കലയുടെ പേരിൽ ഞാൻ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങൾ കാണാൻ നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞു് (നെടുമുടി വേണു 'കൈയ്യും തലയും പുറത്തിടരുതു്' എന്ന സിനിമയിൽ പറഞ്ഞപോലെ) വളരെ കഷ്ടപ്പെട്ടു്, ബുദ്ധിമുട്ടി ഇവിടെംവരെ വന്നതിനു് വളരെ നന്ദി.
അതുകൊണ്ടാണല്ലോ ചിലർ എനിക്കു് പാരിദോഷികമായി ഒരു (മലം സൂക്ഷിക്കുന്ന) colonഉം ഉണങ്ങി വളഞ്ഞ മടങ്ങിയ ഒരു bracketഉം മാത്രം ഇട്ടുട്ടു് ഓടി പോകുന്നതു്. ഇതെന്തരിനു്? പുഴുങ്ങി തിന്നാന?
ഈ smiley കണ്ടുപിടിച്ചവനെ എന്റെ കൈയിൽ കിട്ടിയാൽ പള്ളിയാണ ഞാനവന്റ നെഞ്ചാമൂടു് ഇടിച്ച് പിരുക്കും.
എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കിൽ പറയണം ഇല്ലെങ്കി ചുമ്മ മിണ്ടാതെ പോണം. എനിക്ക് ഒരു കെറുവുമില്ല.
അവധി ദിവസങ്ങളിൽ പിള്ളേരെ കളിപ്പിച്ചു് ചുമ്മ വീട്ടിലിരിക്കുന്ന നേരത്തു് ഈ 3D കോപ്പെല്ലാം ഉണ്ടാക്കിവിടുന്ന എന്നേ വേണം പറയാൻ. Commentആയി ഒന്നും കിട്ടിയില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെടെയ്. ഈ colonഉം bracketഉം മാത്രം ഇവിടെ ഇട്ട് നാറ്റിക്കാതിരുന്നാ മതി. ഇതൊരുമാതിരി വേണ്ടിടത്തും വേണ്ടാത്തിടത്തും കോഴി തൂറിയിടണ കണക്ക് ഇട്ട് ഇട്ട് പോയാൽ മോശമല്ലെടെയ്?.
അതുകൊണ്ടു് ഇനി എന്റെ ബ്ലോഗിൽ വരുമ്പം ഒന്നും പറയാനില്ലെങ്കി ഒന്നും എഴുതല്ലും. "കൊള്ളൂല്ലടെയ് കോപ്പെ" അല്ലെങ്കി "ഇത്തിരിക്കൂട magenta ഇടു് മച്ച" എന്നെങ്കിലും എഴുതണം. ഒരു smiley മാത്രം ഇട്ടു് ബുദ്ധിമുട്ടണമെന്നില്ല.
കേട്ടല്ലെ?
ഹ ഹ ഹ കൈപ്പള്ളി ഞാനും ഇടട്ടെ ഈ പോസ്റ്റില്‍ ഒരു :) (സ്മൈലി)
ReplyDeleteസംഭവം പറഞ്ഞത് അപ്പടി നേര് തന്നെ. ചുമ്മാ വന്നിട്ട് പോകുന്ന സ്മൈലി കാണുമ്പോള്‍ ചില അവസരങ്ങളില്‍ പെരുത്ത് കയറും.
ഉദാഹരണം - ബൂലോഗകാരുണ്യത്തില്‍ മരണത്തോട് മല്ലിടുന്ന ഒരു കുട്ടിക്ക് സഹായം അഭ്യര്‍ത്തിച്ച് പോസ്റ്റിട്ട്റ്റപ്പോഴും, ബീഹാറില്‍ വെള്ളപൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ പോസ്റ്റിട്ടപ്പോഴും അവിടെ ഞാന്‍ കണ്ടു സ്മൈലിയെ. അത്തരം അവസ്ഥയില്‍ എന്ത് ചെയ്യണം?
