കോളാഷ് എന്ന ബ്ലോഗിനു വേണ്ടി നിർമിച്ച എന്റെ സംഭാവനകളിൽ പെട്ട രണ്ടു 3D ചിത്രങ്ങളാണു് ഇവ.
"കൊളാഷ്" എന്ന ബ്ലോകിന്റെ ലക്ഷ്യം ഒരു വിഷയത്തെ കഥ, കവിത, ചിത്രരചന, സംഗീതം തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണു് .
ഇപ്രാവശ്യത്തെ വിഷയം "Lust / കാമം " ആയിരുന്നു.
കൂടുതല്‍ സിംബോളിക് ആയി തോന്നുന്നത് രണ്ടാമത്തേതാണ്, ആദ്യത്തേത് വെളിച്ച വിന്യാസം കൊണ്ട് നല്ലതാണെങ്കിലും.
ReplyDeleteപിന്നെ, ആ ലിങ്ക് വര്‍ക്ക് ചെയ്യൂന്നില്ല... ശരിയാക്കുമല്ലോ..
ലിങ്ക് ശരിയായി.. ഓ.കെ..
ReplyDeleteആദ്യത്തേത് കാണാന്‍ ഭംഗിയുണ്ട്.
ReplyDeleteരണ്ടാമത്തേത്.. ഹെന്റെ, വക്ഷസ്സാംബുരങ്ങളേ! ദെന്താദ്!!!
നന്നായിട്ടുണ്ട്.
(ഇവ ഏതെല്ലാം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മറ്റും എഴുതിയാല്‍ നന്നായിരുന്നു.)
Software: 3D Studio MAX V9
ReplyDeleteRenderer: Mental Ray
രണ്ടു ചിത്രങ്ങളും മികച്ചത്..രണ്ടാമത്തേത് വിഷയത്തോട് കൂടുതല്‍ നീതി പുലര്ത്തി എന്നു തോന്നുന്നു !
ReplyDeleteകാനായി കുഞ്ഞിരാമന്റെ അവാര്‍ഡ് ഫലകങ്ങള്‍ പോലെയുണ്ടല്ലോ ആദ്യത്തേത്.
ReplyDeleteകൊളാഷുകള്‍ക്ക്, രൂപത്തിന്മേലുള്ള പരീക്ഷണത്തിനുപരി പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ട്. അതുവ്യക്തമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരീക്ഷണം പരാജയപ്പെടില്ലേ എന്ന് വളരെ ദുര്‍ബലമായ ഒരു സംശയം എനിക്കുണ്ട്. വ്യക്തമാക്കുക എന്നാല്‍ വാക്കാല്‍ എഴുതുക എന്നല്ല, മറിച്ച് ആവിഷ്കരിക്കപ്പെട്ട മാദ്ധ്യമത്തിലൂടെ.. ലസ്റ്റ്/കാമം നല്ല ആശയമാണ്. ഒരുപാട് സങ്കീര്‍ണ്ണതകള്‍ കൂടിക്കുഴഞ്ഞത്. എന്നുവച്ചാല്‍ ഒരു കൊളാഷിലൂടെ ആവിസ്കാരം തേടാന്‍ പറ്റിയ എല്ലാം ഉള്ളിലടക്കുന്ന പ്രത്യേക അനുഭവം. ഇവിടെ ഇട്ട 3ഡി ചിത്രമാകട്ടേ അധികം കണ്ടു പരിചയമില്ലാത്തതും. രണ്ടാമത്തെ ചിത്രം കുറേയേറെ തുറന്നു വച്ചതുപോലെയായില്ലേ എന്നൊരു സംശയം. നീണ്ട കോലും ബാളുകളും വിവൃതമായ കുതിരലാടാകൃതിയിലുള്ള സ്ത്രീയവയവവും അതിനുള്ളിലെ മുലകളും..ആശയം അങ്ങനെയങ്ങ് വ്യക്തമാവുമ്പോള്‍ കലാപരത നഷ്ടപ്പെടില്ലേ എന്നാണ് സംശയം. ഈ ചിത്രം വച്ചു തന്നെ മറ്റു ചില കാര്യങ്ങള്‍ ആലോചിക്കാവുന്നതു മറക്കുന്നില്ല. ലൈംഗികതയ്ക്കുള്ളിലെ യാന്ത്രികത, മരവിപ്പ് എന്നിവ. ഒപ്പം സ്ത്രീയുടെ തുറന്നതും പുരുഷന്റെ അടഞ്ഞതുമായ രൂപ മാതൃകകള്‍, ചുവരുകള്‍ക്കുള്ളിലെ സ്വകാര്യത എന്ന യാഥാസ്ഥിതികത..എന്നിരിക്കിലും വല്ലാതെ വെളിവായിപോകുന്ന ആശയം, അതും ഏവര്‍ക്കും അഭിപ്രായമുള്ള ജീവിത രഹസ്യത്തെപ്പറ്റിയുള്ളയുള്ളതാവുമ്പോള്‍, കലയെ കൊല്ലുകതന്നെ ചെയ്യില്ലേ എന്നു ചോദിച്ചുകൊണ്ട് രണ്ടാമത്തെ ചിത്രത്തിന് എന്റെ വിമര്‍ശനക്കുറിപ്പ്...
