January 06, 2009

തീർത്ഥാടനം -1രാവിലത്തെ ഷാർജ്ജ ദുബൈ ട്രാഫിൿ ഭയന്നു കൊച്ചു വെളുപ്പാങ്കാലത്തു് തന്നെ പണി സ്ഥലത്തെത്തി. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോഴ് ഇരുണ്ടുകൂടിയ കിഴക്കൻ ചക്രവാളതിൽ സൂര്യൻ ഉദിച്ചിട്ടില്ല. ഈ മഹാ നഗരം കെട്ടിടങ്ങൾ കൊണ്ടു നിറയും മുമ്പു് ഓഫിസിൽ നിന്നു നോക്കിയാൽ 30km അകലെ എന്റെ തീർത്ഥാടന കേന്ത്രമായ വർഖയിൽ സൂര്യോദയം കാണാമായിരുന്നു. ഇന്നെന്റെ മുന്നിൽ ഇരുമ്പും ചില്ലും കൊണ്ടു നിർമിച്ച് കുറേ മറകൾ മാത്രം. ഞാനും സഹായിച്ചു നിർമ്മിച്ച മറകൾ.

വർഖ എന്നും എന്റെ ധ്യാന കേന്ദ്രമായിരുന്നു. അനേകം പക്ഷികളും, അതിസുന്ദരമായ മൺ കുന്നുകളും നിറഞ്ഞ, പ്രശാന്ത സുന്ദരമായി പ്രദേശം.

വർഖക്ക് പോകുന്ന വഴിയിൽ ഞങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടമുണ്ടു. മരുഭൂമിയിലെ മണ്ണും മരങ്ങളും കോരി മാറ്റി കെട്ടിടങ്ങളുടെ നിർമ്മാണം വർഖ വരെ എത്തി നില്ക്കുന്നു. ഞാനും കൂട്ടുനിന്നു നിർമ്മിച്ച മറകൾ എന്റെ ഈ സൂര്യോദയം മറക്കുന്നു.

വർഖയിലെ മൺ കുന്നുകളും സൂര്യോദയവും ഇനി എത്രകാലം ഉണ്ടാകും എന്നറിയില്ല.

പക്ഷെ ഈ സൂര്യോദയം എനിക്കുള്ളതാണു്. കാമറ kit തോളത്തു് കയറ്റി ഞാൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഇറങ്ങി...

19 comments:

 1. എന്നെന്നും ഓര്‍ക്കാന്‍ വര്‍ഖ സൂര്യോദയം.

  ഒരു 3ഡി പടം പോലെ.

  -സുല്‍

  ReplyDelete
 2. അപ്രത്യക്ഷമാവുന്ന സൂര്യോദയങ്ങള്‍ക്കായി...

  ReplyDelete
 3. നോക്കും തോറും വര്‍ദ്ധിച്ചുവരുന്ന പ്രത്യാശയുടെ പ്രകാശം!
  കൊള്ളാം..

  ReplyDelete
 4. ചാത്തനേറ്: പഴയ ബൈബിള്‍ സിനിമകളില്‍ “ദൈവത്തിന്റെ അരുളപ്പാട് “ഉണ്ടാവുന്നത് പുലര്‍കാലത്താണെന്ന് മനസ്സിലായി.

  ഓടോ: വാട്ടര്‍മാര്‍ക്കില്ലാത്ത ഒരു പടം അയച്ചു തരാമോ ചേട്ടായീ

  ReplyDelete
 5. ഉഗ്രന്‍...

  പിന്നെ, ഫോട്ടോയുടെ കൂടെ അല്പം വിവരണം കൂടി കൊടുക്കുന്നത് സ്വാഗതാര്‍ഹം...

  ReplyDelete
 6. കൈപ്പള്ളിമാഷേ, ഈ ചിത്രം വളരെ ഇഷ്ടമായി. വിവരണം അതിനെ പൂര്‍ണ്ണമാക്കുന്നു. പണ്ടൊരു പോസ്റ്റില്‍ എക്സ്പോഷര്‍ ബ്രാക്കറ്റിംഗ് ഉപയോഗിച്ച് മൂന്നു ഫോട്ടോകള്‍ എടുത്തിട്ട് അവയെ ഫോട്ടോഷോപ്പില്‍ സംയോജിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നല്ലോ. ആ ടെക്നിക്കാണോ ഈ ഫോട്ടോയില്‍ ഉപയോഗിച്ചിരിക്കുന്നത്?