എന്റെ അഭിപ്രായത്തില്‍ സ്മൈലി ഇടുന്ന സന്ദര്‍ഭങ്ങള്‍ ഇവയാണ്.
1) തുറന്നിരിക്കുന്ന ചാറ്റ് വിന്റോവില്‍ ബലമായി തന്റെ പോസ്റ്റിന്റെ ലിങ്ക് കൊണ്ട് വന്ന് തന്നിട്ട് വായിക്കിട്ടാ എന്ന് പറഞ്ഞാല്‍ ചുമ്മാ കയറിയെന്നും, വായിച്ചു എന്നും അറിയാന്‍ ഒരു സ്മൈലി.
2) വെറുതെ പോകുന്ന വഴിക്ക് ഞാന്‍ ഇതൊക്കെ വാായിക്കുന്നുണ്ട് ട്ടാ എന്ന് തോന്നിപ്പിക്കാന്‍ ഒരു സ്മൈലി.
3) ചില കഥകള്‍, ചിത്രങ്ങള്‍, കവിതകള്‍ ഇതെല്ലാം വായിച്ചാല്‍ ഒരു പുണ്ണാക്കും മനസ്സിലാവില്ല, പക്ഷെ അത് തുറന്ന് പറഞ്ഞാല്‍ മറ്റ് വായനക്കാര്‍ എന്ത് വിചാരിക്കും, ആ പോസ്റ്റിട്ടയാളെന്ത് വിചാരിക്കും എന്നൊക്കെ വിചാരിച്ച് പണ്ടാരമടങ്ങുമ്പോള്‍ ഇടുന്നതാണ് ഇത്തരം സ്മൈലി :)
4) പോസ്റ്റ് പിന്നീട് വായിക്കാം, പക്ഷെ വായിച്ചില്ല എന്ന് കരുതേണ്ട എന്ന് കരുതി പുറം ചൊറിയാന്‍ മാാത്രം ഇടുന്ന സ്മൈലികള്‍ :) :) :))))))
ഇനി സ്മൈലി മാത്രമല്ല, കലക്കി, കിടു, ബെസ്റ്റ് പോസ്റ്റ്, എന്തൂട്ടാ കലക്ക്, കൊള്ളാം, മനോഹരം, അതിമനോഹരം, രസാവഹം, വൌ, തുടങ്ങിയ വാക്കുകളും സ്മൈലിയുടെ അതേ ജോലി ചീലപ്പോള്‍ ചെയ്യുന്നു.
അപ്പോ ഒരു സ്മൈലി ഇട്ട് ഞാന്‍ കീയട്ടെ.
:)
ReplyDelete:)
:)
;)
ReplyDeleteവെറും സ്മയിലി അല്ലാ.. നല്ല കണ്ണിറുക്കിയൊള്ള സ്മയിലിയാ, മതിയോ കൈപ്പള്ള്യേയ്...
ഇതിപ്പം വെളുക്കാൻ തേച്ചതു് പാണ്ടായ ലക്ഷണമാണു്.
ReplyDeleteപോസ്റ്റ് വായിച്ച് അതില്‍ എന്ത് കമന്റ് ഇടണം എന്നെങ്കിലും വയനക്കാരന്‍ തീരുമാനിക്കട്ടേ.. :)
ReplyDeleteഇല്ലങ്കില്‍ മോഡറേഷന്‍... :)
ഓടോ :
കൈപ്പള്ളീ എപ്പോ പാണ്ടായീ എന്ന് ചോദിച്ചാല്‍ മതി. :) :) :)
പെണങ്ങാതെ കൈപ്പള്ളീ...ഇന്നാ പിടിച്ചോ...
ReplyDeleteനല്ല പോസ്റ്റ്, മനോഹരമായ എഴുത്ത്; എന്നും എഴുതുമല്ലോ
ഇതൂടെ ഇരിക്കട്ടെ ;)
ങ്ഹാ..
