മണല്കാട്ടില്‍ ഒരു കൂടിക്കാഴ്ച.
അഞ്ജാതവും നിഗൂഢവുമായ മണല്കാട്ടിലെ സംഗേതത്തില്‍ ചില ബ്ലഗാക്കള്‍ ഒത്തുചേര്ന്നു. പല വിഷയങ്ങളും ചര്‍ച്ച ചെയ്തു ഒത്തുതീര്‍പ്പാക്കി. കൂടിക്കാഴ്ചയുടെ ചില ദൃശ്യങ്ങള്‍.
ഈ ബ്ലഗാവിനെ ഉദ്ദേശിച്ച് മാത്രമാണു് 180 കീ.മീ. ദൂരത്തുള്ള മനുഷ്യവാസമില്ലാത്ത മണല്ക്കാട്ടിലേക്ക് പോകാന് ഇടയായത്. ബ്ലഗാവിനു് സ്വരം താഴ്ത്തി സംസാരിക്കാന് കഴിയില്ല എന്നൊരു വൈകല്യമുണ്ട്.
പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത ചില വിഷയങ്ങള്‍ പയറ്റി തീര്‍ക്കുകയും ചെയ്തു്.
ഇതിനുള്ളില് എവിടെയോ ഒരു Dingolapi thendikurupp എന്ന "പൂച്ചാണ്ടിയെ "കണ്ടല്ലോ
ഭക്ഷണങ്ങളിലെ വിഷാംശം പരിശോദിക്കുന്നതില് പ്രത്യേക പരിശീലനമുള്ള ഒരു ബ്ലഗാവാണു് അവര്‍ കൂടെക്കൂട്ടിയിരുന്നു
വീണ്ടും വീണ്ടും ഭക്ഷണങ്ങള് പരിശോധിക്കുന്നു.
ഫോട്ടോഗ്രാഫറിനെ ഈ ബ്ലഗാവ് ഫലം ചൂണ്ടി ഭീഷണി പെടുത്തുകയുണ്ടായി.
ഈ ബ്ലഗാവ് ഒന്നും പറഞ്ഞില്ല, യോഗം പിരിയുന്നവരെ കവിതയിലൂടെ മാത്രം പല കാര്യങ്ങളും പറഞ്ഞു. ആര്‍ക്കും ഒന്നും മനസിലായില്ല.
കവി എത്ര ശ്രമിച്ചിട്ടും മരം അനങ്ങിയില്ല
ഒരു കവിത ജനിക്കുന്നു
കവിത ചൊല്ലി തീര്ന്നതും കവിയുടെ തലക്കിട്ട് ദില്ബന് ഒരു പെട പെടച്ചു
വിചാരത്തിനിടയില്‍
ഇദ്ദേഹം തന്റെ വിചാരങ്ങള് കൊണ്ടു മാത്രം തണുപ്പിനെ ചെറുക്കാനുള്ള യോഗാസനം പഠിപ്പിക്കുകയായിരുന്നു. കണ്ണുകള്ക്കും കാമറക്കും അദൃശ്യമായ വിവ്ധ "വിരല്" ആസനങ്ങള് അദ്ദേഹം എല്ലാവരെയും കാണിച്ചുകൊടുത്തു.
കവി പാടി, "ഹാ വാഹനം, ഹാ വാഹനം, അധികതുംഗപദത്തില്‍ വാഹനം, വാഹനമൂലം ശിരഃപീഡനം , വാഹനമൂലം ശിരഃപീഡനം"
തലമണ്ടയില്‍ പിള്ളേര്‍ വണ്ടി ഓട്ടിച്ച് കേറ്റുമെന്നും അത് കാരണം തലവേദന വരും എന്ന് പറഞ്ഞതാണു്. ആര്‍ക്കും ഒന്നും മനസിലായില്ല.
അപ്പോഴാണു ആ വാഹനം ബ്ലഗക്കന്മാരുടെ തലക്കുമീതെ വന്നത്. പിന്നെല്ലാം വളരെ പെട്ടന്നായിരുന്നു...
വാഹനം തലയില് വീഴുന്നത് അവസാനം കണ്ട ബ്ലഗാവ് ഇദ്ദേഹമായിരുന്നു.