February 22, 2010

കശാപ്പ് മത്സരം

ഈ വർഷവും Gulf Food Trade Show  ഗംഭീരമായി തന്നെ Dubai World Trade Centre  സംഘടിപ്പിച്ചു.  Hospitality and food industryയിൽ ഏർപ്പെട്ട എല്ലാ വ്യവസായ സ്ഥാപനങ്ങളും ഒത്തു ചേരുന്ന ഒരു മഹ സമ്മേളനം എന്നതിലുപരി അന്ത്രാരാഷ്ട്ര ഹോട്ടലുകളിലും  ഭക്ഷ്യ വ്യവസായ മേഖലയിലും പ്രവർത്തിക്കുന്ന chefകൾ ഒത്തു ചേരുന്ന ഒരു ഇടം കൂടിയാനു്.

Conferencകളും seminarകളും കൂടാതെ അന്താരാഷ്ട്ര നിലവാരമുള്ള  master chefകൾ certify ചെയ്യുന്ന വിവിധ ഇനം മത്സരങ്ങളും  ഉണ്ടായിരുന്നു.

ഇന്നലയും ഇന്നുമായി നടത്തിയ ചില മത്സരങ്ങളിൽ നിന്നുമുള്ള ചില ചിത്രങ്ങളാണു് ഇവ.  ഇന്ത്യ, ശ്രീ ലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്റ്റ്, സൌദി മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെല്ലാം chefകൾ വന്നിരുന്നു.

Lamb carving (കശാപ്പ്) മത്സരം.
പാശ്ചാത്യ പാചക വിധിയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണു് meat carving. മൃഗത്തിന്റെ ശരീര എല്ലുകൾ ഒഴിവാക്കി മാംസം കൃത്യമായ രീതിയിൽ മാംസ പേശികൾ പിരിയാതെ രൂപവും അളവും തെറ്റാതെ കാവർന്നെടുക്കുന്ന കല.

ഈ മത്സരത്തിൽ WTC hotelൽ Chief butcher ആയി ജോലി ചെയ്യുന്ന കോട്ടയത്തുകാരൻ പ്രദീപിനെയും പരിചയപ്പെടാൻ കഴിഞ്ഞു.  അങ്ങനെ ഈ കലാപരിപാടിയുടെ വിവിധ വശങ്ങൾ കുറച്ച് പഠിക്കാനും കഴിഞ്ഞു.

ഓരോ മത്സരാർത്ഥിക്കും ഒരു സെറ്റ് ഉപകരണങ്ങളും, (sponsor നൾഗുന്ന)ഒരു Australian lambഉം കൊടുക്കും. രണ്ടു മണിക്കൂറിനുള്ളിൽ ribs, chops, rump, medalions, steaks, t-bone steak, prime cuts etc. etc. വെട്ടി ഉണ്ടാക്കി വെക്കണം. വൃതിയോടെയും, വെടിപ്പോടെയും, ഏറ്റവും ഭംഗിയായി ചെയ്യുന്ന chefനു് സമ്മാനം.

ഏതാണുണ്ട് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും പണ്ടി പൂർത്തിയാക്കി. ഇതിൽ ആരാണു വിജയി എന്നതു് ഒറ്റനോട്ടത്തിൽ  സാധാരണ കാണികൾക്ക് പറയാൻ പ്രയാസമാണു്.

എന്തായാലും ചുമ്മ ആടിനെ ഇടം വലം വെട്ടിയിട്ട് ബിരിയാണി ഉണ്ടാക്കുന്ന പോലെയല്ല ഈ പരിപാടി എന്നു മനസിലാക്കാൻ കഴിഞ്ഞു.  (എന്നു കരുതി ബിരിയാണി ഉണ്ടാക്കുന്നതു് എളുപ്പ പണിയും അല്ല കേട്ടോ)


©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.