ഞാനിന്നു വരെ ഒരു പോസ്റ്റിലും സ്മൈലി മാത്രമായി ഇട്ടട്ടില്ല, ഏറ്റവും ചെറിയ അഭിപ്രായം പറഞ്ഞത് കുറുജിയുടെ പ്രേതം 7ല്‍ - തുടരും -
ReplyDeleteഎന്തായാലും ഇവിടെ ഒരു സ്മൈലി കിടക്കട്ടെ
:)
ഇന്നു മുതല്‍ ഇവിടേയുള്ള ഏതു പോസ്റ്റിനും ഞാന്‍ “ഇത്തിരിക്കൂട magenta ഇടു് മച്ച“ എന്നേ പറയൂ.. വേറെ ഒന്നും കൊണ്ടല്ല, മറ്റേ ഓപ്ഷന്‍ ഇച്ചിരി കടന്ന കൈയ്യായി പോകില്ലേ എന്നു തോന്നിയതു കൊണ്ടാണ്...
ReplyDelete:)
ച്ഛെ... ശീലമായിപോയി!!
ഇത്രടം വന്ന് കണ്ട്/വായിച്ച് ഒരു ഇസ്മൈലിയെങ്കിലുമിട്ടില്യാച്ചാല്‍ മോശമല്ലേ എന്നു കരുതിയുള്ളതല്ലേ അത്?
ReplyDeleteഈ ഇസ്മൈല്യേ... :)
ഹ ഹ ഹ കൈപ്പള്ളി ഞാനും ഇടട്ടെ ഈ പോസ്റ്റില്‍ ഒരു :) (സ്മൈലി)
ReplyDeleteFor the Word Verification
വെറുതെ പോകുന്ന വഴിക്ക് ഞാന്‍ ഇതൊക്കെ വാായിക്കുന്നുണ്ട് ട്ടാ എന്ന് തോന്നിപ്പിക്കാന്‍ ഒരു സ്മൈലി.
ReplyDeleteപോസ്റ്റ് പിന്നീട് വായിക്കാം, പക്ഷെ വായിച്ചില്ല എന്ന് കരുതേണ്ട എന്ന് കരുതി പുറം ചൊറിയാന്‍ മാാത്രം ഇടുന്ന സ്മൈലികള്‍ :) :) :))))))
ReplyDeleteകഴിഞ്ഞപോസ്റ്റില്‍ ഞാന്‍ പേസ്റ്റിയത് ഒരു ചിരിയായിരുന്നില്ല, അതൊരു പുച്ഛച്ചിരിയായിരുന്നു, കൈപ്പള്ളി എല്ലാ ഇന്ത്യക്കാരേയും നോക്കി ചിരിക്കുന്ന ആ ചിരി.
ReplyDelete-സുല്‍
mmm
ReplyDeleteഇദ് മതിയോ കൈപ്പള്ളീ സ്‌മൈലിക്ക് പകരം??mmm
സ്മൈലി ഇടുമ്പോള്‍ അങ്ങാട്ട് തിരിഞ്ഞിരിക്കണാ, ഇങ്ങാട്ട് തിരിഞ്ഞരിക്കണാ എന്ന് കണ്‍ഫ്യൂഷന്‍ കാരണം ഈ കോപ്പ് കഴിവതും ഇടാറില്ല,,, പക്ഷേ നമ്മളും "മലയാളി" തന്നെ അണ്ണാ... പറയുന്നതിനെതിരേ പ്രവര്‍ത്തിക്കൂ,...കിടക്കട്ടെ ഒരു :)
ReplyDeleteദ് പ്പോ ന്താ ചെയ്യാ?
ReplyDeleteസര്‍പ്പക്കാവില്‍ കേറി കാര്‍പ്പിച്ച പോലായല്ലൊ, കര്‍ത്താവേ!
ഇത്തിരിക്കൂട magenta ഇടു് മച്ച ;)
ReplyDelete:)
ReplyDelete:)
:)
:0
അണ്ണാ.. അണ്ണന്റെ വേറെ വെരിഫാള്‍ട്ടിക്കേഷന്‍ ടൈപ്പുമ്പ തന്നെ കൈ കുഴയും!
