October 26, 2008

ബന്ധനം



എനിക്ക് ചുറ്റും ഇരുമ്പുവേലികൾ
എന്റെ സംരക്ഷണത്തിനാണെന്നവർ പറഞ്ഞു.
വേലികളെ ഞാൻ ചുംബിച്ചു.
ഞാൻ വളർന്നു.
വേലികൾ വളർന്നില്ല.
വേലിയിൽ ദേഹം തട്ടിയുരസിയിട്ടും
അവർ വേലികൾ വികസിപ്പിച്ചില്ല.
കള്ള പന്നികൾ.
ഇരുമ്പുവേലികൾ മാംസത്തിൽ അമർന്നിറങ്ങി.
വേലിയഴികളിലൂടെ ദേഹം വികൃതമായി
ഞാനൊരു സത്വമായി പരിണമിച്ചു.
വേലികളെ ഉരുക്കാൻ ഞാൻ കത്തിയുരുകി
എന്റെ കിരണങ്ങൾ ചുറ്റും പ്രതിഭലിച്ചു.
വേലികൾ ഉരുകിയില്ല.
ഞാൻ ഞാനല്ലാതായി.
എനിക്ക് ചുറ്റും ഇരുമ്പുവേലികൾ.

-----------------------------------
ചിത്രം വലുതാക്കി കാണാൻ അപേക്ഷ

13 comments:

  1. ഇവിടെ ചില മഹാ കവികൾ ഡെയിലി ഓരോ കവിത എഴുതി വിടുമ്പോൾ ഞാൻ ഒരണ്ണം എങ്കിലും എഴുതണ്ടെ?
    മാത്രമല്ല എല്ലാവനേയും വിമർശിക്കുന്ന ഞാൻ നിങ്ങൾക്കും ഒരവസരം തരണ്ടേ? ഒരു പാര അങ്ങോട്ട് കേറ്റിയാൽ ഇങ്ങോട്ടും ഒരണ്ണം കേറ്റാൻ അനുവദിക്കണം എന്നാണല്ലോ വടക്കേവിളയിലെ ചെല്ലപ്പൻ മൂപ്പർ പറഞ്ഞിരിക്കുന്നതു്. അതിനാൽ ഇതാ എന്റെ വഹ ഒരു കവിത.

    ഫൂലോഹത്തിൽ വിശ്വാസാഹിത്യ കൃതികൾ രജിച്ച് രജിച്ച് നമ്മളെ എല്ലാം പുളകം കൊളിക്കുന്ന അണന്മാരും അക്കന്മാരും ഇവിടെ വന്നു എന്റെ ഈ കഫിത വായിച്ച് അഫിപ്രായിക്കാൻ അഫ്യർത്തിക്കുന്നു.

    പിന്നെ ഇതിൽ വരഞ്ഞ 3D കുന്ത്രാണ്ടവും ഞാൻ തന്നെ ഉണ്ടാക്കിയതാണു്, ഒരു കുരുവും സൌജന്യമായി തന്നതല്ല!!

    ReplyDelete
  2. കൊട്ടുമ്പോ നല്ല കൊട്ട് തന്നെ കൊടുക്കണം ല്ലേ??

    ReplyDelete
  3. ഇരുമ്പുവേലിക്കകത്ത് തളച്ചിട്ടിരിക്കുന്നത് സ്ത്രീയെ ആണോ.. ഈ ആധുനികന്‍സ് മനസ്സിലാകാന്‍ ലേശം സമയമെടുക്കും അതോണ്ടാ.



    (ഈ വേഡ് വെരി ഉടന്‍ പിന്‍‌വലിക്കേണ്ടതാകുന്നു)

    ReplyDelete
  4. ശിൽ‌പ്പവും കവിതയും കിടിലൻ...

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കൈപ്പള്ളി,

    കവിതയും വരയും നന്നായിട്ടുണ്ട്.

    സസ്നേഹം
    ആവനാഴി

    ReplyDelete
  7. കവിതയെ പരിഹസിച്ചു കൊണ്ടു ‘കവി‘യുടെ തന്നെ ആദ്യ കമെന്റ് കവിതയുടെ മാനത്തിലേക്കു ‘ഊളിയിട്ടി‘റങ്ങുന്ന സഹൃദയനെ വഴിതെറ്റിക്കുന്നുണ്ടെങ്കിലും കവിതയിലെ ആഗോളതാപനം കണ്ടില്ലെന്ന് നടിക്കുന്നത് കവിത്വത്തോട് ചെയ്യുന്ന നിഷ്കളങ്കതയാവും.

    കവിതയ്ക്കൊപ്പം കൊടുത്ത ‘മരണക്കുണ്ടി‘ന്റെ പോട്ടം കവിതയ്ക്ക് ചന്ദ്രയാനത്തോളം റേഞ്ചുണ്ടോ ? അതോ ഭൂഗോളം വരേയോ ബൂലോകം വരെയോ എന്നെല്ലാം ഒരു കള്ളപ്പന്നിവിളിയില്‍ നിന്നും തിരിച്ചറിയേണ്ടത് വായനക്കുന്നവന്റെ ഉപ്പൂറ്റിയുടെ ബലം പോലെയിരിക്കും.

    ഭൂമിയുടെ തന്തയെ കണ്ടെത്താന്‍ മഹാവിസ്ഫോടനം നടത്തിയപോലെ തന്നെ ചന്ദ്രമതിയുടെ കല്യ്യണാലോചനയ്ക്കും എല്ലാകുടുംബക്കാരും ഒന്നിച്ചു പോയെങ്കില്‍ കല്യാണം നടക്കുമായിരുന്നു എന്നുമുള്ള കവിയുടെ മോഹം അതിരുകടന്നാതാവണം സ്വയം മറന്നു ഒരു സൂര്യതേജസ്സായി പ്രഭചൊരിഞ്ഞു ഒന്നുമല്ലാതായി ഇരുമ്പുവേലിയില്‍ തലിതല്ലിച്ചാവുന്നതിനു കാരണമാവുന്നത്.

    ReplyDelete
  8. എന്തായാലും പാരയ്ക്കു പാരയല്ലെ. ഉദ്യമം നന്നായിരിക്കുന്നു.

    ചില നേരങ്ങളിൽ ചില മനിതർ!!!!!!!!!!!!!!!

    ReplyDelete
  9. ഞാൻ പുളകം കൊണ്ടു.
    ഒരൊന്നൊന്നര പാരയായിട്ടുണ്ട്.

    ReplyDelete
  10. ഇരുംബുവേലികൾ
    കവിത ബൊട്ടം പിടിക്കണ അണ്ണന്റെതായേനെക്കൊണ്ട്
    ഇരുമ്പ് പോരായിരിക്കും
    ഇരുംബുവേലികൾ കണ്ടെന്റെ
    വിക്ഷസംബുരങ്ങള്‍ തേങ്ങി !
    ദീപസ്തംഭം മഹാശ്വര്യം !

    ReplyDelete
  11. എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടമായി ഈ വരികൾ

    ReplyDelete
  12. സഗീർ
    അപ്പോ ഇത്രക്കേ ഉള്ളൂ!

    എന്തു് ഇത്രക്കേ ഉള്ളു എന്നു് മനസിലായില്ല.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.