January 25, 2007
January 24, 2007
January 23, 2007
January 22, 2007
January 20, 2007
January 06, 2007
January 03, 2007
എപിഡോസ്സ് 3 The Return
ഇതു ഖസബില്‍ ഞാങ്ങള്‍ താമസിച്ച ഹോട്ടലിന്റെ പുറകുവശത്തെ തെരുവ്. പണ്ട് എന്റെ ചെറുപ്പകാലത്ത് വാപ്പയും ഉമ്മയുമായി അബു ദാബിയില്‍ ഞങ്ങള്‍ ഇതുപോലത്തെ ഒരു തെരുവിലാണു് താമസിച്ചിരുന്നത്. ആ പഴയ ഓര്മകള്‍ ഞാന്‍ ഇവിടെവെച്ച് പുതുക്കി.
സന്ധ്യ സമയം ബോട്ടുകള്‍ കയറിട്ട് കെട്ടാന്‍ "അഹമദ്" ശ്രമിക്കുന്നു. അഹമദിന്റെ ഭാഷ "കംസറി" ആണു അറബിയും, ഫാര്സിയും, ബലൂച്ചും കലര്ന്ന്‍ ഒരു സങ്കര ഭാഷ. സ്കൂളില്‍ അറബി പഠിച്ചതിനാല്‍ ഞങ്ങള്‍ കുറേ നേരം സംസാരിച്ചു. മല കയറാനായി ഖസബില്‍ പുതിയ റോടുകള്‍ വരുന്നതായി അവന്‍ പറഞ്ഞു. ദുബൈയില്‍ നിന്നും ഉള്ള വിനോദ സഞ്ജാരികളാണു ഖസബിന്റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗം. ഈ വര്ഷം തിരക്ക് വളരെ കുറവാണു. ഈദും, New Yearഉം ഒരുമിച്ചുവന്നതായിരിക്കാം കാരണം. ഹോട്ടലുകളില്‍ മുറികള്‍ ഉഴിവുണ്ടായിരുന്നു. കടകളും ചെറിയ സ്ഥപനങ്ങളും നടത്തിവരുന്ന മലയാളികളേയും കണ്ടു. എല്ലാവര്‍ക്കും ദുബൈയില്‍ ജോലിചെയ്യാനാണു ആഗ്രഹം. ഖസബിലെ വിദേശികളും സ്വദേശികളും നല്ലവരയ സ്നേഹ സംഭന്നരാണു. പത്തു വയസില്‍ താഴെയുള്ള പിള്ളേരെ കണ്ടാല്‍ മാറി നടക്കണം. വിദേശികളെ അധികം കണ്ടിട്ടില്ലാത്തതിനാല്‍ പുറകെ കൂടും. ഇവര്‍ വിട്ടില്‍ അറബി ഭാഷയല്ല സംസാരിക്കുന്നത്, അറബി സംസാരിച്ചാല്‍ ഇവര്‍ മനസിലാക്കിയെന്നും വരില്ല. കൂട്ടിമുട്ടലുകള്‍ കഴിയുന്നതും ഒഴിവാക്കണം. എന്നാല്‍ മുതിര്ന്നവര്‍ വളരെ മരിയാദക്കാരാണു. റോഡില്‍ വെച്ച് കണ്ടാല്‍ നമ്മള്‍ അതിധിയാണെന്ന മനസിലാക്കി അവര്‍ ചിരിക്കുകയും, "സലാം" പറയുകയും, കൈ ഉയര്ത്തി കാണിക്കുകയും, കുറഞ്ഞ പക്ഷം വണ്ടിയുടെ head-light ഫ്ലാഷ് ചെയ്യുകയെങ്കിലും ചെയ്യും. വഴി ചോദിച്ചാല്‍ പറഞ്ഞുതരാന്‍ അറിയില്ലെങ്കിലും പറയാന്‍ അറിയുന്നവനെ കണ്ടുപിടിച്ചു കൊണ്ടുവന്ന് നിര്ത്തി വഴി പറഞ്ഞുതരും. എല്ലാവര്‍ക്കും എല്ലാവരേയും അറിയാവുന്ന ഒരു കൊച്ചു ഗ്രാമം.
അറബിയില്‍ ഖസബ് എന്നാല്‍ Prosperity എന്നര്ത്ഥമുണ്ട്. പ്രത്യക്ഷത്തില്‍ അത് കാണാന്‍ കഴിയില്ലെങ്കിലും ഈ കുഞ്ഞു ഗ്രാമത്തിലാണു് "അതിധി ദേവോഭവ" എന്ന വരിക്ക് ശെരിക്കും അര്ത്ഥം ഞാന്‍ മനസിലാക്കിയത്. മരിയാതയുടെ കാര്യത്തില്‍ ഇവര്‍ Prosperous തന്നെയാണു.
