Showing posts with label astronomy. Show all posts
Showing posts with label astronomy. Show all posts

July 10, 2007

ഭാസ്കരന്റെ മുഖക്കുരു.






ചിത്രത്തില്‍ മുകളില്‍ ഇടതു വശത്തു കാണുന്നത് കാമറടെ sensor dust അല്ല. സത്യം.
സൂര്യനില്‍ താപം കുറയുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന കറുത്ത പാടുകളാണു് sunspots.

എല്ലാ 11 വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണു് ഇത്. ഈ ഇടങ്ങളില്‍ രൂക്ഷമായ ജ്വാല പ്രഭാവങ്ങളും കാന്ത ശക്തിയും ഇതിനോടൊപ്പം ഉണ്ടാവാറുണ്ട്.

ചിത്രം Sharjah Al Khan beach-ല്‍ ഇന്ന് വൈകുന്നേരം എടുത്ത ചിത്രം. Sunspots-നു് മലയാള പദം സൌരകളങ്കങ്ങള്‍ എന്നാണു്. ഈ Sunspot-നു nasa കൊടുത്തിരിക്കുന്ന അക്കം 0963. ഇതു് അവര്‍ എടുത്ത ചിത്രം ഇവിടെ

June 19, 2007

venus ചന്ദ്രനു് പിന്നില്‍ മറയുന്നതിനു് മുമ്പ്.



ഇന്ന് പത്രം കണ്ടപ്പോഴാണു് ഇത് ഇത്രയും വലിയ സംഭവമാണെന്ന് ഞാനറിഞ്ഞത്ദാണ്ടെ, എന്റെ വക ഒരണ്ണം


ഇന്നലെ വൈകിട്ട് unസഹിക്കബള്‍ കാലാവസ്ഥയും, ചില്ലറ അസുഖങ്ങളും ഉള്ളതിനാല്‍ ഇത്രയും മാത്രമെ പറ്റിയുള്ളു. ഉള്ളതുകൊണ്ട് ഇപ്പോഴ് സമാധാനിക്കു.

പനിപിടിച്ച് tripodഉം തൂക്കി ചന്ദ്രനെ പോട്ടം പിടിക്കാന്‍ പോയ എന്നെ നോക്കി ഒരാള്‍ ചോദിച്ച് "വട്ടാണോ" എന്ന്.
അതായത് ഞാന്‍ ഔ lunatic ആണോ എന്ന്.

La Lune = ഫ്രെഞ്ചില്‍ ചന്ദ്രന്‍ എന്നര്ത്ഥം.
Lunatic എന്നാല്‍ ചന്ദ്രന്‍ മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന ചിത്തഭ്രമം (അസുഖം).

ആയിരിക്കും അല്ലെ?
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.