ReplyDeleteരണ്ട് ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.
ReplyDeleteരണ്ട് ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.
ReplyDeleteശിൽപ്പങ്ങൾ എന്ന് വിളിക്കട്ടെ ഇവയെ..3ഡി ചിത്രം ഒരു സാങ്കൽപ്പിക ശിൽപ്പം തന്നെയല്ലേ..ഞാൻ 3ഡി ആയിരിക്കുന്നതുകൊണ്ട് എനിക്ക് എന്നെ 3ഡി ആയി തൊട്ടറിയാൻ കഴിയുന്നതുകൊണ്ട് മാത്രം ഇതിനെ ശിൽപ്പം എന്ന് വിളിക്കാൻ കഴിയില്ല എന്ന് വരുന്നതല്ലാതെ മറ്റ് വ്യത്യാസങ്ങളില്ലല്ലോ.ഞാൻ 3ഡി അല്ലെങ്കിൽ എന്നെ തൊട്ടറിയാൻ കഴിയുന്നില്ല എങ്കിൽ എന്നെ മുൻനിർത്തി ചിന്തിച്ചാൽ എന്നെപ്പോലൊരു സാങ്കൽപ്പിക ശിൽപ്പം എന്ന നിലയിൽ ഇവയെ ശിൽപ്പം എന്ന് വിളിക്കുന്നു.
ReplyDeleteരണ്ട് ശില്പങ്ങളിൽ ആദ്യത്തേതിന് പുരുഷവും,സ്ത്രൈണവുമായ ഭാവങ്ങൾ ഏകമൂലമാണ്.ഒരു ചുവട്ടിൽ നിന്ന് മുളച്ച രണ്ട് വ്യത്യസ്ത സസ്യങ്ങൾ പോലെ.സ്ത്രൈണത്തിൽ ചുറ്റിനിൽക്കുന്നു പുരുഷം എന്ന ദുർബലത പൌരുഷം എന്ന് കൊണ്ടാടപ്പെട്ട തമാശക്ക് നൽകിയിരിക്കുകയും ചെയ്യുന്നു.
രണ്ടാമത്തേത് കൂടുതൽ അക്രമാസക്തമാണ് ആഞ്ഞ് കുത്തിയ ഒരു കത്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് പുരുഷത്വവും വേദനയിൽ പുളഞ്ഞ ഒരു ഇഴജന്തുവിനെ ഓർമ്മിപ്പിച്ചുകൊണ്ട് സ്ത്രീത്വവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.പുളയുന്ന വ്യാളിയെ കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട് ആഞ്ഞുകുത്തുന്ന ഗീവർഗീസ് പുണ്യവാളനേയും ഓർമ്മിപ്പിച്ചു അത്
രണ്ടും കാമം എന്ന സൌന്ദര്യസങ്കൽപ്പത്തെ പൊളിച്ചെഴുതലാണ്.അഭിനന്ദനങ്ങൾ
പടങ്ങള്‍ കലക്കന്‍ കൈപ്പള്ളീ
ReplyDeleteഅസൂയ വന്നിട്ടും കാര്യമില്ലാത്തതു കൊണ്ട് അസൂയപ്പെടുന്നില്ല
രണ്ടും നന്നായിരിക്കുന്നു കൈപ്പള്ളീ
ReplyDeleteരണ്ടാമത്തേത് വെള്ളെഴുത്ത് പറഞ്ഞതുപോലെ ഇത്ര തുറന്നതാവേണ്ടിയിരുന്നില്ല എന്ന് തോന്നി.
പണി നന്നായി! (ശില്‍പ്പം ആസ്വദിക്കാന്‍ തക്ക നിലവാരം എനിക്കില്ല). എങ്കിലും ഒരു സംശയം കൈപ്പള്ളീ, ആദ്യ ചിത്രം തറയില്‍ വച്ചിരിക്കുന്നതായാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ (ഐസൊമെട്രിക് വ്യൂവില്‍) ശില്പ്പത്തിന്റെ ചുവടും തറയും തമ്മില്‍ സിമിട്രി വേണ്ടേ? (രണ്ടാമത്തെ ചിത്രത്തില്‍ ഈ ന്യൂനത തോന്നിയില്ല. അതില്‍ തറയുമായി പെര്‍ഫെക്റ്റ് മാച്ച്!).
ReplyDeleteഞാന്‍ ഓവറായോ? എങ്കില്‍ ക്ഷമിക്കുക; ഒരു പൊട്ട സംശയം എന്ന് കരുതി.
:)
സനാതനന്‍|sanathanan said...