ഇമറാത്തിന്റെ 30 വര്ഷം മുമ്പുള്ള രൂപം കണണമെങ്കില്‍ നിങ്ങള്‍ ഖസബിലേക്ക് പോകു. നിഷ്കളങ്കരായ ഈ മനുഷ്യരും ഒരിക്കല്‍ മാറും. ധനം ഇവരെ മാറ്റും. ദുബൈയും ഷാര്‍ജ്ജയും എല്ലാം ഒരിക്കല്‍ ഇതുപോലുള്ള സ്നേഹ സംഭന്നരായ ജനങ്ങള്‍ ജീവിച്ചിരുന്ന ഇടങ്ങളായിരുന്നു. ധനം അവരെ എല്ലാം മാറ്റി.
ഇതു അതിരാവിലെ കണ്ട ഒരു കാഴ്ച. കടല്‍ തീരത്ത് ഒറ്റക്കു നില്കുന്ന ഗ്രാമവാസി.
ഞങ്ങള്‍ തിരികെ വരും വഴി Falaj Al Muallaക്കടുത്തുള്ള മരുഭൂമിയുടെ നടുവില്‍, അറബിയില്‍ ഗഫ് എന്നറിയപെടുന്ന (Prosopis cineraria) വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു കാട് കണ്ടു. അവിടെ മേയുന്ന ഒട്ടകങ്ങളും. പലതരം പക്ഷികളെയും ഞാന്‍ കണ്ടു. അവയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഇനി ഒരു ദിവസം ഒറ്റക്ക് ഞാന്‍ വരാന്‍ തിരുമാനിച്ച. ജനം കൂടിയാല്‍ പക്ഷികള്‍ പറന്നുപോകും. പ്രത്യേകിച്ചും എന്റെ മകന്‍ അടുത്തുണ്ടെങ്കില്‍ പക്ഷി പോയിട്ട് ഒരു ഈച്ച പോലും അടിക്കില്ല.
ഇതു Ras al Khaimah നഗരത്തിനു് സമീപമുള്ള Khatt എന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്ക കണ്ട കാഴ്ച. പുറകില്‍ ഹജ്ജര്‍ മലനിര ഇളം വെയിലില്‍ മേഘങ്ങളുടെ തലോടലേറ്റ് ഉറങ്ങി കിടക്കുന്നു. അവളുടെ നീരുറവകളാല്‍ നഞ്ഞ പുല്മേടകളും വൃക്ഷങ്ങളും ഇളം കാറ്റില്‍ ഞങ്ങളെ മാടിവിളിച്ചു.
khattന്റെ പനോരമിക്‍ ഇമേജ്
പാവം ഒട്ടകങ്ങളെ വിരട്ടി ഓടിക്കുന്ന എന്റെ പെമ്പെറന്നോത്തി.
എപിഡോസ്സ് 2 The Mountain
മലയെന്നുപറഞ്ഞാല്‍ ഇതാണു അണ്ണ മല. ഭൂനിരപ്പില്‍ നിന്നും 2000m മുകളില് നിന്നുമുള്ള കാഴ്ചകള്‍ പറഞ്ഞാലും തീരില്ല. പള്ളിയാണ വണ്ടി ഓടിച്ചപ്പം ഞാന്‍ കാര്യായിറ്റ് പ്യാടിച്ച് വെറച്ച്. താഴോട്ടുള്ള ഇറക്കം ഒരു അനുഭവം തന്ന.ഇരുവശവും barricade ഇല്ലാത്ത ചരിവുകള്‍ ഉള്ള റോഡ്‍.
ശരീരത്തില്‍ Adrenaline കാര്യമായിട്ട് pump ചെയ്യുന്നുണ്ടായിരുന്നു. ഹജര്‍ (അറബിയില്‍ ഹജര്‍ حجر എന്നാല്‍ കല്ല് എന്ന് അര്ത്ഥം) മലനിരയുടെ അരംഭം ഇവിടെയാണു. 30degree gradient ഉള്ള കയറ്റവും. ഞങ്ങള്‍ മുകളിലേക്ക് പോകുമ്പോള്‍ സമയം 3pm ആയിരിന്നു. ഇരുട്ടത്തു് തിരിച്ചുള്ള വഴി മനസില്‍ ഞാന്‍ സങ്കല്പിച്ചു. മുകളിലേക്ക് പോകുന്ന അതേസമയം തിരികെ വരാനും എടുക്കും. ഒറ്റക്കാണെങ്കില്‍ പ്രശ്നമില്ല. ഞങ്ങള്‍ ഭുനിരപ്പില്‍ നിന്നും 1000 മിറ്റര്‍ വരെ വണ്ടി ഓടിച്ചു. സുന്ദരമായ ചില കാഴ്ചകള്‍ കണ്ട് ആസ്വതിച്ചു.
