiartistsനേയും, കേരളത്തിലെ ആദിവാസികളേയും എല്ലാം നല്ല ഭേഷായിട്ട് അപമാനിക്കുന്നുണ്ട്. മൂനു് നാലു മാസത്തിനു ഒടുവില്‍ കണ്ട മല്ബാറി സിനിമ അങ്ങനെ അവസാനിച്ചു. നിങ്ങളാരും കാണാന്‍ മറക്കണ്ട.


ഇനി NGM Photographersന്റെ ഒരു പട്ടിക കാണു.


നമ്മള്‍ ജനങ്ങളെ നമ്മുടെ വിഢിത്വം വിളമ്പാന്‍ പറ്റിയ ഒരു അവസരമായി ആണു ഇന്ന് സിനിമ മാറിയിരിക്കുന്നതു്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും മലയാളം സിനിമ പരാചയപെടുന്നത് Research എന്നാ ആ കര്തവ്യത്തിലാണു്.

ഒരു National Geographic Photographerനെയും ആ മഹനീയമായ സ്ഥാപനത്തെയും നമ്മുടെ നാട്ടുകാരെ പരിചയപ്പെടുത്താനുള്ള നല്ല അവസരം ഈ സിനിമയിലൂടെ ഹത്ത്യ ചെയ്തിരിക്കുന്നു.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.