November 29, 2007
November 12, 2007
"പോഹ"യുടെ പോട്ടം പിടിക്കണ പോട്ടോളൊജി
ബ്ലഗാക്കളെ
"പോഹ" യുടെ പോട്ടം പിടിക്കണ വിധം.
ആവശ്യമുള്ള സാദനങ്ങള്‍
ഒരു പൊതി ചന്നന തിരി
2 മുക്കാലി (Tripod)
1 വെട്ടം (Flash)
1 വെട്ടം ദൂരേന്ന് അമുക്കണ ഡിഗില്ഗുനാരി (Remote Flash Trigger)
(പസ്റ്റ്) പോട്ടം പിടിക്കണ എഞ്ജിം മുക്കാലീല്‍ കേറ്റി വെക്കണം.
(പിന്ന) നല്ല ഭേഷ പൊക ഒണ്ടാക്കണ (നാറ്റം കൊറഞ്ഞ) ചന്നന (ചാണക)തിരി കത്തിച്ച് വെക്കണം.
മുറി അടക്കണം. മുറിക്കകത്ത് കാറ്റ് തീരെ വരല്ലും. കുരുത്തംകെട്ട കൂട്ടുകാരും പുള്ളാളും ആരും അടുത്ത് പാടില്ല.
പുകയിലേക്ക് തുമ്മാനും, ചെമെക്കാനും, ശ്വാസം വിടാനും പാടില്ല. പുക പുകയല്ലാതാകും.
യേസി (AC) ഫേന്‍ അണച്ചിടണം.
എല്ലാ ലൈറ്റും അണച്ചിടണം.
ചറപറാന്ന് പോട്ടം പിടിക്കു.
photoshopല്‍ പോട്ടങ്ങളെല്ലാം എടിത്തിട്ട് പെരുമാറുക. ഒരുപാട് പണിഞ്ഞ് ചളമാക്കരുത്. ഒരു പരുവത്തിനു് ഇട്ട് പണിയുക.
വെക്കം പോയി പണി.
November 11, 2007
ഹുപ്പോ
"ഹുപ്പോ" (Upupa epops). ഇന്ത്യയിലും, ഖലീജ് രാജ്യങ്ങളിലും കണ്ടുവരുന്ന പക്ഷി. ദുബൈ നഗരത്തില്‍ നിന്നും 30 കീ.മീ. അകലെയുള്ള Khawaneejല്‍ കുതിരകള്‍ മേയുന്ന സ്ഥലത്ത് ഈ ഇനത്തില്‍ പെട്ട 50 ഓളം പക്ഷികളുണ്ട്.
മണ്ണില്‍ നിന്നും പുഴുക്കളേയും പ്രാണികളേയും കൊത്തി തിന്നുന്നതിനാല്‍ ഇവര്‍ കര്ഷകന്‍റെ സുഹൃത്താണു്. ഇവ
മരം കൊത്തി കിളി എന്ന് പലപ്പോഴും തെറ്റിധരിക്കപ്പെടാറുണ്ട്. സൂര്യാസ്ഥമനത്തിനു കുറച്ച് മുന്‍പ് ഇവര്‍ മണ്ണില്‍ ചില പ്രകടനങ്ങള്‍ കാഴ്ചവെക്കാറുള്ളതിന്‍റെ ചിത്രങ്ങളാണു് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രകടനങ്ങള്‍ ഇണയെ ആകര്ഷിക്കാനായിരിക്കും എന്ന് സംശയിക്കുന്നു.

Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.