4 Audi's in the Parking lot
A Rolls !!!!?
Standard Double Room
മുമ്പൈയിൽ ഗോറെഗാവ് film Cityക്കടുത്തുള്ള Imperial Palace Hotel ആണു് ഇതു. 40inch LCD panel. ബാത്രൂമിൽ Jacuzziയും, LCD പനലും, എല്ലാ Standard മുറിയിൽ വരെയുണ്ടു്.
Guestകളെ airportൽ നിന്നും കൊണ്ടുവരാനും പോകാനും Audi A4 കാറുകൾ അങ്ങനെ എല്ലാ സൌകര്യങ്ങളും ഉള്ള അന്താരാഷ്ട്ര നിലവാരമുള്ള പഞ്ചനക്ഷത്ര ഹോട്ടൽ. മുമ്പൈയിലുള്ള മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളെ കാൾ ഒക്കെ rateഉം കുറവു്. ഭക്ഷണം മാത്രം അല്പം മെച്ചപ്പെടേണ്ടതായിട്ടുണ്ടെന്നതു് ഒഴിച്ചാൽ എല്ലാം കൊണ്ടും വളരെ നല്ല ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. നഗരത്തിൽ നിന്നും 25Km ദൂരെ ഒരു കുന്നിന്റെ മുകളിലാണു ഈ ഹോട്ടൽ. അതുകൊണ്ടു രാത്രി പുറത്ത് പോയി ഭക്ഷണം കഴിക്കാൻ സൌകര്യം തീരെയില്ല. പിന്നെ ഒരു cell ഫോണും work ചെയ്യില്ല.
ആത്മാർത്ഥമായി പണം ചിലവാക്കി നിർമ്മിച്ച ഒരു സംരംഭം ആണെന്നു പറായതിരിക്കാൻ നിവർത്തിയില്ല. അകവും പുറവും രൂപകല്പന ചെയ്യുന്നതിൽ വളരെ അധികം ശ്രദ്ധചെലുത്തിയിട്ടുണ്ടു്. Roman ശില്പങ്ങളും 17ആം നൂറ്റാണ്ടിലെ Aristocratic ചിത്രങ്ങളും നിറഞ്ഞ മനോഹരമായ Lobbyയും Hallകളും. ഞാൻ ആദ്യമായിട്ടാണു് ഇത്രയും finish ഉള്ള ശില്പങ്ങൾ ഇന്ത്യയിൽ കാണുന്നതു്. അന്വേഷിച്ചപ്പോൾ ആണറിയാൻ കഴിഞ്ഞതു് കെട്ടിടത്തിൽ കാണുന്ന ഓരോ ശില്പങ്ങളും ചൈനയിൽ നിർമിച്ച് ഇറക്കുമതിചെയ്തതാണു. എന്തായാലും സംഭവം ഗംഭീരം തന്നെ. ഒരു European Museum കാണുന്ന പ്രതീതിയായിരുന്നു. Worth every rupee spent.