December 06, 2008

GP2 & Speedcar series മത്സരം




ഇന്നലെ (5-Dec-2008) ദുബൈ ഔട്ടോഡ്രോമിൽ നടന്ന GP2 Asia Series മത്സരത്തിന്റെ ചില ദൃശ്യങ്ങൾ.








വിജയികൾ
ഒന്നാം സ്ഥാനം: Kamui Kobayashi (Japan), രണ്ടാം സ്ഥാനം: Davide Valsecchi (Italy), മുന്നാം സ്ഥാനം: Roldan Rodriguez (Spain)

GP2 Seriesൽ അറിയപ്പെടുന്ന ഇന്ത്യൻ താരം കരൺ ചന്ദൊക്ക് Asia seriesൽ പങ്കേടുത്തില്ല.

രണ്ടാമത്തെ മത്സരം Speedcar series ആയിരുന്നു. കാണികളെ ഏറ്റവും രസിപ്പിച്ച മത്സരം ഇതായിരുന്നു എന്നു് തോന്നുന്നു.


Disneyയുടെ 'Cars' എന്ന animated cinemaയിൽ Lightning McQueenനു് headlightനു പകരം വെറും sticker ആണുള്ളതെന്നും അതുകൊണ്ടു് രാത്രി 'കണ്ണു' കാണാൻ കഴിയില്ലാ എന്നും അവൻ പറയുന്നതിന്റെ കാരണം ഇതാണു്.
ഇവിടെ ആർക്കും രാത്രി 'കണ്ണു' ഇല്ല. എല്ലാരും headlightനു പകരം stickerആണു് ഒട്ടിച്ചിരിക്കുന്നതു്.

ദുബൈ ഭരണാധികാരി ഷെഖ മുഹമ്മദ് ബിൻ രാഷിദ് അൽ മക്തൂമിന്റെ അനന്തരവൻ ഷെഖ ഹാഷർ അൽ മക്തൂം അഞ്ചാമതു് finish ചെയ്തു.


ഈ വാഹനങ്ങളിൽ നാലു് ടയർ, ഷാസി, ഗിയർ, സ്റ്റീയറിങ്ങ്, പിന്നെ ഒരു പണ്ടാരക്കാലൻ എഞ്ചിൻ ഇത്ര മാത്രമാണുള്ളതു്. Door, window glass, പിൻ സീറ്റ് ഒന്നുമില്ല. ബോഡി ഉണ്ടാക്കിയിരിക്കുന്നതു് composite carbon fibre കൊണ്ടാണു്.



"മഹൻ"



ഈ അണ്ണന്റെ eos-1 and L-series 300mmഉം പിന്നെ താഴെ ഒരു 500mm കൂടിയുണ്ടായിരുന്നു. കഴുത്തിൽ മൊത്തം മുന്നു eos 1ഉം ഉണ്ടായിരുന്നു. ദുഷ്ടൻ !

6 comments:

  1. പടങ്ങളെല്ലാം കൊള്ളാം കൈപ്പള്ളീ..

    ആ ആദ്യ ചിത്രത്തിന് എന്തോ ഒരു പ്രത്യേകത തോന്നുന്നല്ലോ! ഞാന്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ‘ലെന്‍സ് ഡിസ്റ്റോര്‍ഷന്‍‘ എന്ന സംഗതിയാണോ അത്? അപ്പു പണ്ട് ഇവിടെ പറഞ്ഞത് പോലെ എക്ട്രീം വൈഡ് ആംഗിള്‍ ലെന്‍സുകള്‍ (ex:Fish eye lense) ഉപയോഗിക്കുമ്പോളുണ്ടാകുന്ന Sperical distortion?

    ReplyDelete
  2. അഭിലാഷങ്ങള്‍ പറഞ്ഞപോലെ ഒന്നാമത്തെ പോട്ടത്തിന് യെന്തരോ പ്രത്യേകതകള്‍ ... അതിന്റെ ടെക്നിക്കാലിറ്റികള്‍ ഒന്നു പറയണ്ണാ

    ReplyDelete
  3. 8 ചിത്രങ്ങൾ സംയോഗിപ്പിച്ചു് ഉണ്ടാക്കിയ ഒരു ചിത്രമാണിതു്. Camera tripodൽ വെച്ച ശേഷം ഒരു വശത്തുനിന്നും pan ചെയ്തു ചിത്രങ്ങൾ എടുക്കുക. Panorama ചിത്രങ്ങൾ നിർമിക്കുന്ന അനേകം programകൾ ലഭ്യമാണു് അതിൽ ഏതെങ്കെങിലും ഒന്നുപയോഗിക്കാം. എടുത്ത ചിത്രങ്ങൾ ഈ വിധത്തിൽ program ഉപയോഗിച്ചു് ഇതുപോലെ panoramic ചിത്രങ്ങൾ സൃഷ്ടിക്കാം.

    Barrel Distortion വേണ്ടെങ്കിൽ ഒരു വശത്തു് നിന്നും മറ്റേ വശത്തേക്ക് നടന്നോ വണ്ടിയിൽ ഇരുന്നുകൊണ്ടോ ചിത്രീകരിക്കാവുന്നതാണു്. ഈ വിധത്തിൽ സൃഷ്ടിച്ച മറ്റു ചിത്രങ്ങൾ.

    ReplyDelete
  4. Kaippally,
    i think the disney movie is not "speed","Cars" is the correct name.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.