Showing posts with label dune. Show all posts
Showing posts with label dune. Show all posts

June 26, 2009

The "Apple Tree"


Apple of Sodom (Calotropis Procera)
Liwa, UAE

January 07, 2009

തീർത്ഥാടനം -2



വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം
ഇമറാത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണു് ഗഫ് (Prosopis cineraria). പക്ഷികൾക്കും ചെറുപ്രാണികൾക്കും കൂടുകൂട്ടി പാർക്കാനും, ഈ പ്രദേശത്തിന്റെ മണ്ണൊലിപ്പ് തടയാനും, മണ്ണിൽ nitrogenന്റെ അളവു കൂട്ടാനും ഈ വൃക്ഷം സഹായകരമാണു്. ഗഫ് വൃക്ഷത്തെ സംരക്ഷിക്കേണ്ടതു് ഈ പ്രദേശത്തിന്റെ ആവശ്യമാണു്. 30 വർഷം മുമ്പ് ഇമറാത്തിൽ അനേകം ഗഫ് മരങ്ങൾ ഉണ്ടായിരുന്നു. ഇന്നു് അവ ചില park-കളിൽ മാത്രമായി ചുരുങ്ങി. നഗരത്തിന്റെ വളർച്ചയുടെ ഭാഗമായി ഇവ നഷ്ടമായി തുടങ്ങിയിരിക്കുന്നു. ഭൂരിഭാഗം പ്രവാസികൾ ഉൾപെടുന്ന പൊതുജനത്തിനും ഈ വൃക്ഷത്തെ കുറിച്ചു് ഒട്ടും അറിവില്ല്ല. Barbecue ചെയ്യാൻ ശിഖരങ്ങൾ ഒടിക്കുക, കെട്ടിട നിർമ്മാണത്തിനിടയിലും, ഇല കൊഴിയുന്നു എന്ന പേരിലും അനധികൃതമായി വെട്ടി നശിപ്പിക്കുക, തുടങ്ങിയ വിവരക്കേടുകൾ നമ്മളുടെ സ്വന്തം മല്ലൂസ് തന്നെ ചെയ്യുന്നതു പലപ്പോഴും കണ്ടിട്ടുണ്ടു്.

ഈ വൃക്ഷത്തെ ഇമറാത്തിന്റെ ദേശീയ വൃക്ഷമായി പ്രഖ്യാപിക്കാൻ പ്രകൃതിസ്നേഹികൾ പരിശ്രമിക്കുന്നുണ്ടു. ദേശീയ വൃക്ഷമായി പ്രഖ്യാപിക്കുന്നതുകൊണ്ടു വൃക്ഷത്തിനെ വംശനാശത്തിൽ നിന്നും ഒഴിവാക്കാനും കഴിയും. കൂടുതൽ വിവരം ഇവിടെ

January 06, 2009

തീർത്ഥാടനം -1



രാവിലത്തെ ഷാർജ്ജ ദുബൈ ട്രാഫിൿ ഭയന്നു കൊച്ചു വെളുപ്പാങ്കാലത്തു് തന്നെ പണി സ്ഥലത്തെത്തി. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോഴ് ഇരുണ്ടുകൂടിയ കിഴക്കൻ ചക്രവാളതിൽ സൂര്യൻ ഉദിച്ചിട്ടില്ല. ഈ മഹാ നഗരം കെട്ടിടങ്ങൾ കൊണ്ടു നിറയും മുമ്പു് ഓഫിസിൽ നിന്നു നോക്കിയാൽ 30km അകലെ എന്റെ തീർത്ഥാടന കേന്ത്രമായ വർഖയിൽ സൂര്യോദയം കാണാമായിരുന്നു. ഇന്നെന്റെ മുന്നിൽ ഇരുമ്പും ചില്ലും കൊണ്ടു നിർമിച്ച് കുറേ മറകൾ മാത്രം. ഞാനും സഹായിച്ചു നിർമ്മിച്ച മറകൾ.

വർഖ എന്നും എന്റെ ധ്യാന കേന്ദ്രമായിരുന്നു. അനേകം പക്ഷികളും, അതിസുന്ദരമായ മൺ കുന്നുകളും നിറഞ്ഞ, പ്രശാന്ത സുന്ദരമായി പ്രദേശം.