ReplyDeleteഉദാ:ഞാനിപ്പം ഫെരിഞ്ചെന്നാ ടൈപ്പിയത്! വിരലു വളഞ്ഞു
അതിനാരു സമാധാനം പറയും..
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
:) :) :) :) :) :):) :) :):) :) :)
എന്നെ അണ്ണന്‍ തല്ലാന്‍ നോക്കണ്ട, കിട്ടൂല്ലാ..മരുഭൂമീന്റെ ഉള്ളിലാ..ഇന്നാ പിടിച്ചൊ ഇതും കൂടി..;)
ഒള്ള കാര്യം പറഞ്ഞാ അണ്ണന്‍ ഒരു സത്യമാ പറഞ്ഞത്..;)
വെളുക്കാനായിരുന്നു ഈ തേപ്പെങ്കിൽ ഇതു പാണ്ടല്ല,കുഷ്ഠമായി.
ReplyDeleteകുട്ടിക്കാലത്ത് സ്ലേറ്റിൽ കുറേ ക്ലോസറ്റു വരച്ചതു കൊണ്ട് എനിക്കിപ്പോൾ ഇതു വരക്കാൻ ആവേശമില്ല.
പോട്ടെ.
പ്രയാസീടെ പുതിയ പോസ്റ്റില്‍ സ്മൈലിയിട്ടു തിരിച്ചു വന്നപ്പോഴാ ഇതു കണ്ടത്. ചിരിക്കാനുള്ളത് കണ്ടാല്‍ സ്മൈലി എങ്കിലും ഇട്ടില്ലെങ്കില്‍ ഒരു കുറവ് പോലെ. ഇനി ഇവിടെ വന്നു സ്മൈലി ഇടില്ല. ഇത് അവസാനത്തെ സ്മൈലി :-)
ReplyDeleteഇനിയാരും ഇവിടെ സ്മൈലി ഇട്ടു പോകരുത്. ;-)
ReplyDeleteകൈപ്പള്ളി, ചില കാര്യങ്ങളില്‍ മൌനമാവും ഏറെ എഴുതുന്നതിനേക്കാളും നന്നെന്ന് തോന്നി.
ReplyDeleteബ്ലോഗില്‍ ആദ്യമായി സ്മൈലി ഇടണമെന്ന്‍ തോന്നിയത് താങ്കളുടെ പോസ്റ്റിലാണ്.
ക്രേയേറ്റിവിറ്റി ഇഷ്ടമായി, ആശയം ഇഷ്ടമായില്ല എന്നെഴുതിയ കമന്റ് തുടര്‍ ചര്‍ച്ചയ്ക്ക് കാരണമാകും അതിനു തല്‍ക്കാലം താലപര്യമില്ലാത്തതിനാല്‍ അത് ഡിലീറ്റ് ചെയ്തിട്ടാണ് , ഞാന്‍ സ്മൈലി ഇട്ടത്, കമന്റ് സബ്സ്ക്രൈബ് ചെയ്യാന്‍ മറ്റൊരു എളുപ്പ വഴി അറിയുമായിരുന്നെങ്കില്‍ അതും ചെയ്യില്ലായിരുന്നു.
സുല്‍ എഴുതിയത് പോലെ ഭാരതീയരെ മൊത്തം ആക്കി താങ്കള്‍ ചെയ്ത വരക്ക് മജന്ത കൂട്ടിയിടൂ മച്ചാന്‍, എന്ന് പറയാന്‍ തോന്നിയില്ല !
