January 20, 2008

Birds, Birds , and more Birds !



കഴിഞ്ഞ 10 വര്ഷത്തെ പക്ഷികളുടെ പോട്ടങ്ങള്‍ കൊണ്ടു ഉണ്ടാക്കിയ ഇത്തിരി വലിയ പോട്ടം. (അല്പം നാറിയ ego boost ആണു്. ക്ഷമിക്കുമല്ലോ)

ഈ ചിത്രത്തിന്റെ പൂര്ണ രൂപം കാണാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ അമുക്കാം.







19 comments:

  1. മാഷേ, ഇത് കൊള്ളാമല്ലോ. ഇതില്‍ എന്താ മാഷേ ഇത്ര ഈഗോ ബൂസ്റ്റ്?

    ReplyDelete
  2. ഇവിടുള്ള ഈ കണ്ട പറവകളൊക്കെ കൂടി എന്റെ മോന്തായം ഉണ്ടാക്കുന്നത് കടുത്ത അഹംകാരമല്ലാതെ പിന്നെ എന്താണു്.

    ReplyDelete
  3. നിഷാദ്..
    വളരെ വളരെ നല്ല ഒരു കലാസൃഷ്ടി (അതിനി ബൂസ്റ്റ് ആയാലും ഹോര്‍ലിക്സ് ആയാലും )എന്ന് പറയാതെ വയ്യ. ഇത് ഏതെങ്കിലും പ്രത്യേക സോഫ്റ്റ്വെയറിലൂടെ ക്രീയേറ്റ് ചെയ്തതാണോ, എന്താ‍യാലും നല്ല പരിശ്രമവും സമയവും ഒക്കെ ഇതിനുപിന്നില്‍ ഉണ്ടന്ന് അറിയാവുന്നതിനാല്‍ ആശംസകള്‍.
    അവസാന പടം ഫുള്‍ ഇമേജ് സൈസില്‍ കാണാന്‍ കഴിഞ്ഞിരുന്നെന്നെങ്കില്‍-വലുതാക്കി കാണുമ്പോള്‍ പക്ഷികളെ കൂടി വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി
    (പോര്‍ട്രൈറ്റിലൊരു ഊശാന്‍ താടിയുടെ കുറവുണ്ട്..!!)

    ReplyDelete
  4. പക്ഷിപിടുത്തക്കാരാ, ഇത് ക്ഷ പിടിച്ചു...

    ReplyDelete
  5. ഇതില്‍ യാതൊരു അഹങ്കാരവുമില്ല. ഇതു ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു കലാസൃഷ്ടി തന്നെയാണ്. ഇതിന് എത്ര സമയമെടുത്തു മാഷേ?

    ReplyDelete
  6. ഇത് അടിപൊളി, മാഷേ...

    അഭിനന്ദനങ്ങള്‍‌!
    :)

    ReplyDelete
  7. ഇത് അഹങ്കാരം തന്നെയാണ്.

    ഈ ‘സംഗതികള്‍’ ഒക്കെ എനിക്കും പഠിപ്പിച്ചുതന്നില്ലേല്‍ അത് അഹങ്കാരം തന്നെയാണ്.

    കൈപ്പള്ളീ താങ്കള്‍ ഒരു “കലാപ”കാരി മാത്രമല്ല ഉജ്വലമായ കഴിവുകളുള്ള ഒരു കലാകാരന്‍ കൂടിയാണ്!! :-)

    എത്ര പക്ഷികളെയാ ഈ 10 വര്‍ഷം കൊണ്ട് ക്യാമറയിലാക്കിയത്!

    പിന്നെ പക്ഷികളുടെ ചിത്രങ്ങളില്‍ നിന്ന് രൂപാന്തരം പ്രാപിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആ യക്ഷിയുടെ (!?) പോലുള്ള അവസാനചിത്രം... യെന്റമ്മേ... ഞാന്‍ ഇയാളുടെ പണ്ടാര ഫാനായി!!

    ആ വീഡിയോയും സൂപ്പര്‍!! ആ വിഷ്വല്‍ ന് അനുയോജ്യമായ ഒരു ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കിടിലനായേനേ എന്നാണ് എനിക്ക് തോന്നുന്നത്.