വർഖക്ക് പോകുന്ന വഴിയിൽ ഞങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടമുണ്ടു. മരുഭൂമിയിലെ മണ്ണും മരങ്ങളും കോരി മാറ്റി കെട്ടിടങ്ങളുടെ നിർമ്മാണം വർഖ വരെ എത്തി നില്ക്കുന്നു. ഞാനും കൂട്ടുനിന്നു നിർമ്മിച്ച മറകൾ എന്റെ ഈ സൂര്യോദയം മറക്കുന്നു.

വർഖയിലെ മൺ കുന്നുകളും സൂര്യോദയവും ഇനി എത്രകാലം ഉണ്ടാകും എന്നറിയില്ല.

പക്ഷെ ഈ സൂര്യോദയം എനിക്കുള്ളതാണു്. കാമറ kit തോളത്തു് കയറ്റി ഞാൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഇറങ്ങി...

January 20, 2008

Weekend Photo Trip - Ras al Khaimah - Fujeirah - Part 2


Natural Rock Garden Euphorbia larica


കല്‍ മരം - കല്ലില്‍ അലിഞ്ഞുച്ചേര്ന്ന വൃക്ഷം.


വന്ന വഴി


പജ്ജി മോള്‍

January 10, 2008

കന്യക


‌Virgin Dune at Warqa

"non"-virgin Dune at Warqa
പിള്ളേര്‍ കേറിയിറങ്ങിയ മണ്‍ കുന്ന്



ഒരു തിരിഞ്ഞ് നോട്ടം




ഞ്യായിങ് ! വാ തന്ന് തന്ന്.

February 02, 2007

വീണ്ടും ഒരു Warqa സന്ദര്‍ശനം

വെള്ളിയാഴ്ച രാവിലെ. (എന്നു വെച്ചാല്‍ 11:am രാവിലെ അല്ല ലവമ്മാരു് പറയുമ്പെലെ ungodly hour ആയ 7:00am രാവിലെ !! ) Warqaയില്‍ ഒരു work siteല്‍ പോകാനുണ്ടായിരുന്നു. എന്തായാലും രാവിലെ എണീക്കണം എന്നാല്‍ പിന്നെ ഇത്തിരി നേരത്തെ തന്നെ ആകാം എന്നു കരുതി. കൊറക്കണതെന്തിനു്, പ്രാന്തു പിടിച്ച 5 മണിക്ക് എണീറ്റ്. റോട്ടിലൊന്നും ഒരു തെണ്ടിയും ഇല്ലായിരുന്നു. അതെങ്ങന ഷാര്‍ജ്ജയില്‍ എന്നെപോലെ വേറെ പിരന്തന്മാര്‍ ആരേങ്കിലും കാണുമോ? റോട്ടിലെ സര്‍വ്വശക്തനും സകല അധികാരവുമുള്ള വണ്ടികള പോട്ടം പിടിക്കണ പടച്ചതമ്പുരാനായ speeding കാമറ പിടിക്കാതെ 119ല്‍ തന്നെ വണ്ടി E311 വഴി വിട്ടു. Warqaയിലെ മണ്‍ കുന്നുകള്‍ കുറ്റാകൂരിരിട്ടില്‍ എന്നോടു പറഞ്ഞു: "കൈപ്പള്ളി ടാ.. !! നീ ആങ്ങാട്ട് എവട പ്വാണു്? ഇഞ്ഞാട്ട് കൊണ്ടുവാട.. " എന്ന് എന്നെ വെല്ലുവിളിച്ചു. ഞാന്‍ വിട്ടുകൊടുത്തില്ല. കൊണ്ടു ചെന്നു. അവിടെ അതി സുന്ദരമായ ഏകാന്തത ഞാന്‍ അനുഭവപ്പെട്ടു. വെട്ടവും വെളിച്ചവും concrete കല്‍ മേടകള്‍ എല്ലാത്ത പ്രദേശം. കാറ്റ് തലോടി വരച്ച വരകളുള്ള മണ്മലകള്‍. അപ്പോള്‍ ചക്രവാളത്തിന്റെ വിളുമ്പില്‍‍‍ ദിവാകരന്‍ മേഘങ്ങള്‍ നീക്കി എന്നെ നോക്കി. ഭാഗ്യത്തിനു പെട്ടം പിടിക്കണ പെട്ടി വണ്ടിയില്‍ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ ഇതു എല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞു ഭലിപ്പിക്കേണ്ടി വരുമായിരുന്നു. :)






















©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.