ഇവിടെ പിന്നെ മൈലെണ്ണ കാച്ചല്‍ പ്രസ്ഥാനം ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കിളിസംഖ്യ കാര്യമായി കൂടിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 100 ആണെഗ്കിലും. 200 കവിഞിട്ടുണ്ഡാവും.
ട്രിപ്പിള്‍ വാര്‍ട്ട് സീ ഡെവിള്‍ എന്ന മത്സ്യത്തിന്റെ ആണിന്റെ ഗതി ഒഴിച്ചാല്‍ പൊതുവെ പക്ഷിമൃഗാതികളില്‍ ആണിനാണു സൌന്ദര്യം. (Cryptopsaras couesii) ഈ വര്‍ഗ്ഗത്തില്‍ ആണു് മത്സ്യം പെണ്ണിന്റെ ജനനേന്ത്ര്യത്തില്‍ പറ്റിപ്പിടിച്ച് ശുഷ്കിച്ച് വെറും ബീജം ഉത്പാതിക്കുന്ന ഒരു ഉപകരണം മാത്രമാണു്. രക്തവും പോഷകങ്ങളും ഇവന്‍ പെണ്ണില്‍ നിന്നും "ഊറ്റല്‍"സ് ചെയ്യും.
പക്ഷികളില്‍ sexual dimorphismത്തിന്റെ നല്ല ഒരു ഉദാഹരണമാണു് മായില്‍ (Pavo cristatus). എന്തായാലും മനുഷ്യ വര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ എത്ര ഭാഗ്യവാന്മാര്‍.
നമുക്ക് ഇതുപോലെ നീണ്ട പീലിയും വാലും ഉണ്ടായിരുന്നു എങ്കില്‍ റോഡ് കടക്കുന്ന കാര്യം ഓര്‍ക്കാനേ വയ്യ!
സന്ദാനങ്ങള്‍ പോരാഞ്ഞിട്ടായിരിക്കും, ദാണ്ടെ ഒരുത്തന്‍ ഒരുത്തിയേ പീലി വിടര്‍ത്തി വളക്കാന്‍ ശ്രമിക്കുന്നു.
"ഹോ! എനിക്കിത്രയും സൌന്ദര്യം എന്തിനു തന്നു"
അതെ കൂട്ടുകാരെ! ഇവനും എന്നേപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാവും.