October 28, 2008

ചന്ദ്രനിലേയ്ക്ക്

 


ചന്ദ്രനിലേയ്ക്ക്
ചിലര്‍ നേരത്തേ പോയി
ദരിദ്രര്‍
കാശില്ലെങ്കിലും
ചന്ദ്രനില്‍ പോകണമെന്നാശ
ചന്ദ്രായനത്തിനായ്
പട്ടിണിക്കാരും പണിതു
ഒരു പേടകം!
-------------
ആശയം എന്റേതാണെങ്കിലും കവിത ചെത്തിമിനുക്കിയതു് എന്റെ സുഹൃത്തു് അനിലൻ

15 comments:

  1. ഇത് ചന്ദ്രനിലെ ദൃശ്യമാണല്ലോ.

    ReplyDelete
  2. keralafarmer:
    അണ്ണോ! അവിട തോന Helium 3 ഒള്ളതുകൊണ്ടു് ആളുകൾ ഒന്നുയില്ല. ഓ തന്ന.

    ReplyDelete
  3. ഇനി ആരു് അടുത്ത smiley ഇട്ടാലും അതു deleteഉം.

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. കൊള്ളാം..:)

    പിന്നെ റോഡ്, ഷീറ്റ് വിരിച്ചതു പോലെ തോന്നുന്നതുമാത്രമാണ് ഒരിത്.

    ReplyDelete
  6. ആശയം കൊള്ളാം. വണ്ടിച്ചക്രത്തിന്റെ മുമ്പില്‍ നാരങ്ങയുംകൂടി വയ്ക്കാമായിരുന്നു...
    പിന്നെ മറ്റേ പോസ്റ്റിന്റെ വാദത്തോട് യോജിപ്പില്ല കേട്ടാ.
    ഇസ്‌റോയുടെ സൈറ്റും ഗ്രാഫിക്സും മറ്റുമൊക്കെ (ചുമ്മായെങ്കിലും) വിശ്വാസത്തിലെടുത്ത് മൊത്തത്തി ഒന്നു നോക്കിക്കാണീന്ന് നിങ്ങള് .

    ReplyDelete
  7. അമേരിക്ക റോക്കറ്റ് വിട്ടു കളിക്കുമ്പോള്‍ നമുക്കൊരു വാണമെങ്കിലും (വി എസ്സിന്റെ ഭാഷയില്‍) വിടണ്ടേ മാഷേ?

    :(

    (smiley ഇല്ല)

    ReplyDelete
  8. ഹാ ഹാ.... ചന്ദ്രമോഹം നന്നായി. ആ ഒടുക്കത്തെ പരീക്ഷണാവസാനത്തിനു മുമ്പേ എവിടേയെങ്കിലും സീറ്റു പിടിക്കണം, അല്ലെ ?

    ReplyDelete
  9. ടി ദരിദ്രവാസികള്‍ തന്നെ അതേ വണ്ടിയില്‍, ഒരു ചെറ്റക്കുടില്‍
    സംഭവഠിന്റെ മച്ചിനെ പൊളിച്ച് ആകാശത്തേയ്ക്ക് വിജൃംഭിച്ചുനില്‍ക്കുന്ന ലിംഗാകൃതിയിലുള്ള റോക്കറ്റ് (വിത് ഡാങ്ലിങ്ങ് ബോള്‍സ്) ചുമന്നു കൊണ്ടുപോകുന്നു. മുന്‍പില്‍ ആണ് നായകന്‍. പിന്നില്‍നിന്നുന്താന്‍ പെണ്ണുങ്ങള്‍ക്കുത്സാഹം.

    എന്നൊരു ഐഡിയ തോന്നി... അതു തെറ്റാണോ... പറയൂ.. പറയൂ.. പറ...

    ReplyDelete
  10. റോക്കറ്റ് വഹിക്കുന്ന വണ്ടിയെ വലിക്കുന്ന മൂന്നുപേര്‍!! പിന്നില്‍ നിന്നും തള്ളുന്നവന്‍ ഒരുവന്‍. അപ്പോ റേഷ്യോ വലിക്കുന്നവന്റേയും തള്ളുന്നവന്റേയും തമ്മിലുള്ളത് 3/1. അപ്പോ വലിയെടാ വലി, തള്ളടാ തള്ള്.

    ആ‍കാശത്ത് മേഘങ്ങള്‍ ഉറഞ്ഞുകൂടാനും തുടങ്ങിയിട്ടുണ്ട്. ഫോട്ടോവില്‍ കാണുന്ന പച്ചപിടിച്ച ചെടികള്‍!! - പച്ച പാക്കിസ്ഥാനെ പ്രതിനിതീകരിക്കുന്നു.

    വെള്ള മല - ശാന്തിയുടെ പ്രതീകം.

    ദൈവമേ എനിക്കാകെ കണ്‍ഫ്യൂഷനായി

    ReplyDelete
  11. :) [സ്മയ്‌ലി ഇട്ടു]

    ReplyDelete
  12. പാവങ്ങള് വാഴത്തടയാണല്ലോ കുത്തി നിര്‍ത്തിയിരിക്കുന്നത്? പട്ടിണിക്കാരാണേലും ഇതൊക്കെ ചെയ്തല്ലോ.

    :) *

    * ഓട്ടോ: ഇനി സ്മൈലി ഇടില്ല.

    ReplyDelete
  13. ഇങ്ങനെ പറയരുത്. വലിയപണക്കാര്‍ക്കു മാത്രം കഴിയുന്ന ഒരുകാര്യം എന്നു വിചാരിച്ചിരുന്നത് പാവപ്പെട്ടവര്‍ക്കും ഇത്തിരി സമയം താമസിച്ചായാലും ചെയ്യാന്‍ പറ്റുന്നത് അഭിമാനകരമല്ലേ? പോരെങ്കില്‍, പണം ഉള്ളതു കൊണ്ടു മാത്രം ഒരു ചന്ദ്രയാന്‍ ഉണ്ടാവില്ല. അതിന് നല്ല ‘തല’യും വേണം. പണക്കാരന് ഒപ്പത്തിനൊപ്പമോ അല്ലെങ്കില്‍ ഇത്തിരി മേലേയോ നില്‍ക്കുന്ന തലയുണ്ട് ഇന്‍ഡ്യാക്കാര്‍ക്ക് .അതിലാണ് കാര്യം.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.