October 30, 2008

വളരേ busy ആയിട്ടുള്ള ചെല്ലക്കിളികളെ:

കലയുടെ പേരിൽ ഞാൻ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ കാണാൻ നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞു് (നെടുമുടി വേണു 'കൈയ്യും തലയും പുറത്തിടരുതു്' എന്ന സിനിമയിൽ പറഞ്ഞപോലെ) വളരെ കഷ്ടപ്പെട്ടു്, ബുദ്ധിമുട്ടി ഇവിടെംവരെ വന്നതിനു് വളരെ നന്ദി.

അതുകൊണ്ടാണല്ലോ ചിലർ എനിക്കു് പാരിദോഷികമായി ഒരു (മലം സൂക്ഷിക്കുന്ന) colonഉം ഉണങ്ങി വളഞ്ഞ മടങ്ങിയ ഒരു bracketഉം മാത്രം ഇട്ടുട്ടു് ഓടി പോകുന്നതു്. ഇതെന്തരിനു്? പുഴുങ്ങി തിന്നാന?

ഈ smiley കണ്ടുപിടിച്ചവനെ എന്റെ കൈയിൽ കിട്ടിയാൽ പള്ളിയാണ ഞാനവന്റ നെഞ്ചാമൂടു് ഇടിച്ച് പിരുക്കും.

എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കിൽ പറയണം ഇല്ലെങ്കി ചുമ്മ മിണ്ടാതെ പോണം. എനിക്ക് ഒരു കെറുവുമില്ല.

അവധി ദിവസങ്ങളിൽ പിള്ളേരെ കളിപ്പിച്ചു് ചുമ്മ വീട്ടിലിരിക്കുന്ന നേരത്തു് ഈ 3D കോപ്പെല്ലാം ഉണ്ടാക്കിവിടുന്ന എന്നേ വേണം പറയാൻ. Commentആയി ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെടെയ്. ഈ colonഉം bracketഉം മാത്രം ഇവിടെ ഇട്ട് നാറ്റിക്കാതിരുന്നാ മതി. ഇതൊരുമാതിരി വേണ്ടിടത്തും വേണ്ടാത്തിടത്തും കോഴി തൂറിയിടണ കണക്ക് ഇട്ട് ഇട്ട് പോയാൽ മോശമല്ലെടെയ്?.

അതുകൊണ്ടു് ഇനി എന്റെ ബ്ലോഗിൽ വരുമ്പം ഒന്നും പറയാനില്ലെങ്കി ഒന്നും എഴുതല്ലും. "കൊള്ളൂല്ലടെയ് കോപ്പെ" അല്ലെങ്കി "ഇത്തിരിക്കൂട magenta ഇടു് മച്ച" എന്നെങ്കിലും എഴുതണം. ഒരു smiley മാത്രം ഇട്ടു് ബുദ്ധിമുട്ടണമെന്നില്ല.

കേട്ടല്ലെ?

October 28, 2008

ചന്ദ്രനിലേയ്ക്ക്

 


ചന്ദ്രനിലേയ്ക്ക്
ചിലര്‍ നേരത്തേ പോയി
ദരിദ്രര്‍
കാശില്ലെങ്കിലും
ചന്ദ്രനില്‍ പോകണമെന്നാശ
ചന്ദ്രായനത്തിനായ്
പട്ടിണിക്കാരും പണിതു
ഒരു പേടകം!
-------------
ആശയം എന്റേതാണെങ്കിലും കവിത ചെത്തിമിനുക്കിയതു് എന്റെ സുഹൃത്തു് അനിലൻ

October 26, 2008

ബന്ധനം



എനിക്ക് ചുറ്റും ഇരുമ്പുവേലികൾ
എന്റെ സംരക്ഷണത്തിനാണെന്നവർ പറഞ്ഞു.
വേലികളെ ഞാൻ ചുംബിച്ചു.
ഞാൻ വളർന്നു.
വേലികൾ വളർന്നില്ല.
വേലിയിൽ ദേഹം തട്ടിയുരസിയിട്ടും
അവർ വേലികൾ വികസിപ്പിച്ചില്ല.
കള്ള പന്നികൾ.
ഇരുമ്പുവേലികൾ മാംസത്തിൽ അമർന്നിറങ്ങി.
വേലിയഴികളിലൂടെ ദേഹം വികൃതമായി
ഞാനൊരു സത്വമായി പരിണമിച്ചു.
വേലികളെ ഉരുക്കാൻ ഞാൻ കത്തിയുരുകി
എന്റെ കിരണങ്ങൾ ചുറ്റും പ്രതിഭലിച്ചു.
വേലികൾ ഉരുകിയില്ല.
ഞാൻ ഞാനല്ലാതായി.
എനിക്ക് ചുറ്റും ഇരുമ്പുവേലികൾ.

-----------------------------------
ചിത്രം വലുതാക്കി കാണാൻ അപേക്ഷ

"Lust"

കോളാഷ് എന്ന ബ്ലോഗിനു വേണ്ടി നിർമിച്ച എന്റെ സംഭാവനകളിൽ പെട്ട രണ്ടു 3D ചിത്രങ്ങളാണു് ഇവ.
"കൊളാഷ്" എന്ന ബ്ലോകിന്റെ ലക്ഷ്യം ഒരു വിഷയത്തെ കഥ, കവിത, ചിത്രരചന, സംഗീതം തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണു് .
ഇപ്രാവശ്യത്തെ വിഷയം "Lust / കാമം " ആയിരുന്നു.



©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.