January 24, 2009
January 23, 2009
January 15, 2009
January 08, 2009
സാലിം സയീദ്
സാലിം സയീദ് ബോട്ട് ഉടമയാണു്. ഷാർജ്ജയിൽ കടലോരപ്രദേശമായ അൽ ഖാനിൽ മത്സ്യബന്ധനം നടത്തി ജീവിച്ച അനേകം കുടുമ്പങ്ങളിൽ ഒരാൾ. ഇന്നു അൽ ഖാനിൽ ആ ഗ്രാമമില്ല. പതിനഞ്ചു വർഷം മുമ്പ് ഗ്രാമവാസികളെ അവിടെ നിന്നും കുടിയോഴിപ്പിച്ചു നഗരത്തിൽ പുത്തൻ വീടുകളിൽ പുനരധിവസിപ്പിച്ചു. അൽ ഖാൻ ഗ്രാമം Museum Department ഏറ്റെടുത്തു് അവിടെ ഒരു ഗംഭീരം National Aquarium നിർമിച്ചു.
സാലിം സായിദിന്റെ മക്കൾ ആരും തന്നെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടില്ല. ഷാർജ്ജ മത്സ്യ ചന്തയിൽ ബോട്ടുകൾ അടുക്കുമ്പോൾ പണ്ടുണ്ടായിരുന്ന ലേലം വിളി ബഹളം ഒന്നും ഇപ്പോഴില്ല. എല്ലാം ശാന്തം. കച്ചവടം വളരെ കുറവാണു്, ബോട്ടുകളും. പക്ഷെ സാലിം എന്നും രാവിലെ കടൽ കാണാൻ ഇറങ്ങും. പോട്ടം പിടിക്കണ അണ്ണനെ കണ്ടപ്പോൾ സാലിം പെട്ടന്നു പോയി വണ്ടിയിൽ നിന്നും Jacket എടുത്തണിഞ്ഞു് സുന്ദരനായി. I give you Salim Saeed.
January 07, 2009
തീർത്ഥാടനം -2
വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം
ഇമറാത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണു് ഗഫ് (Prosopis cineraria). പക്ഷികൾക്കും ചെറുപ്രാണികൾക്കും കൂടുകൂട്ടി പാർക്കാനും, ഈ പ്രദേശത്തിന്റെ മണ്ണൊലിപ്പ് തടയാനും, മണ്ണിൽ nitrogenന്റെ അളവു കൂട്ടാനും ഈ വൃക്ഷം സഹായകരമാണു്. ഗഫ് വൃക്ഷത്തെ സംരക്ഷിക്കേണ്ടതു് ഈ പ്രദേശത്തിന്റെ ആവശ്യമാണു്. 30 വർഷം മുമ്പ് ഇമറാത്തിൽ അനേകം ഗഫ് മരങ്ങൾ ഉണ്ടായിരുന്നു. ഇന്നു് അവ ചില park-കളിൽ മാത്രമായി ചുരുങ്ങി. നഗരത്തിന്റെ വളർച്ചയുടെ ഭാഗമായി ഇവ നഷ്ടമായി തുടങ്ങിയിരിക്കുന്നു. ഭൂരിഭാഗം പ്രവാസികൾ ഉൾപെടുന്ന പൊതുജനത്തിനും ഈ വൃക്ഷത്തെ കുറിച്ചു് ഒട്ടും അറിവില്ല്ല. Barbecue ചെയ്യാൻ ശിഖരങ്ങൾ ഒടിക്കുക, കെട്ടിട നിർമ്മാണത്തിനിടയിലും, ഇല കൊഴിയുന്നു എന്ന പേരിലും അനധികൃതമായി വെട്ടി നശിപ്പിക്കുക, തുടങ്ങിയ വിവരക്കേടുകൾ നമ്മളുടെ സ്വന്തം മല്ലൂസ് തന്നെ ചെയ്യുന്നതു പലപ്പോഴും കണ്ടിട്ടുണ്ടു്.
ഈ വൃക്ഷത്തെ ഇമറാത്തിന്റെ ദേശീയ വൃക്ഷമായി പ്രഖ്യാപിക്കാൻ പ്രകൃതിസ്നേഹികൾ പരിശ്രമിക്കുന്നുണ്ടു. ദേശീയ വൃക്ഷമായി പ്രഖ്യാപിക്കുന്നതുകൊണ്ടു വൃക്ഷത്തിനെ വംശനാശത്തിൽ നിന്നും ഒഴിവാക്കാനും കഴിയും. കൂടുതൽ വിവരം ഇവിടെ
January 06, 2009
തീർത്ഥാടനം -1
രാവിലത്തെ ഷാർജ്ജ ദുബൈ ട്രാഫിൿ ഭയന്നു കൊച്ചു വെളുപ്പാങ്കാലത്തു് തന്നെ പണി സ്ഥലത്തെത്തി. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോഴ് ഇരുണ്ടുകൂടിയ കിഴക്കൻ ചക്രവാളതിൽ സൂര്യൻ ഉദിച്ചിട്ടില്ല. ഈ മഹാ നഗരം കെട്ടിടങ്ങൾ കൊണ്ടു നിറയും മുമ്പു് ഓഫിസിൽ നിന്നു നോക്കിയാൽ 30km അകലെ എന്റെ തീർത്ഥാടന കേന്ത്രമായ വർഖയിൽ സൂര്യോദയം കാണാമായിരുന്നു. ഇന്നെന്റെ മുന്നിൽ ഇരുമ്പും ചില്ലും കൊണ്ടു നിർമിച്ച് കുറേ മറകൾ മാത്രം. ഞാനും സഹായിച്ചു നിർമ്മിച്ച മറകൾ.
വർഖ എന്നും എന്റെ ധ്യാന കേന്ദ്രമായിരുന്നു. അനേകം പക്ഷികളും, അതിസുന്ദരമായ മൺ കുന്നുകളും നിറഞ്ഞ, പ്രശാന്ത സുന്ദരമായി പ്രദേശം.
വർഖക്ക് പോകുന്ന വഴിയിൽ ഞങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടമുണ്ടു. മരുഭൂമിയിലെ മണ്ണും മരങ്ങളും കോരി മാറ്റി കെട്ടിടങ്ങളുടെ നിർമ്മാണം വർഖ വരെ എത്തി നില്ക്കുന്നു. ഞാനും കൂട്ടുനിന്നു നിർമ്മിച്ച മറകൾ എന്റെ ഈ സൂര്യോദയം മറക്കുന്നു.
വർഖയിലെ മൺ കുന്നുകളും സൂര്യോദയവും ഇനി എത്രകാലം ഉണ്ടാകും എന്നറിയില്ല.
പക്ഷെ ഈ സൂര്യോദയം എനിക്കുള്ളതാണു്. കാമറ kit തോളത്തു് കയറ്റി ഞാൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഇറങ്ങി...
Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.