ഇനി താങ്കളുടെ പോസ്റ്റില്‍ സ്മൈലി ഇടാന്‍ പാടില്ലെങ്കില്‍ അത് പോസ്റ്റില്‍ എഴുതി വെയ്ക്കാമല്ലൊ അതും അല്ലെങ്കില്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുക.:):)
:) ‘-’ (:
ReplyDeleteശരിക്കും ഒരു സ്മൈലി ഇടാന്‍ മറന്നിരിക്കുവാരുന്നു
ഇനി കൈപ്പള്ളിക്ക് ഒരു സ്മൈലി സ്പെഷ്യല്‍
ആ വാതിക്കല്‍ കുത്തിചാരി വച്ചിരിക്കുന്ന
Word Verification ന് :):)
ഈ വേഡ് വെരി എടുത്ത് മാറ്റുന്നതുവരെ ഒരു ഇസ്മൈലി തന്നെ കിടക്കട്ടെ.
ReplyDelete:)
;)
:0
8)
:=)
:-)
കൊള്ളാം കൈപ്പിള്ളീ
ReplyDeleteഒരു സമാധാനത്തിന്
ഒരു സ്മൈലി
:‘
ഹ ഹ... ഇത്തിരിവെട്ടം പറഞ്ഞത് കാര്യമാണല്ലൊ... വന്ന് വന്ന് എനിക്കിടണ്ട കമന്റ് ഇങ്ങനെയായിരിക്കണം, അല്ലാത്ത കമന്റുകള്‍ വേണ്ട എന്ന നിലപാടുവരെ ബ്ലോഗര്‍മാര്‍ സ്വീകരിച്ചു തുടങ്ങിയൊ?
ReplyDeleteനന്നായി....
John
ReplyDeleteഓ ! സാർ വെക്കം ചെല്ലു്. ബസ്സു് പോവാറായി.
ഇത്തിരി
ReplyDeleteഒരു കുറ്റി പുട്ട് പോലെയാണു് ഒരു comment. പുട്ടിന്റെ ഇടയിൽ ഒരിത്തിരി തേങ്ങ.
തേങ്ങ smileyയും പുട്ടു് commentഉം ആകുന്നു.
ഇവിടെ തേങ്ങ മാത്രം ആയതുകൊണ്ടാണു് എനിക്ക് കലിയിളകിയതു്.
ഇത്തിരി തേങ്ങ മാത്രം തിരുകിവെച്ചാൽ പുട്ടാകുമോ 'ഇത്തിരി'
ദേ .. ഈ സാറ് പിന്നേം എന്തൊ പറഞ്ഞല്ലൊ.
ReplyDeleteബസു പോവാറായെങ്കി പോട്ടെ ,ഞാനീ ബസിനു തന്നെ പോണമെന്ന് സാറിനെന്താ നിര്‍ബന്ധം.
എന്നും ബന്തും ഹര്‍ത്താലും ഒള്ള നാട്ടീന്നു തന്നാ നമ്മളും ,നടന്നുപൊക്കോളാം...
സാറു പുട്ടൊണ്ടാക്ക് പുട്ടൊണ്ടാക്ക്....
പോസ്റ്റും കമന്റ്സും ഒക്കെ കൂടി വായിച്ചിട്ടു ഞാനിപ്പൊ ചിരിച്ചെടങ്ങേറാകും. അതിനും ഇപ്പൊ ഇസ്മൈലി തന്നെയുള്ളല്ലോ ഭഗവാനെ ആശ്രയം
ReplyDeleteD))))))))))))))
കോളൻ മാറ്റി അമാശയമാക്കിയിട്ടുണ്ട്
നുമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ ഇഡാറ് ഇതാണ്. :):) :):)
ReplyDeleteകുറിപ്പും കമന്റുകളും വായിച്ച് ചിരിച്ചു എന്ന് പറയാന്‍ വേണ്ടി മാത്രം ഈ കമന്റ്. (സ്മൈലി ഇടാന്‍ പറ്റാത്തതുകൊണ്ട് ഇടുന്നില്ല!)
ReplyDeleteനല്ല ഒന്നാന്തരം ആയിട്ടുണ്ട് മാഷെ കലക്കി ഇങനെ ഒരു കുറിപ്പ്
ReplyDelete