പണിയെല്ലാം ബാക്കിയുള്ളവരുടെ മണ്ടക്ക് കെട്ടിവെച്ചിട്ട് മൊബൈലും off ചെതിട്ട് ഞാനും ചെറുകനും പെമ്പെറന്നോത്തിയുമായി, ഒരു tentഉം, വണ്ടിയിലെ freezer നിറയെ തീറ്റിയുമായി പോയി. ഒമാനിലെ ഖസബ് (Khasab) എന്നാ സ്ഥലത്തേക്‍.
സ്വര്‍ഗ്ഗീയമായ നിശബ്ദതയില്‍ 48 മണിക്കൂര്‍ ആ മലയോരത്തില്‍ ഞങ്ങള്‍ ചിലവിട്ടു. തിരികെ വരുമ്പോള്‍ Fujeirah വഴി അനിലേട്ടനേയും കണ്ടിട്ട് വരാം എന്നു കരുതി border postല്‍ ഉള്ള immigration officerനോട് അങ്ങനെ പോകട്ടോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു ആ വഴി പോയാല്‍ passportല്‍ entry/exit seal അടിക്കാന്‍ അവിടെ സംവിധാനം ഇല്ലാത്തതിനാല്‍, സാദ്ധ്യമല്ല എന്നു പറഞ്ഞു. ആ വഴി ദുര്‍ഘടം പിടിച്ച വഴിയാണെന്നും അദ്ദേഹം പറഞ്ഞു എന്നെ സമധാനിപ്പിച്ചു.
കണ്ട കാഴ്ചകളുടെ show highlights ഇവിടെ കുറേശെയായി (എപിഡോസുകളായി)ഇടാം.
ഞാങ്ങള്‍ ഡൊല്ഫിന്സിനെ കാണാന്‍ ബോട്ടില്‍ പോയിരുന്നു. പുട്ടുകുറ്റിയും (tele-lense) കോടാലിയും (tripod) ഒക്കെ കണ്ടപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചു ഏതോ റ്റിവികാരു് സീരിയലു് പിടിക്കാന്‍ വന്നതാണെന്ന്. Dolphinന്റെ പടം എടുക്കാന്‍ വന്ന വട്ടനാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. ഇവ Humpback dolphin (Sousa chinensis) വര്‍ഗ്ഗത്തില്‍ പെട്ടവയാണു. ബോട്ടിന്റെ കൂടെ ഇവര്‍ ഞാങ്ങളെ പിന്തുടര്ന്നു. പടങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഒന്നും വന്നില്ല. ഞാന്‍ പറഞ്ഞ സ്ഥലത്തൊന്നും ഇവന്മാര്‍ ചാടിയില്ല. കുരുത്തങ്കെട്ട ജന്ദുക്കള്‍. ഇനി ഒരിക്കല്‍ ഇതിനായി മാത്രം പോകും.
No comments:
Post a Comment
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.