caramel cakeന്റെ layerകള്‍ പോലുള്ള ഈ മലകള്‍ കാലാകാലങ്ങളായി ലാവ ഒഴുകി ഉണ്ടായതാണു. ചൂടായ gas കള്‍ പുറത്തേക്ക് വന്ന ഇടം
ഞങ്ങളുടെ വഴി തടഞ്ഞ ഒരു കഷണം കല്ലിനെ ഞാന്‍ ചുമ്മ തള്ളി നീക്കുന്നു !!
കല്ലില്‍ സുഷിരങ്ങളായി കാണാം. ഓരോ layerഉം ഓരെ volcanic eruption ആണു. 50 - 30 million വര്ഷങ്ങള്‍ പ്രായമുള്ള ഈ പ്രദേശം geology
വിദ്ധ്യാര്ത്ഥികള്‍ക്ക് ഒരു നല്ല പഠന വിഷയം ആയിരിക്കും.
പ്രകൃതി കല്ലില്‍ കൊത്തിവെച്ച ശിലകള്‍. അല്പം ഭാവന പ്രയോകിച്ചാല്‍ മുഖങ്ങള്‍ കാണാം. (Just like Mt.Rushmore !!).
മലക്കും കടലിനും ഇടയില്‍ തിവ എന്ന കൊച്ചു ഗ്രാമം.
തിവ കടല്‍ തീരം
January 02, 2007
ആകാശവും ഭൂമിയും പിന്നെ കുറേ പാറക്കല്ലുകളും (എപിഡോസ്സ് 1)
പണിയെല്ലാം ബാക്കിയുള്ളവരുടെ മണ്ടക്ക് കെട്ടിവെച്ചിട്ട് മൊബൈലും off ചെതിട്ട് ഞാനും ചെറുകനും പെമ്പെറന്നോത്തിയുമായി, ഒരു tentഉം, വണ്ടിയിലെ freezer നിറയെ തീറ്റിയുമായി പോയി. ഒമാനിലെ ഖസബ് (Khasab) എന്നാ സ്ഥലത്തേക്‍.
സ്വര്‍ഗ്ഗീയമായ നിശബ്ദതയില്‍ 48 മണിക്കൂര്‍ ആ മലയോരത്തില്‍ ഞങ്ങള്‍ ചിലവിട്ടു. തിരികെ വരുമ്പോള്‍ Fujeirah വഴി അനിലേട്ടനേയും കണ്ടിട്ട് വരാം എന്നു കരുതി border postല്‍ ഉള്ള immigration officerനോട് അങ്ങനെ പോകട്ടോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു ആ വഴി പോയാല്‍ passportല്‍ entry/exit seal അടിക്കാന്‍ അവിടെ സംവിധാനം ഇല്ലാത്തതിനാല്‍, സാദ്ധ്യമല്ല എന്നു പറഞ്ഞു. ആ വഴി ദുര്‍ഘടം പിടിച്ച വഴിയാണെന്നും അദ്ദേഹം പറഞ്ഞു എന്നെ സമധാനിപ്പിച്ചു.
കണ്ട കാഴ്ചകളുടെ show highlights ഇവിടെ കുറേശെയായി (എപിഡോസുകളായി)ഇടാം.
ഞാങ്ങള്‍ ഡൊല്ഫിന്സിനെ കാണാന്‍ ബോട്ടില്‍ പോയിരുന്നു. പുട്ടുകുറ്റിയും (tele-lense) കോടാലിയും (tripod) ഒക്കെ കണ്ടപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചു ഏതോ റ്റിവികാരു് സീരിയലു് പിടിക്കാന്‍ വന്നതാണെന്ന്. Dolphinന്റെ പടം എടുക്കാന്‍ വന്ന വട്ടനാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. ഇവ Humpback dolphin (Sousa chinensis) വര്‍ഗ്ഗത്തില്‍ പെട്ടവയാണു. ബോട്ടിന്റെ കൂടെ ഇവര്‍ ഞാങ്ങളെ പിന്തുടര്ന്നു. പടങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഒന്നും വന്നില്ല. ഞാന്‍ പറഞ്ഞ സ്ഥലത്തൊന്നും ഇവന്മാര്‍ ചാടിയില്ല. കുരുത്തങ്കെട്ട ജന്ദുക്കള്‍. ഇനി ഒരിക്കല്‍ ഇതിനായി മാത്രം പോകും.

Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.