
മലയെന്നുപറഞ്ഞാല്‍ ഇതാണു അണ്ണ മല. ഭൂനിരപ്പില്‍ നിന്നും 2000m മുകളില് നിന്നുമുള്ള കാഴ്ചകള്‍ പറഞ്ഞാലും തീരില്ല. പള്ളിയാണ വണ്ടി ഓടിച്ചപ്പം ഞാന്‍ കാര്യായിറ്റ് പ്യാടിച്ച് വെറച്ച്. താഴോട്ടുള്ള ഇറക്കം ഒരു അനുഭവം തന്ന.ഇരുവശവും barricade ഇല്ലാത്ത ചരിവുകള്‍ ഉള്ള റോഡ്‍.

ശരീരത്തില്‍ Adrenaline കാര്യമായിട്ട് pump ചെയ്യുന്നുണ്ടായിരുന്നു. ഹജര്‍ (അറബിയില്‍ ഹജര്‍ حجر എന്നാല്‍ കല്ല് എന്ന് അര്ത്ഥം) മലനിരയുടെ അരംഭം ഇവിടെയാണു. 30degree gradient ഉള്ള കയറ്റവും. ഞങ്ങള്‍ മുകളിലേക്ക് പോകുമ്പോള്‍ സമയം 3pm ആയിരിന്നു. ഇരുട്ടത്തു് തിരിച്ചുള്ള വഴി മനസില്‍ ഞാന്‍ സങ്കല്പിച്ചു. മുകളിലേക്ക് പോകുന്ന അതേസമയം തിരികെ വരാനും എടുക്കും. ഒറ്റക്കാണെങ്കില്‍ പ്രശ്നമില്ല. ഞങ്ങള്‍ ഭുനിരപ്പില്‍ നിന്നും 1000 മിറ്റര്‍ വരെ വണ്ടി ഓടിച്ചു. സുന്ദരമായ ചില കാഴ്ചകള്‍ കണ്ട് ആസ്വതിച്ചു.
caramel cakeന്റെ layerകള്‍ പോലുള്ള ഈ മലകള്‍ കാലാകാലങ്ങളായി ലാവ ഒഴുകി ഉണ്ടായതാണു. ചൂടായ gas കള്‍ പുറത്തേക്ക് വന്ന ഇടം

ഞങ്ങളുടെ വഴി തടഞ്ഞ ഒരു കഷണം കല്ലിനെ ഞാന്‍ ചുമ്മ തള്ളി നീക്കുന്നു !!

കല്ലില്‍ സുഷിരങ്ങളായി കാണാം. ഓരോ layerഉം ഓരെ volcanic eruption ആണു. 50 - 30 million വര്ഷങ്ങള്‍ പ്രായമുള്ള ഈ പ്രദേശം geology
വിദ്ധ്യാര്ത്ഥികള്‍ക്ക് ഒരു നല്ല പഠന വിഷയം ആയിരിക്കും.
പ്രകൃതി കല്ലില്‍ കൊത്തിവെച്ച ശിലകള്‍. അല്പം ഭാവന പ്രയോകിച്ചാല്‍ മുഖങ്ങള്‍ കാണാം. (Just like Mt.Rushmore !!).

മലക്കും കടലിനും ഇടയില്‍ തിവ എന്ന കൊച്ചു ഗ്രാമം.

തിവ കടല്‍ തീരം
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.