January 12, 2008

എന്താണു് HDRI

കണ്ണുകളും കാമറയും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസം, കാമറയില്‍ ചിത്രം എടുത്തുകഴിഞ്ഞതിനു ശേഷം പ്രാകാശക്രമീകരണം സാദ്ധ്യമല്ല. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യം മസ്തിഷ്കത്തിലാണു് കാണപ്പെടുന്നത്. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യത്തില്‍ പ്രകാശം കുറഞ്ഞ ഭാഗങ്ങളില്‍ നോക്കുമ്പോള്‍ കണ്ണിനുള്ളിലുള്ള Iris എന്ന അവയവം കണ്ണില്‍ പതിക്കുന്ന പ്രകാശത്തെ നിയന്ത്രിക്കും. മാത്രമല്ല കണ്ണുകള്‍ക്ക് computer screenനേക്കാള്‍ കൂടുതല്‍ colour range കാണാന്‍ കഴിയും. ഇതു് ഒരിക്കലും ഒരു digital camera exposure വഴി കാണാന്‍ കഴിയില്ല.

കാമറ ചിത്രം എടുകുമ്പോള്‍ ചിത്രത്തിനാവശ്യമുള്ള പ്രകാശം ഒരേരു പ്രാവശ്യം മൊത്തമായി ക്രമീകരിക്കാന്‍ സാധിക്കു.

HDRI (High Dynamic Range Imaging) എന്ന പ്രക്രിയ ഉപയോഗിച്ച് ദൃശ്യത്തില്‍ പ്രകാശ വിത്യാസമുള്ള ഭാഗങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താം.

ഒരു ദൃശ്യം ഒന്നിലധികം പ്രാവശ്യം tripod ഉപയോഗിച്ച് കാമറയില്‍ expose ചെയ്യുകയാണെങ്കില്‍ ആ ദൃശ്യത്തിന്റെ നിറങ്ങളും പ്രകാശ തീവ്രതയും കൂട്ടാന്‍ സഹായിക്കും.

ചിത്രം കൂടുതല്‍ കൃതൃമം ആവുകയും ചെയ്യും.

പല SLR കാമറയിലും exposure bracketing എന്ന സംവിധാനമുണ്ട്. ഇതിനര്ത്ഥം ഒരു ദൃശ്യം മൂനു വിവിധ പ്രകാശ ക്രമീകരണങ്ങളില്‍ എടുക്കാനുള്ള സംവിധാനമാണു്. ചിത്രങ്ങള്‍ തമ്മിലുള്ള പ്രാശ ക്രമീകരണത്തിന്റെ അളവും നിയന്ത്രിക്കാവുന്നതാണു്. ഈ വിധത്തില്‍ മൂനു വിവിധ exposureകളുള്ള ചിത്രങ്ങള്‍ എടുക്കാവുന്നതാണ്‍.


ഇതില്‍ കാണുന്ന ചിത്രം ഈ വിധത്തില്‍ നിര്മിച്ചതാണു്. ഈ ദൃശ്യം മൂനു exposureല്‍ RAW formatല്‍ എടുത്ത ശേഷം Photoshop CS3 ഉപയോഗിച്ച് compose ചെയ്തതാണു്.

Exposure = 0

Exposure = -0.6

Exposure = +0.6





Final Composite

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.