  ReplyDelete
 7. എത്ര വാട്ടര്‍ മാര്‍ക്കിട്ടാലും നമ്മളു മായ്ച്ചും
  അടിച്ചും മാറ്റും
  കലക്കി അണ്ണാ..
  ഓഫ്: നമുക്കുമുണ്ട് മഞ്ഞക്കള്ളറിച്ച മരുഭൂമി..:(

  ReplyDelete
 8. ഇത് ഗംഭീരം..

  മാഷെ പുതുവത്സരാശംസകൾ

  ReplyDelete
 9. കണ്ണെടുക്കാന്‍ തോന്നുന്നില്ല ഈ പ്രശാന്തസുന്ദരസുരഭിലദൃശ്യം മനമനോഹരം.
  കൈപ്പള്ളീ ഇത് കൊടുക്കുന്നോ. ഒറിജിനല്‍ ഫോട്ടോ?

  ReplyDelete
 10. കൊള്ളാം... ഇതു പോലൊരു ഷോട്ട് ഞാന്‍ എടുത്തിട്ടുണ്ട്.. :)

  ReplyDelete
 11. നല്ല ചിത്രം . സുല്‍ പറഞ്ഞ പോലെ ഒരു ത്രീ ഡി ചിത്രത്തിനെ അനുസ്മരിപ്പിക്കുന്നു .

  ReplyDelete
 12. ഇതേമാതിരിയുള്ള പ്രഭാതത്തിന്റെ പോട്ടം ഒരിക്കല്‍ കൈപള്ളി പോസ്റ്റിയതായി ഓര്‍ക്കുന്നു.

  കറുപ്പും വെളുപ്പും ഇഴപിരിയുന്ന പ്രഭാതം; അതനുഭവിച്ച് തന്നെ അറിയണം. രാവിലെ ണീറ്റ് മാനം നോക്കിയിരിക്കുക, അല്ലെങ്കില്‍ ചുമ്മാ ഒന്നു നടന്നു വരിക, എനിക്കൊരു ശീലമാണ്

  ReplyDelete
 13. കൈപ്പള്ളി,
  പടത്തിനു വലിയ പ്രത്യേകതയൊന്നും തോന്നിയില്ല.താങ്കളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൂടി കൊണ്ടാവാം.വരികള്‍ ഇഷ്ടമായി.എന്തായാലും മഹാനഗരം വികസനങ്ങള്‍ക്ക് തല്‍ക്കാലം തടയിട്ടിരിക്കുകയാണെന്നു തോന്നുന്നു.മരുഭൂമിയിലെ വിശാലമായ ആകാശത്തിനു കുറച്ച് കൂടി ആയുസ്സ് നീട്ടിക്കിട്ടും.

  ReplyDelete
 14. ഇരുണ്ട കാർമേഘങ്ങൾക്കിടയിലൂടെയും സൂര്യന്റെ പൊൻപ്രഭ ഇറങ്ങിവരും...ഞാനും താങ്കളെ പോ‍ലെ ഈ പറഞ്ഞ മറകൾ സൃഷ്ടിച്ച് ജീവിക്കുന്നവരിൽ ഒരുവൻ....മറകളുടെ എണ്ണവും വലിപ്പവും ആഗോളസാമ്പത്തീക മാന്ത്യത്ത്റ്റിൽ കുറഞ്ഞിരിക്കുന്നു...ഒരുപക്ഷെ ഇത് ഈ സൂര്യോദയങ്ങളെ നമ്മിൽ നിന്നും അകറ്റതിരിക്കാനാകുമോ?

  ചിത്രംനന്നായിരിക്കുന്നു...

  ReplyDelete
 15. ഇതാണണ്ണാ പോട്ടം
  അപ്പു പറഞ്ഞതുപോലെ ഇതെടുക്കാന്‍ എന്തെങ്കിലും പ്രത്യേക മെത്തേഡ് ഉപയോഗിച്ചിരുന്നോ?

  ReplyDelete
 16. exposure spot on!!
  This type of light is called "jacob's ladder" or "god's fingers". scientifically they are called crepuscular rays.They are frequently seen in dawn or dusk.In some bible movies god is represented by this type of light.

  ReplyDelete
 17. എന്റീശ്വരാ!! ഇതെന്തൊരു ഭംഗിയാ!!! ഞാനിതു മോട്ടിച്ചു

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.