ReplyDelete"പുളയുന്ന വ്യാളിയെ കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട് ആഞ്ഞുകുത്തുന്ന ഗീവർഗീസ് പുണ്യവാളനേയും ഓർമ്മിപ്പിച്ചു അത്"
കലാകാരന്റെ ഭാവനക്കതീതമായി സങ്കല്പിപ്പാൻ പ്രേക്ഷകനു് സാധിക്കും എന്നു് ഞാൻ വിശ്വസിക്കുന്നു. സനാതനൻ അതിവിടെ തെളിയിച്ചു.
രണ്ടാമത്തെ ചിത്രത്തിൽ സ്വകാര്യമായി മുറിക്കുള്ളിലെ സംഭവിക്കുന്ന ഒരു രംഗം എന്നതിലുപരി ഞാൻ താങ്കൾ നൾഗിയ വ്യാഖ്യാനം ഞാൻപോലും ചിന്തിച്ചില്ല.
എന്റെ സൃഷ്ടികളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നതും അതുതന്നെയാണു്. ഒരു കലാകാരനു് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരവും ഇതുതന്നെയാണു്. നന്ദി സനാതന.
അനിലൻ:
പലവെട്ടം ആലോചിച്ചതാണു് ഇതേ കുറിച്ച്. അതെ അല്പം പ്രകടമായി എന്നു് എനിക്കും തോന്നി.
പാഞ്ചാലി :: Panchali
ചോദ്യം പ്രസക്തമാണു്. ഓവറായില്ല.
രണ്ടു കാര്യങ്ങൾ:
1) ഇതു് isometric projection അല്ല. Perspective ആണു്. 35mm Lense settingൽ render ചെയ്തതാണു്. ശില്പത്തിന്റെ വലുപ്പം അറിയിക്കാതിരിക്കാനാണു് നിഴലുകൾ മനഃപൂരവ്വം ഒഴിവാക്കിയതു്. മുറിയുടെ അകൃതിയും ചതുരമല്ല. ഇതെല്ലാമാണു് ചിത്രത്തിനു് perspective deformation ഉണ്ടാക്കുന്നു്.
2) എന്റെ അഭിപ്രായത്തിൽ ഒരു വസ്തു മാത്രമുള്ള 3D artൽ scaleഉം orientationഉം അപ്രസക്തമാകാം. :)
ആവനാഴി അണ്ണനു്:
അഭിപ്രായം എഴുതിയിട്ടതിനു് ശേഷം deleteചെയ്തതു് തീരെ ശരിയായില്ല. അതു് ഇനി ഞാൻ എവിടെ പോയി തപ്പണം?
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി. സമയം കിട്ടുമ്പോൾ വീണ്ടു 3D ശില്പങ്ങൾ ഉണ്ടാക്കാം :)
രണ്ടാമത്തെ സൃഷ്ടി കാലിക പ്രാധാന്യമര്‍ഹിക്കുന്നു.
ReplyDelete“ഗാസാമുനമ്പിലേക്കു കുതിച്ചു കയറുന്ന ഇസ്രായേലി മിസൈല്‍”
നന്നായിട്ടുണ്ട്..
ReplyDeleteഎനിക്കിഷ്ടം രണ്ടാമത്തേത് തന്നെ. വിഷയം എന്തെന്ന് വിളിപ്പെടുത്തിയ സ്ഥിതിക്ക് ശില്‍പം വിഷയത്തോട് നീതി പുലര്‍ത്തും വിധം അനാവൃതമായത്തില്‍ തെറ്റില്ല. ശില്‍പം കണ്ടപ്പോള്‍ സനാതന്റെ കമന്റില്‍ പറഞ്ഞത് പോലെ
ReplyDelete(" പുരുഷത്വവും വേദനയിൽ പുളഞ്ഞ ഒരു ഇഴജന്തുവിനെ ഓർമ്മിപ്പിച്ചുകൊണ്ട് സ്ത്രീത്വവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു" ) ചില ചിന്തകളാണ് എന്റെ മനസ്സിലും കടന്നു പോയത്. പുരുഷാവയത്ത്തിനു ചെങ്കോലിനെ അനുസ്മരിപ്പിക്കുന്ന അലങ്കാരങ്ങളും കൂടിയായപ്പോള്‍ അത് പുരുഷന്റെ കടന്നു കയറ്റം, അഥവാ അധികാര സ്ഥാപനം എന്നൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അത് ഏറെ കാലിക പ്രസക്തവുമാണ്. ബരോക്ക് ശൈലികളെ ഓര്‍മിപ്പിക്കുന്ന "കടഞ്ഞെടുത്ത" എന്ന് പറയാന്‍ പ്രേരിപ്പിക്കുന്ന ശില്പ സൌന്ദര്യവും കൂടി ചേര്‍ന്നപ്പോള്‍ വിഷയവുമായി സൌന്ദര്യ സങ്കല്പങ്ങളും കൈ കോര്‍ക്കുന്നു. അത് കൊണ്ട് എന്റെ ഇഷ്ട ശില്‍പം , ശില്‍പം 2 തന്നെ.........സസ്നേഹം