    എന്തായാലും, സ്വന്തം പ്രയത്നത്താല്‍ എടുത്ത ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് വര്‍ക്കുകളും സ്വന്തം ബ്ലോഗിലൂടെ മറ്റുള്ളവരുമായി ഷേര്‍ ചെയ്യുന്നത് എങ്ങിനെയാണ് ‘ഈഗോ ബൂസ്റ്റ്’ ഉം ഹോര്‍ളിക്‍‌സും ഒക്കെ ആകുന്നത് എന്ന് മാത്രം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! യൂ ആര്‍ എ കോമ്പ്ലാന്‍ ബോയ് കൈപ്പള്ളീ... യൂ ആര്‍ എ കോമ്പ്ലാന്‍ ബോയ്.. ഗ്രേറ്റ് വര്‍ക്ക്... കീപ്പിറ്റപ്പൂ‍ൂ‍ൂ‍ൂ...

    ReplyDelete
  8. യാഹൂ ........
    ഇതു കൊള്ളാം ഇഷ്ടപെട്ടു എന്ന് പറയുന്നതിനേക്കാള്‍ അത്ഭുതപ്പെടുത്തി .
    അഭിനന്ദനങ്ങള്‍ .
    ഇതിന് എന്തോരം സമയം എടുത്തു ??

    ReplyDelete
  9. വളരെ നന്നായിരിക്കുന്നു..

    ReplyDelete
  10. ഇത്ര അധികം ചിത്രങള്‍ ! ഗംഭീരമായിരിക്കുന്നു.പിന്നെ ബ്ളോഗില്‍ വന്ന് നല്ല വാക്കുകള്‍ തന്നതിന്
    നന്ദി.(curlew) മലയാള നാമം?....

    ReplyDelete
  11. ബ്ധിം..!

    ഞാന്‍ തറെ പോയി..

    അണ്ണാ.. പോട്ടം പിടിക്കണ അണ്ണാ..

    ഇതു കിടിലം..മനോഹരം..!

    ഞാനണ്ണന്റെ പോട്ടം മണിപ്പാളീസിലു വെക്കാന്‍ തീരുമാനിച്ച്..സത്യം..ഗ്രേറ്റ് വര്‍ക്ക്..അല്പം ബൂസ്റ്റ് നമുക്കു കൂടി തരണം..:)

    ഒരു ബൂസ്റ്റ് പറഞ്ഞോട്ടാ..പ്രൊഫൈലിലെ ആ പടമൊന്നു മാറ്റി ഇതിടാവാ..

    പടച്ചോനാണെ..പലവട്ടം വന്നിട്ടും ഓടിക്കളയണത് ആ പോട്ടം കണ്ടിട്ടാണ്..;)

    ReplyDelete
  12. ചാത്തനേറ്: താടീടെ കൊറവ് മാത്രം..

    ReplyDelete
  13. ഗംഭീരം!.
    പിന്നെ അഹങ്കാരം തന്നെ, അത് അത്ര മോശമായ കാര്യമൊന്നുമല്ലെന്നേ :)
    (കഥയും കവിതയും എഴുതുന്നതിനേക്കാള്‍ വലിയ അഹങ്കാരമൊന്നുമല്ല കേട്ടോ)

    ReplyDelete
  14. ആഹാ എന്തൊരു നല്ല ഉദ്യമം.നന്നായിരിക്കുന്നു.

    ReplyDelete
  15. പ്രയാസി

    ദാണ്ടെ മാറ്റി. സാമാധാനമായല്ലി..

    ReplyDelete
  16. ഈ പരിപാടി നന്നായി..

    ReplyDelete
  17. മാഷെ,
    സ്ക്രോള്‍ ഡൌണ്‍ ചെയ്യുന്നതിനുമുന്‍പേ വല്ലാത്തൊരു അലോസരം തോന്നി, ഇങേരെന്തിനാ, ഇത്രയും കുനു കുനാന്ന് ‘കിളിപ്പോട്ടോ‘ കൊടുത്തേന്ന്!
    പക്ഷെ, പതിയെ താഴെ എത്തിയപ്പോഴല്ലെ ആ കഴുകക്കണ്ണുകള്‍ കണ്ടത്!!
    മനോഹരം!

    സൂത്രം പറഞ്ഞുതരണേ...

    ReplyDelete
  18. സംഗതി കൊള്ളാട്ടോ...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.